ലിംഫോമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മനുഷ്യശരീരത്തിന്റെ രോഗപ്രതിരോധസം‌വിധാനത്തിന്റെ ഭാഗമായ ലിംഫോസൈറ്റുകൾ എന്ന ശ്വേതരക്താണുക്കളെ ബാധിക്കുന്ന ഒരുതരം രക്താർബുദമാണ്‌ ലിംഫോമ. ഇംഗ്ലീഷ്: Lymphoma. മറ്റു സസ്തനികളിലും ലിംഫോമ ഉണ്ടാവാറുണ്ട്. ലിംഫ് ഗ്രന്ഥികളെ ബാധിക്കുന്ന അസുഖമായാൺ ഇത് പ്രത്യക്ഷമാകുന്നത്. ലിംഫ് ഗ്രന്ഥികൾ അസാധാരണമായി വലിപ്പം വയ്ക്കുന്നു. ലിംഫോയ്ഡ് ലുക്കീമിയ എന്ന അസുഖവുമായി ഇതിന്‌ അടുത്ത ബന്ധമുണ്ട്.

[തിരുത്തുക] ലക്ഷണങ്ങൾ

ലിംഫ് ഗ്രന്ഥികൾ അസാധാരണമായി വലിപ്പം വയ്ക്കുന്നു. ലിംഫ് ഗ്രന്ഥികളുടെ വീക്കമാൺ ആദ്യ രോഗലക്ഷണം. കഴുത്ത്, കക്ഷം, തുടയിടുക്ക് എന്നീ ഭാഗങ്ങളിലെ ഗ്രന്ഥികളുടെ വീക്കമാൺ പ്രധാനമായി കണ്ടുവരുന്നത്. കരൾ, ശ്വാസകോശം, നട്ടെല്ല്, പ്ലീഹ എന്നീ അവയവങ്ങളിലും ഈ രോഗം ബാധിക്കാം. ഇപ്രകാരം ബാധിച്ചുകഴിഞ്ഞാൽ രോഗത്തോടനുബന്ധിച്ച്, പനി, ശ്വാസം മുട്ടൽ, ക്ഷീണം, വിയർപ്പ്, മഞ്ഞപ്പിത്തം, നടുവുവേദന, അകാരണമായി ശരീരത്തിൻറെ തൂക്കം കുറയൽ എന്നീ ലക്ഷണങ്ങളും കാണാറുണ്ട്. ഈ രോഗം പ്രതിരോധ ശക്തിയെ കുറയ്ക്കുന്നതുകൊണ്ട് ഈ രോഗികൾക്ക് പല വിധത്തിലുള്ള പകർച്ച വ്യാധികളും ഉണ്ടാകാൻ സാദ്ധ്യതയുണ്ട്.

"http://ml.wikipedia.org/w/index.php?title=ലിംഫോമ&oldid=1304062" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