മത്തന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

wikipedia:How to read a taxobox
How to read a taxobox
മത്തങ്ങ

ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: Plantae
തരം: Magnoliophyta
വര്‍ഗ്ഗം: Magnoliopsida
നിര: Cucurbitales
കുടുംബം: Cucurbitaceae

പന്തലിലല്ലാതെ നിലത്ത് പടര്‍ത്തിവളര്‍ത്തുന്ന ഒരു പച്ചക്കറിയിനമാണ്‌ മത്തന്‍. ജീവകം എ കൂടുതലായി അടങ്ങിയതും വെള്ളരിവര്‍ഗ്ഗത്തില്‍ പെട്ടതുമായ ഒരു പച്ചക്കറിയാണ്‌. വലുപ്പത്തിലും രൂപത്തിലും സ്വാദിലും വ്യത്യസ്തതയുള്ള വളരെയധികം മത്തന്‍ ഇനങ്ങള്‍ ഉണ്ട്. നാടന്‍ ഇനങ്ങള്‍ മുതല്‍ കാര്‍ഷിക ഗവേഷണഫലമായി അത്യുത്പാദനശേഷിയുള്ള മികച്ച വിത്തിനങ്ങള്‍ വരെയുണ്ട്. വിളവെടുപ്പിനുശേഷം വളരെക്കാലം സൂക്ഷിച്ച് വയ്ക്കാന്‍ കഴിയും എന്നുള്ളതാണ്‌ മത്തന്‍റെ പ്രത്യേകതയായിട്ടുള്ളത്. ചെടിയില്‍ ഉണ്ടാവുന്ന കായ മത്തന്‍ കായ അഥവാ മത്തങ്ങ എന്നറിയെപ്പെടുന്നു. ഇത് പല വലുപ്പത്തിലും രുചിയിലും ഉണ്ട്.

ഉള്ളടക്കം

[തിരുത്തുക] കൃഷിരീതി

മത്തന്‍ കൃഷിചെയ്യുന്നതിനായി തിരഞ്ഞെടുക്കുന്ന സ്ഥലം നല്ലതുപോലെ കിളച്ച്, കളകള്‍ മാറ്റി തീയിട്ടതിനുശേഷം മഴക്കാലത്ത് കൂന കൂട്ടിയും വേനല്‍ക്കാലത്ത് തടം എടുത്തുമാണ്‌ കൃഷിചെയ്യുന്നത്. രണ്ട് മീറ്റര്‍ ഇടയകലം നല്‍കി വരികള്‍ തമ്മില്‍ നാലര മീറ്റര്‍ അകലത്തില്‍ നിര്‍മ്മിക്കുന്ന തടങ്ങളില്‍ വിത്തുകള്‍ നടാം. കുഴികളില്‍ പച്ചിലവളമോ ചാണകമോ മേല്‍മണ്ണുമായി കലര്‍ത്തി ഒരു തടത്തില്‍ നാലോ അഞ്ചോ വിത്തുകള്‍ നടാന്‍ സാധിക്കും. വിത്ത് മുളച്ചുവന്നതിനുശേഷം ബലമുള്ള രണ്ടോ മൂന്നോ തൈകള്‍ ഒഴികെ ബാക്കിയുള്ളവ പിഴുതുമാറ്റണം. വേനല്‍ക്കാലത്ത് തടങ്ങളില്‍ തണലിനായും ഈര്‍പ്പം നിലനിര്‍ത്തുന്നതിനുമായും പുതയിടേണ്ടതാണ്‌.

ഈ വിധത്തിലല്ലാതെ മണ്ണും മണലും ചാണകവുമായി കൂട്ടിക്കലര്‍ത്തി പോളിത്തീന്‍ കവറുകളിലും വിത്തുകള്‍ നടാം. ഇങ്ങനെ നടുന്ന വിത്തുകള്‍ മുളച്ച് രണ്ടില പരുവമാകുമ്പോള്‍ കവര്‍ പൊട്ടിച്ച് വേര്‌ പൊട്ടാതെ ഉണ്ടാക്കപ്പെട്ടിട്ടുള്ള തടങ്ങളിലേക്ക് മാറ്റി നടാവുന്നതാണ്‌.

[തിരുത്തുക] കീടം /രോഗം

മത്തനെ ആക്രമിക്കുന്ന പ്രധാന കീടമാണ്‌ കായകളെ ആക്രമിക്കുന്ന കായീച്ച. ഈ കീടം കായകളെ പൂവിട്ടുകഴിയുമ്പോള്‍ തന്നെ നശിപ്പിക്കുന്നു. ഇതിനെതിരെയുള്ള രാസകീടനാശിനിയായ മാലത്തിയോണ്‍ രണ്ട് മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് തളിക്കുക. അല്ലെങ്കില്‍ പഴക്കെണി വഴിയും കായീച്ചകളെ നശിപ്പിക്കാം.

മത്തന്‍ ചെടിയെ ആക്രമിക്കുന്ന പ്രധാന രോഗമാണ്‌ മൊസൈക്ക്. ഇതിനെതിരെ മുന്‍കരുതലായി മത്തന്‍ ചെടിയുടെ പരിസരം വൃത്തിയായി സൂക്ഷിക്കുക, കള നിയന്ത്രിക്കുക എന്നിവയാണ്‌

[തിരുത്തുക] ഉല്‍പ്പന്നങ്ങള്‍

മത്തന്‍ കൂട്ടുകറി
മത്തന്‍ കൂട്ടുകറി

[തിരുത്തുക] ഇനങ്ങള്‍

നാടന്‍ ഇനങ്ങള്‍ക്ക് പുറമേ, കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ വികസിപ്പിച്ചെടുത്ത അമ്പിളി, സുവര്‍ണ്ണ, സരസ്, സൂരജ് തുടങ്ങിയവയും; അര്‍ക്കാസൂര്യമുഖി, അര്‍ക്ക ചന്ദ്രന്‍ എന്നീ ബാംഗ്ലൂര്‍ ഇനങ്ങളും; കോ-1, കോ-2 തുടങ്ങിയ തമിഴ്നാട് ഇനങ്ങളും, നാഷണല്‍ സീഡ്സ് കോര്‍പ്പറേഷന്‍ വിപണനം ചെയ്യുന്ന പൂസാവിശ്വാസ്, യെല്ലോ ഫ്ലഷ്, സോളമന്‍, ബഡാമി എന്നീ ഇനങ്ങളിലുമുള്ള അത്യുത്പാദനശേഷിയുള്ള മത്തന്‍ വിത്തിനങ്ങള്‍ ലഭ്യമാണ്‌.

[തിരുത്തുക] ആധാരസൂചി

  • മാതൃഭൂമി ദിനപത്രം 7 ഒക്ടോബര്‍ 2007. കാര്‍ഷികരംഗത്തിലെ എം.എ. സുധീര്‍ ബാബു, പട്ടാമ്പിയുടെ ലേഖനം. ശേഖരിച്ച തീയതി. 20 ഒക്ടോബര്‍ 2007.

[തിരുത്തുക] ചിത്രങ്ങള്‍

[തിരുത്തുക] മറ്റ് ലിങ്കുകള്‍

"http://ml.wikipedia.org/wiki/%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം