ബെന്‍ ജോണ്‍സന്‍ (സാഹിത്യകാരന്‍)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ബെന്‍ ജോണ്‍സന്‍ | |
|---|---|
ബെന്‍ ജോണ്‍സന്‍, അബ്രാഹം ബ്ലയന്‍ബെര്‍ച്ച് വരച്ച ചിത്രം - കാലം 1617-നടുത്ത്. |
|
| ജനനം | c. 11 ജൂണ്‍ 1572 വെസ്റ്റ്മിനിസ്റ്റര്‍, ലണ്ടന്‍, ഇംഗ്ലണ്ട് |
| മരണം | 6 ഓഗസ്റ്റ് 1637 വെസ്റ്റ്മിനിസ്റ്റര്‍, ലണ്ടന്‍, ഇംഗ്ലണ്ട് |
| തൊഴില്‍ | നാടകകൃത്ത്, കവി നടന്‍ |
നവോത്ഥാനകാലത്തെ ഒരു ഇംഗ്ലീഷ് നാടകകൃത്തും കവിയും നടനും ആയിരുന്നു ബെഞ്ചമിന്‍ ജോണ്‍സന്‍ (ജൂണ്‍ 11, 1572 - ഓഗസ്റ്റ് 6, 1637). വില്യം ഷേക്സ്പിയറിന്റെ സമകാലീനനായിരുന്ന അദ്ദേഹം പ്രധാനമായും അറിയപ്പെടുന്നത് വോള്‍പോണ്‍, ദി ആല്‍ക്കെമിസ്റ്റ്, ബര്‍ത്തലോമ്യൂ ഫെയര്‍ തുടങ്ങിയ ഹാസ്യനാടകങ്ങളുടേയും കുറേ ഭാവഗീതങ്ങളുടേയും പേരിലാണ്. എലിസബത്തന്‍ കാലത്തിനുശേഷം വന്ന ജേക്കബിയന്‍, കരോളിയന്‍, ക്രോംവെല്ലിയന്‍ കാലങ്ങളിലെ ഇംഗ്ലീഷ് നാടകകൃത്തുക്കളേയും കവികളേയും ജോണ്‍സന്‍ വളരെയേറെ സ്വാധീനിച്ചു. വിപുലമായ പുസ്തകപരിചയവും അടങ്ങാത്ത വിവാദപ്രേമവും ജോണ്‍സന്റെ സവിശേഷതകളായിരുന്നു.
ഉള്ളടക്കം |
[തിരുത്തുക] ആദ്യകാലജീവിതം
ലണ്ടണിലെ വെസ്റ്റ്മിനിസ്റ്ററിലായിരുന്നു ജനിച്ചതെങ്കിലും തന്റെ കുടുംബം സ്കോട്ട്ലണ്ടിലെ അതിര്‍ത്തിപ്രദേശത്തുനിന്നുള്ളതാണെന്നാണ് ജോണ്‍സന്‍ അവകാശപ്പെട്ടിരുന്നത്. [1] ജോണ്‍സന്റെ കുടുംബ ചിഹ്നത്തിന് (coat of arms) അതിര്‍ത്തിപ്രദേശത്തെ ഒരു കുടുംബമായ അനന്‍ഡേലിലെ ജോണ്‍സ്റ്റന്മാരുടെ ചിഹ്നവുമായി സാമ്യമുണ്ടായിരുന്നുവെന്നത് ഈ അവകാശവാദത്തെ പിന്തുണക്കുന്നുവെന്ന് വരാം. ജോണ്‍സന്റെ ജനനത്തിന് ഒരുമാസം മുന്‍പ് പിതാവ് മരിച്ചതിനെ തുടര്‍ന്ന് അമ്മ ഒരു ഇഷ്ടികപ്പണിക്കാരനെ വിവാഹം കഴിച്ചു. ജോണ്‍സന്റെ സ്കൂള്‍ വിദ്യാഭ്യാസം തുടങ്ങിയത് സെയിന്റ് മാര്‍ട്ടിന്‍സ് ലേനില്‍ ആയിരുന്നു. പിന്നീട് അദ്ദേഹം വെസ്റ്റ്മിനിസ്റ്റര്‍ സ്കൂളില്‍ ചേര്‍ന്നു. അവിടെ അദ്ധ്യാപകരില്‍ ഒരാളായിരുന്ന വില്യം കാംഡന്റെ വിപുലമായ പാണ്ഡിത്യം ജോണ്‍സനെ സ്വാധീനിച്ചിട്ടുണ്ടെന്നുറപ്പാണ്.[2] 1623-ല്‍ കാംഡന്റെ മരണം വരെ ജോണ്‍സനും കാംഡനും നല്ല അടുപ്പത്തിലായിരുന്നു. സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ജോണ്‍സന്‍ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ ചേര്‍ന്നുവെന്ന് ഒരുകാലത്ത് കരുതപ്പെട്ടിരുന്നു. എന്നാല്‍ ജോണ്‍സന്‍ തന്നെ പറയുന്നത് [1] താന്‍ സര്‍വകലാശാലയില്‍ പോയിട്ടെയില്ലെന്നും സ്കൂള്‍ വിട്ട ഉടനേ തൊഴില്‍ പരിശീലനത്തിന് അയക്കപ്പെടുകയാണുണടായതെന്നുമാണ്. ഇംഗ്ലീഷ് ചരിത്രകാരനും സഭാനേതാവുമായ തോമസ് ഫുള്ളര്‍ രേഖപ്പെടുത്തിയിട്ടുള്ള ഒരു കഥയനുസരിച്ച് ലണ്ടന്‍ സത്രത്തിലെ ഒരു തോട്ടത്തിന്റെ ഭിത്തിയുടെ പണിയില്‍ ജോണ്‍സന്‍ ഒരിക്കല്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ ഏറെ താമസിയാതെ ഇഷ്ടികപ്പണി മടുത്ത ജോണ്‍സന്‍, ഫ്രാന്‍സിസ് വേരെയുടെ സൈന്യത്തില്‍ ചേര്‍ന്ന് ഹോളണ്ടില്‍ കുറേനാള്‍ ചെലവിട്ടു. പിന്നീട് ഹാത്തോണ്ടന്‍ കയ്യെഴുത്തുപ്രതികള്‍ എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ട, കവി വില്യം ഡ്രുമോണ്ടുമായുള്ള സംഭാഷണത്തില്‍, താന്‍ ഹോളണ്ടിലായിരിക്കുമ്പോള്‍ ഒരെതിരാളിയെ മല്ലയുദ്ധത്തില്‍ കൊന്ന് അവന്റെ ആയുധങ്ങള്‍ കരസ്ഥമാക്കിയെന്ന് ജോണ്‍സന്‍ പറഞ്ഞിട്ടുണ്ട്. [1]
1594-നടുത്തെപ്പോഴോ ജോണ്‍സന്‍ വിവാഹിതനായി. ഡ്രുമോണ്ടുമായുള്ള സംഭാഷണത്തിലെ ഭാര്യയെ അദ്ദേഹം വിശേഷിപ്പിച്ചത് വഴക്കാളിയെങ്കിലും സത്യസന്ധ എന്നാണ്(a shrew, yet honest). ജോണ്‍സന്റെ ഭാര്യ ആരായിരുന്നുവെന്ന് നിശ്ചയമില്ല. ബെഞ്ചമിന്‍ ജോണ്‍സന്‍ എന്നയാളെ ലണ്ടന്‍ പാലത്തിനടുത്തുള്ള രക്തസാക്ഷി മാഗ്നസിന്റെ പള്ളിയില്‍ വച്ച് വിവാഹം കഴിച്ചതായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ആന്‍ ലൂവീസ് ആയിരുന്നു അവളെന്ന് വാദമുണ്ട്. [3] വിശുദ്ധ മാര്‍ട്ടിന്റെ പള്ളിയിലെ രേഖകള്‍ അനുസരിച്ച്, ജോണ്‍സന്റെ മൂത്ത മകള്‍ മേരി 1593 നവംബറില്‍ ആറു മാസം മാത്രം പ്രായമുണ്ടായിരിക്കെ മരിച്ചു. മൂത്തമകന്‍ ബെഞ്ചമിന്‍ പത്തുവര്‍ഷം കഴിഞ്ഞു പ്ലേഗ് ബാധിച്ചു മരിച്ചു. എന്റെ കടിഞ്ഞൂല്‍ പുത്രന്‍ എന്ന പേരില്‍ അവന്റെ ചരമഫലകത്തില്‍ എഴുതിയ കുറിപ്പില്‍ ജോണ്‍സന്‍ അവനെ തന്റെ ഏറ്റവും സുന്ദരമായ കവിത എന്നു വിശേഷിപ്പിച്ചു.[4]ബെഞ്ചമിന്‍ എന്നു തന്നെ പേരുള്ള രണ്ടാമതൊരു മകന്‍ 1635-ല്‍ മരിച്ചിട്ടുണ്ട്. ഈ കാലത്തിനിടക്കെന്നോ അഞ്ചു വര്‍ഷക്കാലത്തേക്ക് ജോണ്‍സന്‍ ഭാര്യയില്‍ നിന്ന് വേര്‍പെട്ട് ഓബിനി പ്രഭുവിന്റെ അതിഥിയായി താമസിച്ചിട്ടുണ്ട്. 1597-ലെ വേനല്‍ക്കാലമായപ്പോഴേക്ക് ഫിലിപ്പ് ഹെന്‍സ്ലോവിന്റെ മേല്‍നോട്ടത്തില്‍ റോസ് പ്രദര്‍ശനശാലയില്‍ പ്രവര്‍ത്തിച്ചിരുന്ന "അഡ്മിറലിന്റെ ആളുകള്‍" എന്ന നാടകക്കമ്പനിയില്‍ ജോണ്‍സന്‍ സ്ഥിരം ജോലിക്കാരനായി. അഭിനേതാവെന്ന നിലയില്‍ ജോണ്‍സന്‍ വലിയ വിജയമൊന്നുമല്ലായിരുന്നു എന്ന പറയപ്പെടുന്നു.[5]
ഈ സമയമായപ്പോഴേക്ക് ജോണ്‍സന്‍ ആ നാടകക്കമ്പനിക്കുവേണ്ടി പുതിയതായി സ്വന്തം നാടകങ്ങള്‍ എഴുതാന്‍ തുടങ്ങി. എലിസബത്തന്‍ സാഹിത്യത്തിന്റെ ചരിത്രകാരനായ ഫ്രാന്‍സിസ് മേറസ് 1598-ല്‍ അദ്ദേഹത്തെ ദുരന്തനാടകകര്‍ത്താക്കളില്‍ ഒന്നാം കിടയില്‍ പെട്ടവന്‍ എന്ന് വിശേഷിപ്പിച്ചു.[6] ജോണ്‍സന്റെ ആദ്യകാല ദുരന്തനാടകങ്ങളിലൊന്നുംതന്നെ കണ്ടുകിട്ടിയിട്ടില്ല. "ദ കേസ് ഈസ് ആല്‍ട്ടേഡ്" എന്ന കോമഡി ആകണം ജോണ്‍സന്റെ ഇന്ന് ലഭ്യമായ നാടകങ്ങളില്‍ ഏറ്റവും ആദ്യം എഴുതപ്പെട്ടത്. [7] അതിന്റെ രചനാകാലം നിശ്ചയമില്ല.
