ലിവിംഗ് ടുഗെദർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ലിവിംഗ് ടുഗെദർ | |
|---|---|
![]() പോസ്റ്റർ |
|
| സംവിധാനം | ഫാസിൽ |
| നിർമ്മാണം | പിലാക്കണ്ടി മുഹമ്മദ് അലി |
| രചന | ഫാസിൽ |
| അഭിനേതാക്കൾ | ഹേമന്ത് ശ്രീലേഖ ശ്രീജിത്ത് വിജയ് ദർശക് നെടുമുടി വേണു ഇന്നസെന്റ് |
| സംഗീതം | എം. ജയചന്ദ്രൻ |
| ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
| ചിത്രസംയോജനം | സാജൻ |
| സ്റ്റുഡിയോ | പിലാക്കണ്ടി ഫിലിംസ് ഇന്റർനാഷണൽ |
| വിതരണം | പ്ലേഹൗസ് |
| റിലീസിങ് തീയതി | ഫെബ്രുവരി 19, 2011 |
| രാജ്യം | |
| ഭാഷ | മലയാളം |
ഫാസിൽ കഥയെഴുതി സംവിധാനം ചെയ്ത[1] മലയാള ചലച്ചിത്രമാണ് ലിവിംഗ് ടുഗെദർ. പുതുമുഖങ്ങളാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്[2]. ഹേമന്തും ശ്രീലേഖയും പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ മേനക ഒരു ഇടവേളയ്ക്കു ശേഷം കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്[3].
കഥാപാത്രങ്ങൾ [തിരുത്തുക]
- ഹേമന്ത് - ഹേമചന്ദ്രൻ
- ശ്രീലേഖ - ശ്യാമ
- ശ്രീജിത്ത് വിജയ് - നിരഞ്ജൻ, ഹേമചന്ദ്രന്റെ സുഹൃത്ത്
- ജിനൂപ് - ബാവപ്പൻ, ഹേമചന്ദ്രന്റെ സുഹൃത്ത്
- നെടുമുടി വേണു - വാസുദേവൻ കർത്താ, ശ്യാമയുടെ മുത്തച്ഛൻ
- മേനക - വത്സല, ഹേമചന്ദ്രന്റെ അമ്മ
- ഇന്നസെന്റ് - കൃഷ്ണപ്രസാദ് കർത്താ - ശ്യാമയുടെ അമ്മാവൻ
- ബിന്ദു പണിക്കർ - വാസന്തി - കൃഷ്ണപ്രസാദിന്റെ ഭാര്യ
- അനൂപ് ചന്ദ്രൻ - മണികണ്ഠൻ, ദത്തെടുത്ത ഒരു കുടുംബാംഗം
- ലക്ഷ്മിപ്രിയ - മണികണ്ഠന്റെ ഭാര്യ
ഗാനങ്ങൾ [തിരുത്തുക]
കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതി എം. ജയചന്ദ്രൻ സംഗീതം ചെയ്ത് എട്ടു ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.
| ട്രാക്ക്# | ഗാനം | ഗായകർ |
|---|---|---|
| 1 | "മയങ്ങൂ നീ" | കെ.ജെ. യേശുദാസ് |
| 2 | "സാമരസ രഞ്ജിനി" | എം.ജി. ശ്രീകുമാർ |
| 3 | "പാട്ടിന്റെ" | വിജയ് യേശുദാസ് |
| 4 | "പാട്ടിന്റെ" | ശ്രേയ ഘോഷാൽ |
| 5 | "കുട്ടിക്കുറുമ്പാ" | സുധീപ് കുമാർ |
| 6 | "രാഗചന്ദ്രൻ" | കാർത്തിക്, ശ്വേത മോഹൻ |
| 7 | "കുട്ടിക്കുറുമ്പാ" | അനില |
| 8 | "ലക്കൂ നാഗേ" | ശ്വേത മോഹൻ, ജനാർദ്ദനൻ പുതുശ്ശേരി |
