മിഖായേൽ മാലാഖ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിഖായേൽ മാലാഖ
ലൂക്ക ജിയോർഡാനൊ വരച്ച ചിത്രം
Archangel
വണങ്ങുന്നത്ആംഗ്ലിക്കൻ സഭ, കത്തോലിക്ക സഭ, Eastern Orthodoxy, ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ, ലൂഥറനിസം, ഇസ്‌ലാം, യഹൂദമതം
നാമകരണംpre-congregation
ഓർമ്മത്തിരുന്നാൾNovember 8 (New Calendar Eastern Orthodox Churches) / November 21 (Old Calendar Eastern Orthodox Churches), September 29 ("Michaelmas"); May 8; many other local and historical feasts
പ്രതീകം/ചിഹ്നംArchangel; Treading on Satan or a serpent; carrying a banner, scales, and sword
മദ്ധ്യസ്ഥംGuardian of the കത്തോലിക്ക സഭ;[1] കീവ്, protector of the Jewish people,[2] police officers,[3] military, grocers, mariners, paratroopers[4]

ക്രിസ്തീയ ഗ്രന്ഥമായ ബൈബിളിലും ഇസ്ലാമിക രചനകളിലും കാണപ്പെടുന്ന ഒരു മാലാഖയാണ് മിഖായേൽ. ഹീബ്രു പദമായ "ദൈവത്തെ പോലെ ആരുണ്ട്?" ("Who is like God?") എന്നർത്ഥം വരുന്ന Mi-ke-El എന്ന വാക്കിൽ നിന്നാണ് മിഖായേൽ എന്ന പേര് രൂപംകൊണ്ടത്. വിശുദ്ധ ബൈബിളിൽ പഴയനിയമത്തിലെ ദാനിയേലിന്റെ പുസ്തകത്തിൽ മൂന്ന് പ്രാവശ്യം മിഖായേലിനെ കുറിച്ച് പറയുന്നുണ്ട്. പുതിയനിയമത്തിലെ വെളിപാടിന്റെ പുസ്തകത്തിൽ സാത്താനെതിരെ പോരാടുന്ന ദൈവസൈന്യത്തിന്റെ തലവനായി മിഖായേലിനെ കാണിക്കുന്നുണ്ട്. സ്വർഗ്ഗത്തിൽ നടന്ന മഹായുദ്ധത്തിൽ മിഖായേൽ സാത്താനെ പരാജയപ്പെടുത്തുന്നു. ദുഷ്ടശക്തികൾക്കെതിരെ പോരാടുന്ന മാലാഖയായതിനാലും സ്വർഗ്ഗത്തിലെ സൈനികനേതാവായതിനാലുമാണ് നാലാം നൂറ്റാണ്ട് മുതൽ ക്രൈസ്തവ സഭയിൽ മിഖായേൽ വണങ്ങപ്പെടുന്നത്.

അവലംബം[തിരുത്തുക]

  1. Alban Butler, The lives of the fathers, martyrs, and other principal saints Published by B. Dornin, 1821 page 117
  2. "Bible gateway, Daniel 12:1". Biblegateway.com. Retrieved 2010-07-21.
  3. http://www.jcpdes.com/stmichael.html
  4. http://www.catholic.org/saints/saint.php?saint_id=308

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Persondata
NAME Michael
ALTERNATIVE NAMES
SHORT DESCRIPTION
DATE OF BIRTH
PLACE OF BIRTH
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=മിഖായേൽ_മാലാഖ&oldid=3914251" എന്ന താളിൽനിന്ന് ശേഖരിച്ചത്