വയൽത്തവള
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വയൽത്തവള | |
|---|---|
| തെക്കേ ഇന്ത്യയിൽ കണ്ടുവരുന്ന വയൽത്തവള | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ഉപഫൈലം: | Vertebrata |
| ക്ലാസ്സ്: | ഉഭയജീവികൾ |
| നിര: | അനുറാ |
| കുടുംബം: | Ranidae |
| ജനുസ്സ്: | Fejervarya |
| വർഗ്ഗം: | F. limnocharis |
| ശാസ്ത്രീയ നാമം | |
| Fejervarya limnocharis (Gravenhorst, 1829) |
|
| Synonyms | |
|
Limonectes limnocharis |
|
വയലുകളിൽ കാണപ്പെടുന്ന തവളകളാണ് വയൽത്തവള (Indian Cricket Frog).
ഈ തവളകൾക്ക് നാല്സെന്റിമീറ്റർ വരെ വലിപ്പം കാണാറുണ്ട്. ചാരകലർന്ന ഇരുണ്ട തവിട്ടുനിറമാണ് ശരീരത്തിന് മുതുകിൽ മഞ്ഞ നിറത്തിൽ കുത്തനെ ഒരു വരയുണ്ട്. കൂടാതെ ഇരുണ്ട നിറത്തിൽ കുറേ വരകളും കാണാം. വയലിലെ കീടങ്ങളെ തിന്ന് തീർത്ത് കർഷകർക്ക് വളരെ സഹായകാണ് ഈ തവളകൾ ചെയ്യുന്നത്. ജലസസ്യങ്ങൾക്കിടയിൽ ആണ് മുട്ടയിടുക. ഒരു തവണ ആയിരത്തിലധികം മുട്ടകളിടും. ചീവിടുകളെപ്പോലെ ശബ്ദമുണ്ടാക്കുന്നതിനാലാണ് ഇവയെ ക്രികറ്റ് ഫ്രോഗ് എന്ന് ഇംഗ്ലീഷിൽ വിളിയ്ക്കുന്നത്.
[തിരുത്തുക] വിതരണം
വളരെയധികം സ്ഥലങ്ങളിൽ വ്യാപിച്ച ഒരു തവളവർഗ്ഗമാണിത്. ചൈനയിൽ തുടങ്ങി ജപ്പാൻ, ഇന്ത്യ, ശ്രീലങ്ക, ബർമ്മ, തുടങ്ങിയ രാജ്യങ്ങളിൽ ഇവയെ കാണാം. ഹിമാലയത്തിലെ 7000 അടി ഉയരത്തിലുള്ള സിക്കിമിൽ വരെ ഇതിനെ കണ്ടെത്താൻ സാധിച്ചിട്ടുണ്ട്.