1597-ല്‍ തോമസ് നാഷുമായി സഹകരിച്ച് ജോണ്‍സന്‍ എഴുതിയ "നായ്ക്കളുടെ ദ്വീപ്" എന്ന നാടകം വലിയ വിവാദമുണ്ടാക്കിയതിനെ തുടര്‍ന്ന് നിരോധിക്കപ്പെട്ടു.[8] ജോണ്‍സനേയും നാഷിനേയും അറസ്റ്റ് ചെയ്യാന്‍ എലിസബത്ത് രാജ്ഞിയുടെ ഉദ്യോഗസ്ഥനായിരുന്ന ടോപ്ക്ലിഫ് ഉത്തരവിറക്കി. മാര്‍ഷല്‍സീ ജെയിലില്‍ കഴിയേണ്ടി വന്ന സമയത്തെ ജോണ്‍സന്റെ പെരുമാറ്റം അശ്ലീലവും കലാപകരവും ആയിരുന്നെന്ന് ആരോപണമുണ്ട്. നാഷ് ആവട്ടെ, അറസ്റ്റില്‍നിന്ന് രക്ഷപ്പെടാനായി വലിയ യാര്‍-മൗത്തിലേക്ക് ഓടിപ്പോയി. ഒരു വര്‍ഷം കഴിഞ്ഞ്, ഒരു മല്ലയുദ്ധത്തില്‍ മറ്റൊരു നടനായ ഗബ്രിയേല്‍ സ്പെന്‍സറെ 1598 സെപ്റ്റംബര്‍ 22-ന് കൊന്നതിന് ജോണ്‍സനെ ഹ്രസ്വകാലത്തേക്ക് ഹോഗ്സ്ഡെന്‍ ഫീല്‍ഡ് ജയിലിലിട്ടു. അവിടെ കഴിഞ്ഞ സമയത്ത്, അദ്ദേഹത്തെ ഒരു റോമന്‍ കത്തോലിക്കാ പുരോഹിതന്‍ സന്ദര്‍ശിച്ചു. അതേത്തുടര്‍ന്ന് ജോണ്‍സന്‍കത്തോലിക്കാസഭയിലെക്ക് പരിവര്‍ത്തിതനായി. കൊലപാതകക്കുറ്റത്തിന് വിചാരണചെയ്യപ്പെട്ട ജോണ്‍സന്‍ കുറ്റം സമ്മതിച്ചുവെങ്കിലും "പൗരോഹിത്യത്തിന്റെ ഔദാര്യം" എന്ന നിയമപ്പഴുതിന്റെ ബലത്തില്‍ അദ്ദേഹം വിമോചിക്കപ്പെട്ടു. ലത്തീനില്‍ ഒരു ബൈബിള്‍ വാക്യം ഉച്ചരിച്ച് നേടിയെടുക്കുന്ന ഇളവാണ് അദ്ദേഹത്തിന് ലഭിച്ചത്. എന്നാല്‍ ജോണ്‍സന്റെ സ്വത്തുക്കളെല്ലാം കണ്ടുകെട്ടുകയും ഇടത്തേ കയ്യിലെ പെരുവിരലില്‍ അടയാളം കുത്തുകയും ചെയ്തു.[9]
ജോര്‍ജ്ജ് ചാപ്മാന്റെ "ഒരു രസികന്‍ ദിവസത്തന്റെ തമാശ" എന്ന നാടകത്തിന്റെ വിജയം ഹാസ്യനാടകങ്ങള്‍ക്ക് ജനസമ്മതി ഉണ്ടാക്കിയതിനെത്തുടര്‍ന്ന് 1598-ല്‍ ജോണ്‍സന്‍ "എവരി മാന്‍ ഇന്‍ ഹിസ് ഹ്യൂമര്‍" എഴുതി. ഇതായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ വിജയകരമായ നാടകം. നാടകത്തിന്റെ ആദ്യത്തെ അഭിനേതാക്കളില്‍ വില്യം ഷേക്സ്പിയറും ഉണ്ടായിരുന്നു.[10] അടുത്ത വര്‍ഷം എഴുതിയ "എവരി മാന്‍ ഔട്ട് ഒഫ് ഹിസ് ഹ്യൂമര്‍]], ഗ്രീക്ക് നാടകകൃത്തായ അരിസ്റ്റോഫേന്‍സിന്റെ അനുകരണമായിരുന്നു. ഈ നാടകം സ്റ്റേജില്‍ വിജയമായിരുന്നോ എന്നു വ്യക്തമല്ല.
ഒന്നാം എലിസബത്ത് രാജ്ഞിയുടെ ഭരണത്തിന്റെ അവസാനവര്‍ഷങ്ങളില്‍ നാടകരംഗത്തെ ജോണ്‍സന്റെ അവസാനസംരംഭം അതിശയകരമാം വിധം കലഹത്തിനും വിവാദത്തിനും കാരണമായി. "സിന്തിയാസ് റെവല്‍സ്" എന്ന നാടകം "രാജാവിന്റെ പള്ളിയിലെ കുട്ടികള്‍" എന്ന പേരിലറിയപ്പെട്ട നാടകസംഘം ബ്ലാക്ക്‌ഫ്രയേഴ്സ് തിയേറ്ററില്‍ 1600-ല്‍ അവതരിപ്പിച്ചു. തന്നെ "ഹിസ്റ്റീരിയോ മാസ്റ്റിക്സ്" എന്ന നാടകത്തിലൂടെ അപമാനിച്ചുവെന്ന് ജോണ്‍സന്‍ കരുതിയ ജോണ്‍ മാര്‍സ്റ്റനേയും മറ്റൊരെഴുത്തുകാരനായ തോമസ് ഡെക്കറേയും ആ നാടകത്തിലൂടെ അദ്ദേഹം പരിഹസിച്ചു. ഡെക്കറോടുള്ള ജോണ്‍സന്റെ വിരോധത്തിന്റെ കാരണം വ്യക്തമല്ല. 1601-ലെ 'പോയറ്റേസ്റ്റര്‍' എന്ന നാടകത്തിലും ജോണ്‍സന്‍ ഈ രണ്ടെഴുത്തുകാരേയും വീണ്ടും കളിയാക്കി. ഡെക്കര്‍ ഇതിന് മറുപടി നലകിയത് 'സറ്റൈറോമാസ്റ്റിക്സ്' എന്ന നാടകത്തിലൂടെയാണ്. ഈ നാടകത്തിന്റെ അവസാനരംഗം ജോണ്‍സന്റെ സ്വഭാവചിത്രീകരണമെന്ന നിലയില്‍ പൂര്‍ണ്ണമായും മുഖവിലക്കെടുക്കാവുന്നതല്ലെങ്കിലും അദ്ദേഹത്തിന്റെ ഒരു ഹാസ്യചിത്രം അതില്‍ നിന്ന് കിട്ടും. ഡ്രുമ്മൊണ്ട് ജോണ്‍സനെക്കുറിച്ച് തരുന്ന വിവരങ്ങളുമായി ഇതിന് സാമ്യമുണ്ട്: എപ്പോഴും വീമ്പു പറയുന്നവനും മറ്റുകവികളെ താഴ്ത്തിക്കാട്ടുന്നവനും സ്വന്തം നാടകത്തിലെ അഭിനേതാക്കളെ വിമര്‍ശിക്കുന്നവനും സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് തന്നിലേക്ക് ശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നവനും ആണ് ഈ ചിത്രീകരണത്തിലെ ജോണ്‍സന്‍.[1]
നാടകശാലകളുടെ ഈ യുദ്ധം എല്ലാ വശത്തുനിന്നുമുള്ള വിട്ടുവീഴ്ചയുടെ അടിസ്ഥാനത്തിലാണ് സമാപിച്ചതെന്ന് തോന്നുന്നു. ഡെക്കറെ ജോണ്‍സന്‍ ഒരു തെമ്മാടിയെന്ന് വിളിച്ചതായി ഡ്രുമ്മോണ്ട് പറയുന്നുണ്ടെങ്കിലും മടങ്ങിവന്ന ജെയിംസ് ഒന്നാമന്‍ രാജാവിനെ ഇംഗ്ലണ്ടിലേക്ക് സ്വാഗതം ചെയ്യാന്‍ ഏര്‍പ്പെടുത്തിയ ഒരാഘോഷത്തില്‍ ജോണ്‍സന്‍ അയാളോട് സഹകരിച്ചു. മാര്‍സ്റ്റന്‍ തന്റെ അസംതൃപ്തന്‍ (Malcontent) എന്ന രചന സമര്‍പ്പിച്ചത് ജോണ്‍സനാണ്. അവരിരുവരും ചാപ്പ്‌മാനുമായി കിഴക്കോട്ട് (Eastward Ho) എന്ന നാടകത്തില്‍ സഹകരിക്കുകയും ചെയ്തു. എന്നാല്‍ ആ നാടകത്തിന്റെ സ്കോട്ട്ലന്‍ഡ് വിരുദ്ധചുവ രണ്ട് എഴുത്തുകാരേയും ചുരുങ്ങിയ കാലത്തേക്ക് ജയിലിലെത്തിച്ചു.
