വയൽത്തവള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Fejervarya limnocharis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

വയൽത്തവള
Rana limnocharis sal.jpg
തെക്കേ ഇന്ത്യയിൽ കണ്ടുവരുന്ന വയൽത്തവള
Scientific classification
Kingdom:
Phylum:
Subphylum:
Class:
Order:
Family:
Genus:
Species:
F. limnocharis
Binomial name
Fejervarya limnocharis
(Gravenhorst, 1829)
Synonyms

Limonectes limnocharis
Rana limnocharis

വയലുകളിൽ കാണപ്പെടുന്ന തവളകളാണ് വയൽത്തവള (Indian Cricket Frog).

ഈ തവളകൾക്ക് നാല്സെന്റിമീറ്റർ വരെ വലിപ്പം കാണാറുണ്ട്. ചാരകലർന്ന ഇരുണ്ട തവിട്ടുനിറമാണ് ശരീരത്തിന് മുതുകിൽ മഞ്ഞ നിറത്തിൽ കുത്തനെ ഒരു വരയുണ്ട്. കൂടാതെ ഇരുണ്ട നിറത്തിൽ കുറേ വരകളും കാണാം. വയലിലെ കീടങ്ങളെ തിന്ന് തീർത്ത് കർഷകർക്ക് വളരെ സഹായകാണ് ഈ തവളകൾ ചെയ്യുന്നത്. ജലസസ്യങ്ങൾക്കിടയിൽ ആണ് മുട്ടയിടുക. ഒരു തവണ ആയിരത്തിലധികം മുട്ടകളിടും. ചീവിടുകളെപ്പോലെ ശബ്ദമുണ്ടാക്കുന്നതിനാലാണ് ഇവയെ ക്രികറ്റ് ഫ്രോഗ് എന്ന് ഇംഗ്ലീഷിൽ വിളിയ്ക്കുന്നത്.

Rana limnocharis 2 sal.jpg

വിതരണം[തിരുത്തുക]

വളരെയധികം സ്ഥലങ്ങളിൽ വ്യാപിച്ച ഒരു തവളവർഗ്ഗമാണിത്. ചൈനയിൽ തുടങ്ങി ജപ്പാൻ, ഇന്ത്യ, ശ്രീലങ്ക, ബർമ്മ, തുടങ്ങിയ രാജ്യങ്ങളിൽ ഇവയെ കാണാം. ഹിമാലയത്തിലെ 7000 അടി ഉയരത്തിലുള്ള സിക്കിമിൽ വരെ ഇതിനെ കണ്ടെത്താൻ സാധിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വയൽത്തവള&oldid=2390828" എന്ന താളിൽനിന്ന് ശേഖരിച്ചത്