ലിസ്പ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Paradigm: | multi-paradigm: functional, procedural, reflective |
|---|---|
| പുറത്തുവന്ന വര്‍ഷം: | 1958 |
| രൂപകല്‍പ്പന ചെയ്തത്: | John McCarthy |
| നിര്‍മ്മിച്ച ആള്‍: | Steve Russell, Timothy P. Hart, and Mike Levin |
| Typing discipline: | dynamic, strong |
| വകഭേദങ്ങള്‍: | Common Lisp, Emacs Lisp, ISLISP, Scheme |
| സ്വാധീനിച്ചത്: | Logo, Perl, Python, Smalltalk, Ruby, Dylan, Mathematica, Rebol |
നീണ്ട ചരിത്രമുള്ളതും മറ്റു പ്രോഗ്രാമിങ് ഭാഷകളില്‍ നിന്ന് വ്യത്യസ്തമായ ലേഖനവ്യവസ്ഥയോടുകൂടിയതുമായ പ്രോഗ്രാമിങ് ഭാഷാവിഭാഗമാണ് ലിസ്പ് (LISP). 1958-ലാണ് ഇത് പുറത്തിറങ്ങിയത്. 'ലിസ്റ്റ് പ്രൊസസ്സിങ് ലാംഗ്വേജ്' (LISt Processing language) എന്നതില്‍ നിന്നാണ് പേരിന്റെ ഉല്‍ഭവം.
[തിരുത്തുക] പഴക്കം
ഇപ്പോഴും ഉപയോഗിക്കപ്പെടുന്ന ഏറ്റവും പഴയ രണ്ടാമത്തെ ഉന്നത തല പ്രോഗ്രാമിങ് ഭാഷയാണിത്( high-level programming language) . ഫോര്‍ട്രാന്‍ മാത്രമാണ് ഇതിലും പഴയത്. ഫോര്‍ട്രാനെ പോലെ തന്നെ ലിസ്പിനും തുടക്കത്തില്‍ നിന്ന് ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇന്ന് നിലവിലുള്ള ലിസ്പിന്റെ പ്രചാരത്തിലുള്ള വകഭേദങ്ങളില്‍ പ്രധാനപ്പെട്ടവ കോമണ്‍ ലിസ്പും (Common Lisp) സ്കീം (Scheme) ഉം ആണ്.
[തിരുത്തുക] തുടക്കം
അലോണ്‍സോ ചര്‍ച്ചിന്റെ ലാംഡ കാല്‍കുലസിനെ അടിസ്ഥാനമാക്കി കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളില്‍ ഗണിതസമവാക്യങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗമായിട്ടായിരുന്നു ആദ്യം ലിസ്പ് രൂപംകൊണ്ടത്. പിന്നീട് പെട്ടന്ന് തന്നെ കമ്പ്യൂട്ടറുകളില്‍ കൃത്രിമബുദ്ധി പ്രായോഗികമാക്കാനുള്ള ഗവേഷണങ്ങള്‍ക്കുള്ള പ്രോഗ്രാമിങ് ഭാഷ എന്ന നിലയില്‍ പ്രചാരത്തിലാവുകയും ചെയ്തു. കമ്പ്യൂട്ടര്‍ ശാസ്ത്രത്തില്‍ പല തത്ത്വങ്ങള്‍ക്കും ലിസ്പ് സംഭാവന ചെയ്തിട്ടുണ്ട്. ട്രീ ഡാറ്റാസ്ട്രച്ചര്‍, ഓട്ടോമാറ്റിക്ക് സ്റ്റോറേജ് മാനേജ്മെന്റ്, ഡൈനാമിക്ക് ടൈപ്പിങ്, വസ്തുതാ അധിഷ്ഠിത പ്രോഗ്രാമിങ്, സെല്‍ഫ് ഹോസ്റ്റിങ് കംപൈലര്‍ എന്നി അവയില്‍ ചിലതാണ്.