1603-ല്‍ ജെയിംസ് ഒന്നാമന്റെ ഭരണത്തിന്റെ തുടക്കത്തില്‍ പുതിയ രാജാവിന്റെ ഭരണത്തെ സ്വാഗതം ചെയ്യാന്‍ ജോണ്‍സന്‍ മറ്റെഴുത്തുകാരോട് ചേര്‍ന്നു. ഭരണമാറ്റത്തെ തുടര്‍ന്ന് കൊട്ടാരത്തിനെചുറ്റിയും മറ്റും പുതിയ രാജാവിന്റേയും രാജ്ഞിയായ ഡെന്മാര്‍ക്കിലെ ആനിയുടേയും പ്രോത്സാഹനം ലഭിച്ച പുതിയതരം കലാസൃഷ്ടികള്‍ക്കുവേണ്ടി ഉണ്ടായ ആവശ്യം ജോണ്‍സന്‍ അവസരമാക്കി.[11]
[തിരുത്തുക] ജോണ്‍സന്റെ ഉയര്‍ച്ച
ജെയിംസ് രാജാവിന്റെ ഭരണത്തിന്റെ ആദ്യദശകത്തില്‍ ജോണ്‍സന് നാടകകൃത്ത് എന്ന നിലയില്‍ നല്ലകാലമായിരുന്നു. 1616 ആയപ്പോഴേക്ക് അദ്ദേഹം തന്റെ പ്രശസ്തിക്ക് ആധാരമായ നാടകങ്ങളെല്ലാം രചിച്ചുകഴിഞ്ഞിരുന്നു.[12] 1611-ല്‍ പ്രദര്‍ശിപ്പിച്ച് അച്ചടിക്കപ്പെട്ട് പരിമിതമായ വിജയം മാത്രം കൈവരിച്ച 'കാറ്റിലൈന്‍' എന്ന ദുരന്തനാടകം, കോമഡികളായ വോള്‍പോണ്‍ (അവതരണം: 1605, അച്ചടി 1607), നിശബ്ദവനിത (1609), ആല്‍കെമിസ്റ്റ് (1610) ബര്‍ത്തലോമ്യൂ മേള (1614), "ചെകുത്താന്‍ ഒരു കഴുത" (1616) തുടങ്ങിയവ ഇതില്‍പ്പെടും. ആല്‍ക്കെമിസ്റ്റും വോള്‍പ്പോണും പെട്ടെന്നുതന്നെ വിജയമായി എന്നു തോന്നുന്നു. നിശബ്ദവനിതയുടെ ഉപശീര്‍ഷകം അനുചിതമാണെന്നും കാണികള്‍ കയ്യടിക്കാന്‍ വിസമ്മതിച്ചുവെന്നും സൂചിപ്പിച്ച ഒരു തമാശക്കവിതയുടെ കാര്യം ജോണ്‍സന്‍ ഡ്രുമ്മോണ്ടിനോട് പറയുന്നുണ്ട്. ജോണ്‍സന്റെ ജീവിതം ഇക്കാലത്ത് 1590-കളിലേതിനേക്കാള്‍ സുരക്ഷിതമായിരുന്നെങ്കിലും, സാമ്പത്തികഭദ്രത അപ്പോഴും ഉറപ്പായിരുന്നില്ല. ജോണ്‍സന്‍ കവിയും നാടകകൃത്തുമായ ഔറേലിയന്‍ ടൗണ്‍സ്എന്‍ഡിനെ ആശ്രയിച്ചു ജീവിക്കുകയും ലോകത്തെ വെറുക്കുകയും ചെയ്യുന്നതായില്‍ 1603-ല്‍ കവിയും ലേഖകനുമായ തോമസ് ഓവര്‍ബറി രേഖപ്പെടുത്തിയിട്ടുണ്ട്. [13]
ഇംഗ്ലണ്ടിലെ അധികാരികളുമായുള്ള ജോണ്‍സന്റെ പ്രശ്നങ്ങള്‍ തുടര്‍ന്നു. 1603-ല്‍ പ്രിവി കൗണ്‍സില്‍ അദ്ദേഹത്തെ 'സെജാനസ്' എന്ന നാടകത്തിന്റെ കാര്യത്തില്‍ ചോദ്യം ചെയ്തു.[14] റോമാ സാമ്രാജ്യത്തിലെ അഴിമതിയെക്കുറിച്ച്, രാഷ്ട്രീയമായി വ്യാഖ്യാനിക്കപ്പെടാവുന്ന ഒരു നാടകമായിരുന്നു അത്. അദ്ദേഹം അഭിനയിച്ചതും ഇന്ന് ലഭ്യമല്ലാത്തതുമായ മറ്റൊരു നാടകത്തിലെ സമകാലികപ്രസക്തിയുള്ള ചില പരാമര്‍ശങ്ങളെക്കുറിച്ചും അദ്ദേഹത്തെ ചോദ്യം ചെയ്തു. ജെയിംസ് ഒന്നാമന്‍ രാജാവിനെ വധിക്കാനായുള്ള വെടിമരുന്നു ഗൂഢാലോചന വെളിച്ചത്തുവന്നതിനുശേഷം, ഒരു പുരോഹിതനെ അന്വേഷണത്തിന്റെ കാര്യത്തില്‍ സര്‍ക്കാരുമായി സഹകരിക്കാന്‍ പ്രേരിപ്പിക്കാന്‍, പ്രിവി കൗണ്‍സില്‍ ജോണ്‍സന്റെ സഹായം തേടിയതായി കാണുന്നു. [15] ഗൂഢാലോചന നടപ്പാക്കുന്നതിന്റെ ഭാഗമായി വെടിമരുന്ന് തയ്യാറാക്കിയ ഫാക്സിന്റെ കുമ്പസാരം കേട്ട പുരോഹിതാനായിരുന്നു അത്.
അതേസമയം തന്നെ ജോണ്‍സന്‍, ജെയിംസ് രാജാവിന്റെ കൊട്ടാരത്തിലെ ആവശ്യത്തിനായി മാസ്ക്കുകളെന്നറിയപ്പെട്ട നൃത്തനാടകങ്ങളുടെ നിര്‍മ്മാണത്തിലും മുഴുകി. അവയുടെ നിര്‍മ്മാണം അക്കാലത്ത് കൂടുതല്‍ ബഹുമാന്യമായ തൊഴിലായി കരുതപ്പെട്ടിരുന്നു. ജെയിംസിനും രാജപത്നിയായിരുന്ന ആനിക്കും വേണ്ടി അദ്ദേഹം സൃഷ്ടിച്ച ഏതാണ്ട് ഇരുപത്തിനാലോളം മാസ്ക്കുകളില്‍ 1603-ല്‍ എഴുതിയ 'സാറ്റിര്‍', 1605-ലെ "കറുപ്പിന്റെ മാസ്ക്ക്" എന്നിവ ഉള്‍പ്പെടും. ഇതില്‍ രണ്ടാമത് പറഞ്ഞതിനെ, സംഭാഷണവും, നൃത്തവും, നാടകീയതയും ഒത്തുചേര്‍ന്ന ഈ വിചിത്രകലാരൂപത്തിന്റെ ഏറ്റവും തികവുറ്റ ഉദാഹരണം എന്ന് വിക്ടോറിയന്‍ കവിയായിരുന്ന സ്വൈന്‍ബേന്‍ വിശേഷിപ്പിച്ചിട്ടുണ്ട്.[16] ഇവയില്‍ പലതിന്റേയും നിര്‍മ്മാണത്തില്‍ ജോണ്‍സന്‍ ഇനീഗോ ജോണ്‍സ് എന്ന രൂപശില്പിയുമായി സഹകരിച്ചു. അവരുടെ സഹകരണം എപ്പോഴും സമാധാനപരമായിരുന്നില്ല. ഈ പുതിയ തൊഴില്‍ കാരണമായിരിക്കാം, പൊതുജനങ്ങള്‍ക്കുവേണ്ടി നാടകമെഴുതുന്ന പണിയില്‍ നിന്ന് ജോണ്‍സന്‍ ഏതാണ്ട് ഒരു ദശകത്തോളം വിട്ടുനിന്നു. തന്റെ എല്ലാ നാടകങ്ങളില്‍ നിന്നുമായി ഇരുനൂറു പൗണ്ടില്‍ താഴെയാണ് ഉണ്ടാക്കിയതെന്ന് ജോണ്‍സന്‍ പിന്നീട് ഡ്രുമ്മോണ്ടിനോട് പറഞ്ഞിട്ടുണ്ട്.[1]
1616-ല്‍ ജോണ്‍സന് നൂറ് മാര്‍ക്കിന്റെ പെന്‍ഷന്‍ അനുവദിച്ചു കിട്ടി. ഇതിന്റെ അടിസ്ഥാനത്തിലാണ് പലരും ഇംഗ്ലണ്ടിലെ ആദ്യത്തെ ആസ്ഥാനകവിയായി ജോണ്‍സനെ കണക്കാക്കുന്നത്.[17] രാജപ്രീതിയുടെ ഈ സൂചനയാവണം, തന്റെ സമാഹരിച്ച കൃതികളുടെ ആദ്യവാല്യത്തിന്റെ ഒരു ഫോളിയോ പതിപ്പ് ആ വര്‍ഷം തന്നെ ഇറക്കാന്‍ ജോണ്‍സനെ പ്രേരിപ്പിച്ചത്. അതിന്റെ തുടര്‍ന്നുള്ള വാല്യങ്ങള്‍ 1640, 1692 എന്നീ വര്‍ഷങ്ങളില്‍ പുറത്തിറങ്ങി.[18]
