മത്തൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മത്തങ്ങ
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
Division: Magnoliophyta
ക്ലാസ്സ്‌: Magnoliopsida
നിര: Cucurbitales
കുടുംബം: Cucurbitaceae

പന്തലിലല്ലാതെ നിലത്ത് പടർത്തിവളർത്തുന്ന ഒരു പച്ചക്കറിയിനമാണ്‌ മത്തൻ. ജീവകം എ കൂടുതലായി അടങ്ങിയതും വെള്ളരിവർഗ്ഗത്തിൽ പെട്ടതുമായ ഒരു പച്ചക്കറിയാണ്‌. വലിപ്പത്തിലും രൂപത്തിലും സ്വാദിലും വ്യത്യസ്തതയുള്ള വളരെയധികം മത്തൻ ഇനങ്ങൾ ഉണ്ട്. നാടൻ ഇനങ്ങൾ മുതൽ കാർഷിക ഗവേഷണഫലമായി അത്യുത്പാദനശേഷിയുള്ള മികച്ച വിത്തിനങ്ങൾ വരെയുണ്ട്. വിളവെടുപ്പിനുശേഷം വളരെക്കാലം സൂക്ഷിച്ച് വയ്ക്കാൻ കഴിയും എന്നുള്ളതാണ്‌ മത്തൻറെ പ്രത്യേകതയായിട്ടുള്ളത്. ചെടിയിൽ ഉണ്ടാവുന്ന കായ മത്തൻ കായ അഥവാ മത്തങ്ങ എന്നറിയെപ്പെടുന്നു. ഇത് പല വലിപ്പത്തിലും രുചിയിലും ഉണ്ട്. ഇതിന്റെ തളിരിലകൽ കറി വയ്ക്കാൻ വളരെ നല്ലതാണ്.

ഉള്ളടക്കം

[തിരുത്തുക] കൃഷിരീതി

മത്തന്റെ പൂവ്

മത്തൻ കൃഷിചെയ്യുന്നതിനായി തിരഞ്ഞെടുക്കുന്ന സ്ഥലം നല്ലതുപോലെ കിളച്ച്, കളകൾ മാറ്റി തീയിട്ടതിനുശേഷം മഴക്കാലത്ത് കൂന കൂട്ടിയും വേനൽക്കാലത്ത് തടം എടുത്തുമാണ്‌ കൃഷിചെയ്യുന്നത്. രണ്ട് മീറ്റർ ഇടയകലം നൽകി വരികൾ തമ്മിൽ നാലര മീറ്റർ അകലത്തിൽ നിർമ്മിക്കുന്ന തടങ്ങളിൽ വിത്തുകൾ നടാം. കുഴികളിൽ പച്ചിലവളമോ ചാണകമോ മേൽമണ്ണുമായി കലർത്തി ഒരു തടത്തിൽ നാലോ അഞ്ചോ വിത്തുകൾ നടാൻ സാധിക്കും. വിത്ത് മുളച്ചുവന്നതിനുശേഷം ബലമുള്ള രണ്ടോ മൂന്നോ തൈകൾ ഒഴികെ ബാക്കിയുള്ളവ പിഴുതുമാറ്റണം. വേനൽക്കാലത്ത് തടങ്ങളിൽ തണലിനായും ഈർപ്പം നിലനിർത്തുന്നതിനുമായും പുതയിടേണ്ടതാണ്‌.

ഈ വിധത്തിലല്ലാതെ മണ്ണും മണലും ചാണകവുമായി കൂട്ടിക്കലർത്തി പോളിത്തീൻ കവറുകളിലും വിത്തുകൾ നടാം. ഇങ്ങനെ നടുന്ന വിത്തുകൾ മുളച്ച് രണ്ടില പരുവമാകുമ്പോൾ കവർ പൊട്ടിച്ച് വേര്‌ പൊട്ടാതെ ഉണ്ടാക്കപ്പെട്ടിട്ടുള്ള തടങ്ങളിലേക്ക് മാറ്റി നടാവുന്നതാണ്‌.

[തിരുത്തുക] കീടം /രോഗം

മത്തനെ ആക്രമിക്കുന്ന പ്രധാന കീടമാണ്‌ കായകളെ ആക്രമിക്കുന്ന കായീച്ച. ഈ കീടം കായകളെ പൂവിട്ടുകഴിയുമ്പോൾ തന്നെ നശിപ്പിക്കുന്നു. ഇതിനെതിരെയുള്ള രാസകീടനാശിനിയായ മാലത്തിയോൺ രണ്ട് മില്ലി ഒരു ലിറ്റർ വെള്ളത്തിൽ നേർപ്പിച്ച് തളിക്കുക. അല്ലെങ്കിൽ പഴക്കെണി വഴിയും കായീച്ചകളെ നശിപ്പിക്കാം.

മത്തൻ ചെടിയെ ആക്രമിക്കുന്ന പ്രധാന രോഗമാണ്‌ മൊസൈക്ക്. ഇതിനെതിരെ മുൻകരുതലായി മത്തൻ ചെടിയുടെ പരിസരം വൃത്തിയായി സൂക്ഷിക്കുക, കള നിയന്ത്രിക്കുക എന്നിവയാണ്‌

[തിരുത്തുക] ഉൽപ്പന്നങ്ങൾ

മത്തൻ കൂട്ടുകറി

[തിരുത്തുക] ഇനങ്ങൾ

നാടൻ ഇനങ്ങൾക്ക് പുറമേ, കേരള കാർഷിക സർവ്വകലാശാലയിൽ വികസിപ്പിച്ചെടുത്ത അമ്പിളി, സുവർണ്ണ, സരസ്, സൂരജ് തുടങ്ങിയവയും; അർക്കാസൂര്യമുഖി, അർക്ക ചന്ദ്രൻ എന്നീ ബാംഗ്ലൂർ ഇനങ്ങളും; കോ-1, കോ-2 തുടങ്ങിയ തമിഴ്നാട് ഇനങ്ങളും, നാഷണൽ സീഡ്സ് കോർപ്പറേഷൻ വിപണനം ചെയ്യുന്ന പൂസാവിശ്വാസ്, യെല്ലോ ഫ്ലഷ്, സോളമൻ, ബഡാമി എന്നീ ഇനങ്ങളിലുമുള്ള അത്യുത്പാദനശേഷിയുള്ള മത്തൻ വിത്തിനങ്ങൾ ലഭ്യമാണ്‌.

[തിരുത്തുക] അവലംബം

  • മാതൃഭൂമി ദിനപത്രം 7 ഒക്ടോബർ 2007. കാർഷികരംഗത്തിലെ എം.എ. സുധീർ ബാബു, പട്ടാമ്പിയുടെ ലേഖനം. ശേഖരിച്ച തീയതി. 20 ഒക്ടോബർ 2007.

[തിരുത്തുക] ചിത്രങ്ങൾ

[തിരുത്തുക] മറ്റ് ലിങ്കുകൾ

"http://ml.wikipedia.org/w/index.php?title=മത്തൻ&oldid=1291134" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