1618-ല്‍ ബെന്‍ ജോണ്‍സന്‍ തന്റെ പൂര്‍വികന്മാരുടെ നാടായ സ്കോട്ട്ലഡിലേക്ക് കാല്‍നടയായി പുറപ്പെട്ടു. ഒരുവര്‍ഷത്തിലേറെ അവിടെ കഴിഞ്ഞതിനിടെ ഏറ്റവും സ്മരണീയമായ ആഥിത്യം നല്‍കിയത് സ്കോട്ട്ലണ്ടിലെ കവിയായ ഹാത്തോണ്ടണിലെ ഡ്രുമ്മോണ്ട് ആയിരുന്നു. തന്റെ ഡയറിയില്‍, ജോണ്‍സന്റെ സംഭാഷണങ്ങള്‍ കഴിയുന്നത്ര രേഖപ്പെടുത്തിവക്കാന്‍ ഡ്രുമ്മോണ്ട് ശ്രദ്ധിച്ചു. ജോണ്‍സന്റെ വ്യക്തിത്വത്തിന്റെ പലവശങ്ങളുടേയും വ്യക്തമായ ചിത്രം പില്‍ക്കാലതലമുറകള്‍ക്ക് ലഭ്യമാകാന്‍ അവസരമുണ്ടായത് അങ്ങനെയാണ്. ജോണ്‍സന്‍ തന്റെ അഭിപ്രായങ്ങള്‍ വിസ്തരിച്ച് ന്യായാസനശൈലിയില്‍ പ്രകടിപ്പിക്കുന്നതായാണ് ഡ്രുമ്മോണ്ടിന്റെ മിഴിവുറ്റ റിപ്പോര്‍ട്ടിങ്ങില്‍ കാണുന്നത്. ഡ്രുമ്മോണ്ട് എഴുതിച്ചേര്‍ത്ത ഒരു അടിക്കുറിപ്പില്‍ ജോണ്‍സനെ വിശേഷിപ്പിച്ചിരിക്കുന്നത് "വലിയ ആത്മപ്രേമി, ആത്മപ്രശംസകന്‍, മറ്റുള്ളവരുടെ വലിയ വിമര്‍ശകന്‍, അവരെ വെറുത്തിരുന്നവന്‍" എന്നൊക്കെയാണ്.[1]
സ്കോട്ട്ലണ്ടിലെ താമസത്തിനിടെ അദ്ദേഹത്തെ എഡിന്‍ബര്‍ഗ്ഗ് നഗരം അവിടത്തെ പൗരത്വം നല്‍കി ബഹുമാനിച്ചു.[19] ഇംഗ്ലണ്ടിലേക്ക് മടങ്ങി വന്ന ശേഷം ഒക്സ്ഫോര്‍ഡ് സര്‍വകലാശാല അദ്ദേഹത്തെ മാസ്റ്റര്‍ ഓഫ് ആര്‍ട്ട്‌സ് ബിരുദം നല്‍കി ബഹുമാനിക്കുകയും ചെയ്തു.[20]
1605-നും 1620-നും ഇടക്കുള്ള കാലം ജോണ്‍സന്റെ ഏറ്റവും നല്ല കാലമായി കണക്കാക്കാം. പൊതുനാടകവേദിയിലും രാജകീയകലാവേദിയിലും നേടിയ പെരുമയ്ക്കു പുറമേ സര്‍ ഫിലിപ്പ് സിഡ്നിയുടെ മകളായ എലിസബത്ത് സിഡ്നി, മേരി വര്‍ത്ത് തുടങ്ങിയ ഉന്നതരുമായുള്ള അടുപ്പവും അദ്ദെഹത്തിനുണ്ടായി. സിഡ്നി കുടുംബവുമായുള്ള ഈ അടുപ്പമാണ് പെന്‍ഷേര്‍സ്റ്റ് വീടിനെ പുകഴ്ത്തിയുള്ള ജോണ്‍സന്റെ ഏറ്റവും പ്രസിദ്ധമായ ഭാവഗീതങ്ങളുടെ രചനക്ക് പ്രേരണയായത്.[21]
[തിരുത്തുക] തകര്‍ച്ചയും മരണവും
ജോണ്‍സന്റെ ദീര്‍ഘമായ തകര്‍ച്ച തുടങ്ങിയത് 1616-ല്‍ "ചെകുത്താന്‍ ഒരു കഴുതയാണ്" എന്ന നാടക്ത്തിന്റെ പരാജയത്തോടെ ആണ്.[22] അപ്പോഴും അദ്ദേഹം ഏറെ പ്രസിദ്ധനായിരുന്നു. കവിതയില്‍ ജോണ്‍സന്റെ വഴി പിന്തുടര്‍ന്നവരും ബെന്നിന്റെ മക്കള്‍, ബെന്നിന്റെ ഗോത്രം എന്നൊക്കെ അറിയപ്പെട്ടിരുന്നവരുമായ റൊബര്‍ട്ട് ഹെറിക്ക്, റിച്ചാര്‍ഡ് ലോവ്‌ലേസ്, സര്‍ ജോണ്‍ സക്ക്ലിങ്ങ് തുടങ്ങിയവരുള്‍പ്പെട്ട യുവകവികളുടെ കൂട്ടം തന്നെ അക്കാലത്ത് ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ തുടര്‍ച്ചയായുണ്ടായ ചില തിരിച്ചടികള്‍ ജോണ്‍സന് ശക്തിക്ഷയത്തിനും യശോഹാനിക്കും കാരണമായി.
1620-ല്‍ ജോണ്‍സന്‍ പൊതുനാടകരചനയിലേക്ക് മടങ്ങിയെങ്കിലും തുടര്‍ന്നെഴുതിയ നാടകങ്ങള്‍ അദ്ദേഹത്തിന്റെ ഒന്നാംതരം രചനകളായി പരിഗണിക്കപ്പെടുന്നില്ല.[23] എന്നാല്‍ ചാള്‍സ് ഒന്നാമന്‍ രാജാവിന്റെ കാലത്തെ ഇംഗ്ലന്‍ണ്ടിലെ സംസ്കാരത്തെക്കുറിച്ചുള്ള പഠനത്തില്‍ അവ വിലപ്പെട്ട രേഖകളാണ്. ഉദാഹരണമായി, "അന്നന്നത്തെ വാര്‍ത്ത" (The Staple News) എന്ന നാടകം ഇംഗ്ലീഷ് പത്രപ്രവര്‍ത്തനത്തിന്റെ ആരംഭകാലത്തിലേക്കുള്ള ഒരെത്തിനോട്ടമാണ്. എന്നാല്‍ ആ നാടകത്തിന് കിട്ടിയ തണുപ്പന്‍ പ്രതികരണത്തേക്കാള്‍ കഷ്ടമായത് 'പുതുസത്രം'(New Inn) എന്ന നാടകത്തിന്റെ പരിപൂര്‍ണ്ണപരാജയമാണ്. "എനിക്കുതന്നെയുള്ള പാട്ട്" (Ode to Myself) എന്ന പേരില്‍, കാഴ്ചക്കാരെ വിമര്‍ശിക്കുന്ന ഒരു കവിത എഴുതാന്‍ അത് ജോണ്‍സനെ പ്രേരിപ്പിച്ചു. അതിന് മറുപടിയായി, ബെന്നിന്റെ മക്കളില്‍ ഒരാളായിരുന്ന തോമസ് കാരൂ എഴുതിയ കവിതയില്‍, ജോണ്‍സനോട് തന്റെ പുഷ്കലകാലം കഴിഞ്ഞുവെന്ന് അംഗീകരിക്കാന്‍ ആവശ്യപ്പെട്ടു.[24]
ഏതായാലും ജോണ്‍സന്റെ തിളക്കം കുറയാന്‍ പ്രധാന കാര്യണമായത് 1625-ല്‍ നടന്ന ജെയിംസ് രാജാവിന്റെ മരണവും ചാള്‍സ് ഒന്നാമന്റെ സ്ഥാനാരോഹണവുമാണ്. [25]കാരണമുണ്ടായിട്ടാണെങ്കിലും അല്ലെങ്കിലും, ജോണ്‍സന് താന്‍ പുതിയ രാജപരിവാരത്തില്‍ അവഗണിക്കപ്പെടുന്നുവെന്ന തോന്നലുണ്ടായി. രുപശില്പി ഇനിഗോ ജോണ്‍സുമായുണ്ടായ ഒരു നിര്‍ണ്ണായക കലഹം കൊട്ടാരത്തിലേക്കു വേണ്ട മാസ്ക്കുകള്‍ എഴുതുന്നതിലുള്ള ജോണ്‍സന്റെ സ്ഥാനത്തെ ബാധിച്ചെങ്കിലും അദ്ദേഹം ആ ജോലിയില്‍ നിന്ന് തീര്‍ത്തും വിരമിച്ചില്ല. ചാള്‍സ് രാജാവാണെങ്കില്‍ തന്റെ പിതാവിന്റെ കാലത്ത് ഏറെ മതിക്കപ്പെട്ടിരുന്ന ജോണ്‍സന്റെ കാര്യത്തില്‍ കുറേ ശ്രദ്ധ കാട്ടി. അദ്ദേഹം ജോണ്‍സന്റെ പെന്‍ഷന്‍ നൂറ് പൗണ്ടായി വര്‍ദ്ധിപ്പിക്കുകയും അതിനോട്, ആണ്ടുതോറും ഒരു നിശ്ചിത അളവ് വീഞ്ഞ് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.[26]
1620-കളില്‍ ഉണ്ടായ ആഘാതങ്ങളെ വകവക്കാതെ ജോണ്‍സന്‍ എഴുത്തു തുടര്‍ന്നു. 1637-ല്‍ മരിക്കുന്ന സമയത്തും അദ്ദേഹം "ദുഃഖിതനായ ആട്ടിടയന്‍" എന്നു പേരുള്ള ഒരു നാടകത്തിന്റെ രചനയില്‍ മുഴുകിയിരിക്കുകയായിരുന്നു എന്ന് പറയപ്പെടുന്നു. അതിന്റെ രണ്ട് അങ്കങ്ങളേ ലഭ്യമായുള്ളു എന്നിരിക്കിലും ആ നാടകം ജോണ്‍സന്റെ രചനാജീവിതം ഇടയനാടകത്തിന്റെ(Pastoral Drama) പുതിയവഴി കണ്ടെത്തി എന്നതിന്റെ സൂചനയായിരുന്നു. 1630-കളുടെ ആദ്യം ജൊണ്‍സന്‍ ഡേവിഡ് ഹോവല്ലുമായി കത്തിടപാടുകളില്‍ ഏര്‍പ്പെട്ടു. ഇനിഗോ ജോണ്‍സുമായുള്ള കലഹത്തിന്റെ പശ്ചാത്തലത്തില്‍ കൊട്ടാരത്തിന്റെ അപ്രീതിസമ്പാദിക്കുന്നതിനെതിരെ ഹോവല്‍ ജോണ്‍സന് മുന്നറിയിപ്പുകൊടുത്തു.
വെസ്റ്റ്മിനിസ്റ്റര്‍ പള്ളിയില്‍ "അല്ലയോ, അതുല്യനായ ബെന്‍ ജോണ്‍സന്‍"(O Rare Ben Johnson) എന്നെഴുതിയ ഫലകമുള്ള ഒരു ശവകൂടീരത്തിലാണ് ജോണ്‍സന്‍ സംസ്കരിക്കപ്പെട്ടിരിക്കുന്നത്. O Rare Ben Johnson എന്നത് ജോണ്‍സനുവേണ്ടി പ്രാര്‍ഥിക്കുക എന്ന അര്‍ഥമുള്ള "Orare Ben Jonson" എന്നും വായിക്കാമെന്നും അങ്ങനെയെങ്കില്‍ മരണത്തിനുമുന്‍പ് അദ്ദേഹം, പരേതര്‍ക്കുവേണ്ടിയുള്ള പ്രാര്‍ഥനയില്‍ വിശ്വസിക്കുന്ന കത്തോലിക്കാ വിശ്വാസത്തിലെക്ക് മടങ്ങിയിരുന്നുവെന്ന് പറയാമെന്നും വാദിക്കുന്നവരുണ്ട്. ഈ വാക്കുകള്‍ എഴുതിയത് ആസ്ഥാനകവിയെന്ന നിലയില്‍ ജോണ്‍സന്റെ പിന്‍ഗാമി ആയ അവെനാന്റിലെ വില്യം ആയിരുന്നിരിക്കാമെന്ന് പറയപ്പെടുന്നു. [27]കുറച്ച് സ്ഥലം മാത്രം ആവശ്യമുള്ള കുത്തിനിര്‍ത്തിയ ഒരു ശവകുടീരത്തില്‍ സംസ്കരിക്കപ്പെട്ടുവെന്നത്, മരിക്കുമ്പോള്‍ ജോണ്‍സനുണ്ടായിരുന്ന പരിതാപകരമായി സാമ്പത്തിക സ്ഥിതിയെ സൂചിപ്പിക്കുന്നത്രെ.[28]
[തിരുത്തുക] കൃതികള്‍
[തിരുത്തുക] നാടകങ്ങള്‍
നവോത്ഥാനകാലത്തെ പ്രേഷകരെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ട 'സെജാനസ്', 'കാറ്റിലൈന്‍' എന്നീ രണ്ട് ദുരന്തനാടകങ്ങള്‍ ഒഴിച്ചാല്‍, പൊതുനാടകവേദിക്കവേണ്ടി ജോണ്‍സന്‍ എഴുതിയ കൃതികളെല്ലാം കോമഡികളയിരുന്നു. ഈ നാടകങ്ങള്‍ക്കിടയില്‍ ചില വ്യത്യാസങ്ങളൊക്കെയുണ്ട്. ആദ്യം എഴുതിയ ചെറിയ നാടകങ്ങള്‍, പ്രത്യേകിച്ച് കുട്ടികളായ അഭിനേതാക്കളെ ഉദ്ദേശിച്ച് എഴുതപ്പെട്ടവ, നാടകകമ്പനികള്‍ക്കുവേണ്ടി എഴുതപ്പെട്ടവയേക്കാള്‍, കെട്ടുറപ്പുകുറഞ്ഞ കഥയും ഏറെ വികസിക്കാത്ത സ്വഭാവചിത്രീകരണങ്ങളും ഉള്ളവയാണ്. കവികള്‍ക്കിടയിലെ യുദ്ധത്തില്‍ ജോണ്‍സന്റെ വെടിയുണ്ടകളായിരുന്ന ആദ്യനാടകങ്ങളില്‍ തന്നെ, ജീവിതത്തിലെ വിഡ്ഡിത്തങ്ങളേയും കാപട്യങ്ങളേയും കണ്ടെത്താനുള്ള ജോണ്‍സന്റെ, പിന്നീടുള്ള രചനകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കഴിവ് പ്രകടമാകുന്നുണ്ട്. എന്നാല്‍ ഈ ആദ്യരചനകളില്‍ ഇതിവൃത്തത്തെ രണ്ടാം സ്ഥാനത്താക്കിയിട്ട് സംഭവവൈവിദ്ധ്യവും ഹാസ്യരംഗങ്ങളുമാണ് അരങ്ങുതകര്‍ത്തത്. മറ്റൊരു പ്രത്യേകത അവയിലെ സമ്മര്‍ദ്ദം നിറഞ്ഞ അന്തരീക്ഷമാണ്. 'പോയറ്റേസ്റ്റര്‍' എന്ന നാടകത്തെ പുസ്തകവ്യാപാരിയാ തോമസ് ഡേവീസ് വിശേഷിപ്പിച്ചത്, അഗസ്റ്റസ് സീസറിന്റേയും, വിര്‍ജിലിന്റേയും, ഹൊറേസിന്റേയും, ഓവിഡിന്റേയും, ടിബുല്ലസിന്റേയും ഒക്കെ പേരുകളെ, വ്യക്തിവൈരാഗ്യത്തിന്റെ അള്‍ത്താരയില്‍ ബലികഴിക്കുന്ന ഗര്‍ഹനീയമായ ഗൗരവഹാസ്യമെന്നാണ്. ആദ്യകാലകോമഡികളില്‍ മറ്റൊന്നായ "കേസ് മാറി" എന്നത്, താരതമ്യേന വ്യത്യസ്തമാണ്. വിദേശപശ്ചാത്തലത്തിലും, നിര്‍ദ്ദോഷമായ ഹാസ്യത്തിന് കൊടുക്കുന്ന പ്രാധാന്യത്തിലും, പ്രേമം അടങ്ങുന്ന ഇതിവൃത്തിലും ഒക്കെ അതിന് ഷേക്സ്പിയറുടെ പ്രേമനാടകങ്ങളോടാണ് സാമ്യം. ഹെന്‍സ്ലോയുടെ ഡയറി അനുസരിച്ച്, ജോണ്‍സനുമായി ബന്ധപ്പെടുത്തി സാധാരണ പറഞ്ഞുകേള്‍ക്കാത്ത ഇംഗ്ലീഷ് ചരിത്രം തുടങ്ങിയ വിഭാഗങ്ങളില്‍ പെടുന്നവയടക്കം മറ്റനേകം നാടകങ്ങളുമായും ജോണ്‍സന്‍ ബന്ധപ്പെട്ടിരുന്നു.
ജോണ്‍സന്റെ മദ്ധ്യകാല രചനകളായ 'കിഴക്കോട്ട്' "ചെകുത്താന്‍ കഴുതയാണ്" തുടങ്ങിയവ, ലണ്ടന്‍ പശ്ചാത്തലമായുള്ള കോമഡികളാണ്. പണസംബന്ധമായ തട്ടിപ്പുകള്‍, കുത്തഴിഞ്ഞ സന്മാര്‍ഗ്ഗികത തുടങ്ങിയവ ആയിരുന്നു അവയുടെ പ്രമേയങ്ങള്‍. അവസാനം എഴുതിയ നാടകങ്ങളായ മാഗ്നറ്റിക് ലേഡി, ദുഖിതനായ അട്ടിടയന്‍ തുടങ്ങിയവ എലിസബത്തന്‍ കോമഡിയുടെ ചില സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട്.
ഈ മാറ്റങ്ങള്‍ക്കിടയിലും ഹാസ്യരസം ജോണ്‍സന്റെ സൃഷ്ടികളുടെ മുഖമുദ്രയായി നിലനിന്നു. "എവരി മാന്‍ ഇന്‍ ഹിസ് ഹ്യൂമര്‍" എന്ന നാടകത്തിന്റെ ഫോളിയോ പതിപ്പില്‍ ജോണ്‍സന്‍ തന്റെ രചനാപദ്ധതി രേഖപ്പെടുത്തിയിട്ടുണ്ട്. മനുഷ്യരുടെ ഇടയില്‍ യഥാര്‍ഥത്തില്‍ കണ്ടുവരുന്ന പ്രവൃത്തികളും ഭാഷയും ചിത്രീകരിക്കാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. എലിസബത്തന്‍ നാടകസസിദ്ധാന്തത്തിന്റെ ക്ലാസ്സിക്കല്‍ സങ്കല്പങ്ങളെ വീണ്ടെടുക്കുകയാണ് ജോണ്‍സന്‍ ലക്‌ഷ്യമാക്കിയത്. ഈ പ്രതിബദ്ധത പലതിനേയും അസ്വീകാര്യമാക്കി. "കേസ് മാറി" എന്ന രചനക്കുശേഷം ജോണ്‍സന്‍ ഏലിസബത്തന്‍ നാടകങ്ങളില്‍ ഒഴിവാക്കാനാവാത്ത ഘടകങ്ങളായിരുന്ന വിദേശ പശ്ചാത്തലം, ധര്‍മ്മിഷ്ടരായ കഥാപാത്രങ്ങള്‍, പ്രേമകഥകള്‍ തുടങ്ങിയവയെ മാറ്റിനിര്‍ത്തി. പകരം, അദ്ദേഹം പുതിയ കോമഡികളുടെ ഹാസ്യാത്മകവും യഥാതഥവുമായ പൈതൃകത്തില്‍ ശ്രദ്ധവച്ചു. തന്റെ കോമഡികള്‍ക്ക് ജോണ്‍സന്‍ സമകാലീനപശ്ചാത്തലം നല്‍കുകയും തിരിച്ചറിയാവുന്ന തരം ആളുകളെക്കൊണ്ട് അവയെ നിറയ്ക്കുകയും ചെയ്തു. കോമഡികളിലെ സംഭവങ്ങള്‍ തീര്‍ത്തും യഥാതഥങ്ങളായിരുന്നില്ലെങ്കിലും അവക്കുപിന്നിലുണ്ടായിരുന്നത് അസൂയ, ആര്‍ത്തി തുടങ്ങിയ സാധാരണ മനോഭാവങ്ങളായിരുന്നു. ആ കാലഘട്ടത്തിന്റെ രുചിക്ക് ചേരും വിധം ജോണ്‍സന്റെ പാത്രസൃഷ്ടി വളരെ വിശാലമായിരുന്നു. നാടകങ്ങളിലെ ഏറെ പ്രസിദ്ധമായ പല രംഗങ്ങളും കോമാളിത്തത്തിന്റെ അതിര്‍ത്തിയിലെത്തി നില്‍ക്കുന്നതിന് ഇതു കാരണമായി. പഴയകാലങ്ങളിലെപ്പോലെ, നാടകത്തിന്റെ മൊത്തത്തിലുള്ള കെട്ടുറപ്പിന് തന്റെ സമകാലീനരില്‍ പലരും നല്‍കിയിരുന്നതിനേക്കാള്‍ പ്രാധാന്യം അദ്ദേഹം നല്‍കി. എന്നാല്‍ പ്രധാനകോമഡികളില്‍ ഇതിവൃത്തത്തിന്റെ ഒത്തൊരുമയെ സംഭവങ്ങളുടെ ബാഹുല്യം ബാധിക്കുന്നുണ്ട്. കഥാപാത്രങ്ങളുടെ ജീവിതങ്ങള്‍ക്ക് ജോണ്‍സന്‍ കൊടുത്ത മിഴിവും, ഇതിവൃത്തത്തിന്റെ സങ്കീര്‍ണ്ണതയും ചേര്‍ന്നപ്പോള്‍, ജോണ്‍സന്റെ ക്ലാസ്സിക്കല്‍ അനുകരണങ്ങള്‍ കേവലും പണ്ഡിതവേലകളാകുന്നതില്‍ നിന്ന് രക്ഷപെട്ടു. ഉദാഹണമായി, സാഹിത്യത്തിലെ ഏറ്റവും ലക്ഷണമൊത്ത ഇതിവൃത്തങ്ങളിലൊന്നാണ് ആല്‍കെമിസ്റ്റിനുള്ളതെന്നാണ് കോളറിഡ്ജ്ജ് അഭിപ്രായപ്പെട്ടിട്ടുള്ളത്.
[തിരുത്തുക] കവിതകള്‍
ജോണ്‍സന്‍ എഴുതിയ നാടകങ്ങളിലെന്നപോലെ, കവിതകളിലും അദ്ദേഹത്തിന്റെ വിപുലമായ അറിവ് പ്രതിഫലിക്കുന്നുണ്ട്. ഏറെ അറിയപ്പെടുന്ന കവിതകളില്‍ ചിലത് ഗ്രീക്ക്-റോമന്‍ മാതൃകകളുടെ ഏതാണ്ട് പരിഭാഷകള്‍ തന്നെയാണ്. മാനവികമായ രീതിയില്‍ ക്ലാസ്സിക്കുകളില്‍ പരിജ്ഞാനം ലഭിച്ചവരെപ്പോലെ, രൂപത്തിന്റേയും ശൈലിയുടേയും വിശദാംശങ്ങള്‍ക്ക് നല്‍കിയ ശ്രദ്ധ ജോണ്‍സന്റെ രചനകളിലെല്ലാം പ്രകടമാണ്. എന്നാല്‍ എലിസബത്തന്‍ യുഗത്തിലെ മറ്റ് പണ്ഡിതകവികളില്‍ ചിലരെപ്പോലെ, താളത്തേയും വൃത്തത്തേയും മറ്റും കുറിച്ചുള്ള ചര്‍ച്ചകളില്‍ ജോണ്‍സന്‍ സമയം കളഞ്ഞില്ല. വൃത്തതാളങ്ങളെ അദ്ദേഹം ഉപയോഗിച്ചത് ക്ലാസ്സിക്കല്‍ കവിതയെ ലാളിത്യം, കൃത്യത തുടങ്ങിയ ഗുണങ്ങളില്‍ അനുകരിക്കാനാണ്.
1616-ലെ ഫോളിയോയില്‍ പ്രസിദ്ധീകരിച്ച ലഘുകവിതകള്‍ (Epigrams) എലിസബത്തന്‍ യുഗത്തിന്റെ അവസാനപാദത്തിലും ജേക്കോബിയന്‍ യുഗത്തിലും ഏറെ പ്രചാരം ലഭിച്ചിരുന്ന ഒരു കാവ്യശാഖയിലേക്കുള്ള ജോണ്‍സന്റെ കാല്‍വയ്പായിരുന്നു. ലഘുകവിതകള്‍ വിവിധ മാനസികാവസ്ഥകളെ സ്പര്‍ശിക്കുന്നുണ്ട്. അവയില്‍ ഏറെയും അക്കാലത്തെ സാധാരണ ഹാസ്യവിഷയങ്ങളുമായി ബന്ധപ്പെട്ടവ ആയിരുന്നു: സ്ത്രീകളെയും, രാജസദസ്യരേയും, ചാരന്മാരേയും കുറിച്ചുള്ള പരാതികളും മറ്റുമായിരുന്നു അവയില്‍. വിമര്‍ശനകവിതകള്‍ ചെറുതും പേരുവയ്ക്കാത്തവയും ആയിരുന്നു. ജോണ്‍സന്‍ എഴുതിയ മറ്റ് ലഘുകവിതകള്‍ താരതമ്യേന ദീര്‍ഘവും, ക്യാംഡന്‍, ലൂസി ഹാരിങ്ങ്‌ടന്‍ എന്നിവരെപ്പോലെയുള്ള പ്രത്യേക വ്യക്തികളെ പുകഴ്ത്തി എഴുതപ്പെട്ടവയും ആയിരുന്നു. ദി ഫോറസ്റ്റ് എന്ന പേരിലറിയപ്പെട്ട കവിതകളും ആദ്യ ഫോളിയോയില്‍ ഉള്‍പ്പെട്ടിരുന്നു. കവിതകളില്‍ ഏറെയും ജോണ്‍സന്റെ പ്രബലന്മാരായ ആശ്രയദാതാക്കളെ പുകഴ്ത്തി എഴുതിയവ ആയിരുന്നു. എന്നാല്‍ അവയില്‍ ഏറെ പ്രസിദ്ധമായവ 'പെന്‍ഷര്‍സ്റ്റ്', 'സീലിയായ്ക്ക്' എന്നീ പേരുകളിലുള്ള നാടന്‍ വീട്ടുപാട്ടുകള്‍ (Country House Poems) ആയിരുന്നു. ഇതില്‍ രണ്ടാമത്തേതിനെ വോള്‍പോണിലും ഉള്‍പ്പെടുത്തിയിരുന്നു.
1640-ലെ വിപുലീകരിച്ച ഫൊളിയോയില്‍ പ്രസിദ്ധീകരിച്ച 'അണ്ടര്‍വുഡ്സ്' കുറേക്കൂടി വലുതും വൈവിദ്ധ്യം നിറഞ്ഞതുമായ കവിതകളുടെ ശേഖരമാണ്. ജോണ്‍സന്റെ ഏറ്റവും പ്രസിദ്ധ പ്രേമകാഗീതമായ "ഏ സെലിബ്രേഷന്‍ ഒഫ് ഷാരിസ്", മതസംബന്ധിയായ വ്യത്യസ്തരചനകള്‍, ഷേക്സ്പിയര്‍, മേരി വര്‍ത്ത് തുടങ്ങിയവരെ പുകഴ്ത്തുന്ന രചനകള്‍ എല്ലാം അതിലാണ്. 1640-ലെ പതിപ്പില്‍ മൂന്ന് ചരമഗീതങ്ങളും (elegies) ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവയുടെ രചയിതാവ് പ്രസിദ്ധകവിയായ ജോണ്‍ ഡന്‍ ആണെന്ന് പറയപ്പെടുന്നു. അവയിലൊന്ന് മരണാന്തരം പ്രസിദ്ധീകരിച്ച ഡണ്ണിന്റെ സമഹാരത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.
[തിരുത്തുക] ഷേക്സ്പിയറും ജോണ്‍സനും
ജോണ്‍സനും ഷേക്സ്പിയറും തമ്മിലുണ്ടായിരുന്ന മത്സരത്തെക്കുറിച്ച് ഒട്ടേറെ കഥകളുണ്ട്. അവയില്‍ ചിലതൊക്കെ ശരിയാണെന്ന് വരാം. താനുമായുള്ള സംഭാഷണത്തിനിടയില്‍ ഷേക്സ്പിയറുടെ നാടകങ്ങളിലെ രണ്ട് അബദ്ധങ്ങളെ ജോണ്‍സന്‍ എടുത്തുപറഞ്ഞ് പരിഹസിച്ചതായി ഡ്രുമ്മോണ്ട് പറയുന്നുണ്ട്: ജൂലിയസ് സീസറിലെ അര്‍ഥരഹിതമായ ഒരു വരിയും വിന്റേഴ്സ് ടേലിന്റെ കഥാരംഗമായി ബൊഹീമയയുടെ ഇല്ലാത്തെ കടലോരം തെരഞ്ഞെടുക്കുന്നതുമാണ് ആ അബദ്ധങ്ങള്‍. ഷേക്സ്പിയറിന് കലാവാസന കുറവായിരുന്നെന്ന് (Shakespeare "wanted art") (ജോണ്‍സന്‍ കുറ്റപ്പെടുത്തിയതായും ഡ്രുമ്മോണ്ട് പറയുന്നുണ്ട്. ഡ്രുമ്മോണ്ട് പറയുന്നത് നേരാണെന്നുറപ്പില്ലെങ്കിലും ഷേക്സ്പിയറുടേതായി പറയുന്ന ഈ അഭിപ്രായങ്ങള്‍ ജോണ്‍സന്റെ പരക്കെ അറിയപ്പെടുന്ന സാഹിത്യസിദ്ധാന്തങ്ങളുമായി ചേര്‍ന്നുപോകുന്നവയാണ്.[29]
ജോണ്‍സന്റെ മരണശേഷം പ്രസിദ്ധീകരിച്ചതും ജീവിതകാലത്തെ മുഴുവന്‍ അനുഭവങ്ങളെ ആധാരമാക്കിയുള്ളതുമായ 'ടിംബര്‍' എന്ന കൃതിയില്‍ ഷേക്സ്പിയറെപ്പറ്റി, പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങള്‍ കുറേക്കൂടി തികവുള്ളതും അനുകൂലവുമാണ്. എഴുതിയ ഒരു വരിയും ഷേക്സ്പിയര്‍ വെട്ടിക്കളയുക പതിവില്ലായിരുന്നെന്ന് ചില നടന്മാര്‍ തന്നോട് പറഞ്ഞത് അനുസ്മരിച്ചിട്ട് "ഒരായിരം വരികളെങ്കിലും അയാള്‍ വെട്ടിക്കളഞ്ഞിരുന്നെങ്കില്‍ എത്ര നന്നായിരുന്നു" എന്ന് ജോണ്‍സന്‍ പറഞ്ഞു. ഇത് വെറുപ്പ് കാണിക്കുന്ന ഒരഭിപ്രായപ്രകടനമായാണ് കണക്കാക്കപ്പെടുന്നത്. പക്ഷേ ജോണ്‍സന്‍ ഇങ്ങനെ വിശദീകരിക്കുന്നുണ്ട്: "അദ്ദേഹം സത്യസന്ധനും, തുറന്ന, സ്വതന്ത്രപ്രകൃതിയും ആയിരുന്നു. ഒന്നാം തരം ഭാവനയും ധീരമായ ആശയങ്ങളും സുന്ദരമായ പ്രയോഗങ്ങളും അദ്ദേഹത്തില്‍ നിന്ന് പ്രവഹിച്ചു. ഇടക്ക് അയാള്‍ നിര്‍ത്തി മുന്നോട്ടുപോകേണ്ടത് ആവശ്യമായിരുന്നു."[30] ജോണ്‍സന്റെ അഭിപ്രായപ്രകടനം സമാപിക്കുന്നത് ഇങ്ങനെയാണ്: "അയാളില്‍ മാപ്പ് കൊടുക്കാനുണ്ടായിരുന്നതിലേറെ പുകഴ്ത്താനുണ്ടായിരുന്നു (there was ever more in him to be praised than to be pardoned). ഷേക്സ്പിയര്‍ മരിച്ചപ്പോള്‍ ജോണ്‍സന്‍ പറഞ്ഞത് "അദ്ദേഹം ഒരു കാലഘട്ടത്തിന്റെയല്ല എല്ലാ യുഗങ്ങളുടേയും സ്വന്തമാണ്" എന്നാണ്.
ജോണ്‍സന്‍ 'ജലകന്യക' (Mermaid) എന്ന മദ്യശാലയില്‍ ഷേക്സ്പിയറുമായി വാഗ്വാദത്തിലേര്‍പ്പെട്ടിരുന്നതായുള്ള കഥ തോമസ് ഫുള്ളര്‍ അനുസ്മരിക്കുന്നുണ്ട്.[31] കൂടതല്‍ പണ്ഡിതനും വാചാലനുമായിരുന്ന ജോണ്‍സനെ ഷേക്സ്പിയര്‍ തോല്പ്പിക്കുന്നതായി ഫുള്ളര്‍ സങ്കല്പിക്കുന്നു. ജോണ്‍സന് ഷേക്സ്പിയറെ വ്യക്തിപരമായി അറിയാമായിരുന്നു എന്നതിന്, അദ്ദേഹം ഷേക്സ്പിയറെക്കുറിച്ച് പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളും, ജോണ്‍സന്റെ നാടകങ്ങളില്‍ പലതും ഷേക്സ്പിയറുടെ കമ്പനി അവതരിപ്പിക്കുകയും അവയില്‍, "എവരി മാന്‍ ഇന്‍ ഹിസ് ഹ്യൂമര്‍" എന്ന നാടകത്തിലെങ്കിലും ഷേക്സ്പിയര്‍ അഭിനയിക്കുകയും ചെയ്തു എന്നതും തെളിവാണ്. എന്നാല്‍ അവര്‍ക്കിടയില്‍ നേര്‍ക്കുനേരായ ആശയവിനിമയം എത്രമാത്രം ഉണ്ടായിരുന്നു എന്ന് തീരുമാനിക്കുക ബുദ്ധിമുട്ടാണ്. അവരുടെ സൗഹൃദത്തെക്കുറിച്ചുള്ള കഥകള്‍, ശരിയാണോ എന്ന് നിശ്ചയിക്കാനുള്ള വിവരങ്ങള്‍ നമുക്കിന്നില്ല.
ഷേക്സ്പിയറെക്കുറിച്ചുള്ള ജോണ്‍സന്റെ ഏറ്റവും ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതും പ്രസക്തവുമായ അഭിപ്രായപ്രകടനം അദ്ദേഹത്തിന്റെ കൃതികളുടെ ആദ്യഫോളിയോക്ക് ജോണ്‍സന്‍ എഴുതിയ രണ്ട് ആമുഖകവിതകളില്‍ ആദ്യത്തേതാണ്. "എന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ ശ്രീ വില്യം ഷേക്സ്പിയറുടേയും അദ്ദേഹത്തിന്റെ നേട്ടങ്ങളുടേയും സ്മരണക്ക്" എന്ന ശീര്‍ഷകത്തിലുള്ള ഈ കവിത, "ഇത്തിരി ലത്തീനും അതിലും കുറച്ചു ഗ്രീക്കും" മാത്രം (small Latine, and lesse Greeke)[32] പഠിച്ചിരുന്നിട്ടും നൈസര്‍ഗ്ഗികമായ പ്രതിഭ കൊണ്ട് അനുഗ്രഹീതനായിരുന്ന കവി എന്ന ഷേക്സ്പിയറെക്കുറുച്ചുള്ള പരമ്പരാഗത ധാരണയുടെ സൃഷ്ടിയില്‍ കാര്യമായ പങ്കുവഹിച്ചു. തനിക്കും ഷേക്സ്പിയറിനും തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ച് ജോണ്‍സന്‍ വച്ചുപുലര്‍ത്തിയിരുന്ന ധാരണകളുടെ സംഗ്രഹമായാണ് ഈ കവിത കണക്കാക്കപ്പെട്ടുപോരുന്നത്. അതനുസരിച്ച് ജോണ്‍സന്‍, അജ്ഞതയെ വെറുക്കുകയും അള്‍ക്കൂട്ടത്തെ സംശയത്തോടെ വീക്ഷിക്കുകയും ചെയ്ത തികഞ്ഞ ക്ലാസ്സിക്കല്‍ പണ്ഡിതനും ഷേക്സ്പിയര്‍ കാണികളുടെ അംഗീകാരമല്ലാതെ മറ്റൊരു സാഹിത്യനിയമത്തേയും മാനിക്കാതെ നിന്ന "പ്രകൃതിയുടെ അത്ഭുതവും" ആയിരുന്നു. എന്നാല്‍ കവിതയിലൊരിടത്ത് ജോണ്‍സന്‍ ഈ നിലപാടില്‍ നീക്കുപോക്കുവരുത്തുന്നുണ്ട്:-
എല്ലാം പ്രകൃതിയാണെന്ന് ഞാന്‍ പറഞ്ഞത് തെറ്റ്, ഷേക്സ്പിയര്‍,
നിന്റെ കലയ്ക്ക് അതര്‍ഹിക്കുന്ന പുകഴ്ച കൊടുക്കുകതെന്നെ വേണം.
ഈ ചരമഗീതത്തെ കേവലം ഔപചാരികതയായി തള്ളിക്കളയുന്നവരുണ്ട്. "എന്നാല്‍ അവനിലെ മധുരഗായകന്‍", "യുഗത്തിന്റെ ആത്മാവ്" എന്നൊക്കെ ജോണ്‍സന്‍ വിശേഷിപ്പിച്ച ഷേക്സ്പിയറെപ്പറ്റി ഹൃദയത്തില്‍ തട്ടി എഴുതിയ വരികളായി ഇതിനെ കാണുന്നവര്‍ ഇന്ന് ഏറെയുണ്ട്. ഷേക്സ്പിയര്‍ നാടകങ്ങളുടെ ആദ്യഫോളിയോയുടെ സംശോധനത്തില്‍ ജോണ്‍സന് പങ്കുണ്ട് എന്നോ അദ്ദേഹം തന്നെയായിരുന്നു സംശോധകന്‍ എന്നോ കരുതുന്നവരുണ്ട്. ജോണ്‍സന്റെ ഏറ്റവും മഹത്തായ വരികളില്‍ പെടുന്ന ഈ കവിത എഴുതാന്‍ അദ്ദേഹത്തിന് പ്രേരണ കിട്ടിയത്, ഈ സംശോധനക്കിടെ, നേരത്തേ ലഭ്യമല്ലാതിരുന്നവയടക്കമുള്ള ഷേക്സ്പിയറുടെ രചനകളെ അവയുടെ താരതമ്യേന പൂര്‍ണ്ണവും തൃപ്തികരവുമായ രൂപത്തില്‍ വായിക്കാനായപ്പോഴാവാം. [33]
[തിരുത്തുക] സ്വീകരണം, സ്വാധീനം
മിക്കവാറും പതിനേഴാം നൂറ്റാണ്ട് മുഴുവന്‍ ജോണ്‍സന്‍ ഇംഗ്ലീഷ് സാഹിത്യത്തിലെ തലയെടുപ്പുള്ള വ്യക്തിയായി നിലകൊണ്ടു. അദ്ദേഹത്തിന്റെ സ്വാധീനം അസാമാന്യമായിരുന്നു. ആഭ്യന്തരയുദ്ധത്തിനുമുന്‍പ്, "ബെന്നിന്റെ ഗോത്രം" അദ്ദേഹത്തിന്റെ പ്രാധാന്യം എടുത്തുകാട്ടി. ആഭ്യന്തരയുദ്ധത്തിനുശേഷമുള്ള പുനസ്ഥാപനത്തിന്റെ കാലത്ത് (Restoration Period) ജോണ്‍സന്റെ ഹാസ്യനാടകങ്ങളും അവയിലെ കഥാപാത്രങ്ങളും വലിയ പ്രചാരം നേടി. പുനഃസ്ഥാപനകാലത്തെ കോമഡികള്‍ക്ക് മാതൃകയായത് അവയാണ്. പതിനെട്ടാം നൂറ്റാണ്ടില്‍ ജോണ്‍സന്റെ പ്രാധാന്യം കുറയാന്‍ തുടങ്ങി. കാല്പനിക യുഗത്തില്‍ ജോണ്‍സന്റേതുപോലെയുള്ള ഹാസ്യനാടകങ്ങളുടെ ആകര്‍ഷണം കുറഞ്ഞതോടെ അദ്ദേഹത്തെ ഷേക്സ്പിയറുമായി പ്രതികൂലമായ രീതിയില്‍ താരതമ്യം ചെയ്യുന്നത് പതിവായി. കാല്പനികര്‍ ചിലപ്പോഴൊക്കെ ജോണ്‍സനെ പ്രശംസിച്ചിട്ടുണ്ടെങ്കിലും പൊതുവേ, ഷേക്സ്പിയറുടെ രീതിയില്‍ എഴുതാത്തതിന് അദ്ദേഹം വിമര്‍ശിക്കപ്പെടുകയാണുണ്ടായത്. ഇരുപതാം നൂറ്റാണ്ടില്‍, ജോണ്‍സന്‍ വീണ്ടും മതിക്കപ്പെടാന്‍ തുടങ്ങി.
[തിരുത്തുക] നാടകം
"പതിനേഴാം നൂറ്റാണ്ടില്‍ ജോണ്‍സന്റെയും ഷേക്സ്പിയറുടേയും ജനസമ്മതികള്‍ തമ്മിലുള്ള താരതമ്യം" എന്ന് കൃതിയില്‍ ജി.ഇ. ബെന്റ്ലി സൂചിപ്പിക്കുന്നതുപോലെ, ആ നൂറ്റാണ്ടില്‍ പലപ്പോഴും, ജോണ്‍സന്‍ ഷേക്സ്പിയറിനൊപ്പം മതിക്കപ്പെട്ടിരുന്നു. ചാള്‍സ് രണ്ടാമന്റെ പുനഃസ്ഥാപനകാലത്ത് ഇംഗ്ലീഷ് നാടകശാലകള്‍ വീണ്ടും പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ, ഷേക്സ്പിയറുടേയും ഫ്ലെച്ചറുടേയും ജോണ്‍സന്റേയും സൃഷ്ടികളാണ് അവയില്‍ പ്രധാനമായും അവതരിക്കപ്പെട്ടിരുന്നത്. 1710-ന് ശേഷം മാത്രമാണ് ഷേക്സ്പിയറുടെ കാര്യമായി പരിഷ്കരിച്ച കൃതികള്‍ നവോത്ഥാനകാലത്തെ അദ്ദേഹത്തിന്റെ സമകാലീനരുടെ സൃഷ്ടികളേക്കാള്‍ കൂടുതലായി പ്രദര്‍ശിക്കപ്പെടാന്‍ തുടങ്ങിയത്. പതിനെട്ടാം നൂറ്റാണ്ടിനുശേഷം പല നിരൂപകരും ജോണ്‍സനെ നവോത്ഥാനകാലനാടകകൃത്തുക്കളില്‍ ഷേക്സ്പിയര്‍ക്ക് മാത്രം താഴെയുള്ളവനായാണ് കണക്കാക്കുന്നത്. തന്റെ ആമുഖങ്ങളിലും, 'ടിമ്പര്‍' എന്ന രചനയിലും, ചിതറിക്കിടക്കുന്ന സമര്‍പ്പണങ്ങളിലും മറ്റുമായി ജോണ്‍സന്‍ തന്നെ എടുത്തുപറഞ്ഞ കാവ്യഗുണങ്ങളുടെ പേരില്‍ അദ്ദേഹത്തെ വിലമതിക്കാന്‍ നിരൂപകര്‍ താത്പര്യം കാട്ടുന്നു: ഭാഷയുടെ സ്വാഭാവികതയും അനുയോജ്യതയും, പരിഹാസത്തിന്റെ മൂര്‍ച്ച, കോമഡികളുടെ ഇതിവൃത്തങ്ങള്‍ മെനയുന്നതില്‍ കാണിച്ച ശ്രദ്ധ എന്നിവയാണ് ആ ഗുണങ്ങള്‍.
ചില വിമര്‍ശകര്‍ ജോണ്‍സന്റെ "കൗശലത്തേയും കൃത്രിമത്ത്വത്തേയും" ഷേക്സ്പിയറുടെ നൈസര്‍ഗ്ഗികപ്രതിഭയുമായി താരതമ്യം ചെയ്യുന്നതില്‍ തെറ്റൊന്നുമില്ലെന്ന് കരുതി. ഇത്തരം താരതമ്യം ഷേക്സ്പിയറെക്കുറിച്ചുള്ള തന്റെ കവിതയില്‍ ജോണ്‍സന്‍ തന്നെയാണ് തുടങ്ങിവച്ചതെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. രണ്ടാം ഫോളിയോയില്‍ എഴുതിച്ചേര്‍ത്ത തന്റെ കവിതയില്‍ ലിയോനാര്‍ഡ് ഡിഗ്ഗ്‌സ് ഈ വാദം സ്വീകരിക്കുന്നുണ്ട്. സാമുവല്‍ ബട്ട്ലരും ഈ നിലപാടിനെ പിന്തുണച്ചിട്ടുണ്ട്.
പുനഃസ്ഥാപനകാലത്ത് ഷേക്സ്പിയറും ജോണ്‍സനുമായുള്ള ഈ വ്യത്യാസത്തെക്കുറിച്ചുള്ള വിശ്വാസത്തിന് വിമര്‍ശകന്മാരുടെ ഇടയില്‍ ഒരുതരം പ്രാമാണികത കിട്ടി. സെയിന്റ് എവ്രെമോണ്ട് ജോണ്‍സന്റെ കോമഡികള്‍ ഇംഗ്ലീഷ് നാടകങ്ങളില്‍ ഏറ്റവും മേലേക്കിടയില്‍ ഉള്ളവയാണെന്ന് കരുതി. ചാള്‍സ് ഗില്‍ഡണ്‍ ജോണ്‍സനെ ഇംഗ്ലീഷ് കോമഡിയുടെ പിതാവെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. കുറച്ചുകൂടി മൗലികമായ വിലയിരുത്തല്‍ നടത്തിയത് ജോണ്‍ ഡ്രൈഡന്‍ ആണ്. ഷേക്സ്പിയറെ ഹോമറിനോടും ജോണ്‍സനെ വിര്‍ജിലിനോടുമാണ് അദ്ദേഹം തുലനം ചെയ്തത്. ഷേക്സ്പിയറിന്റെ ബലം മൗലികമായ സര്‍ഗ്ഗശക്തിയും ജോണ്‍സന്റേത് സംസ്കൃതമായ ശില്പവിരുതും(artifice) എന്ന് അദ്ദേഹം കരുതിയതുകൊണ്ടാണിത്. പതിനേഴാം നൂറ്റാണ്ടില്‍ 'artifice' എന്നാല്‍ art(കല) എന്നു തന്നെയാണ് അര്‍ഥമാക്കിയിരുന്നതെന്ന് പറയേണ്ടതുണ്ട്. ജോണ്‍സന്‍ തന്നെ, 'artificer' എന്ന വാക്ക് കലാകാരന്‍ എന്ന അര്‍ഥത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. എല്ലാ നേട്ടങ്ങള്‍ക്കുമുള്ള കടപ്പാട് ജോണ്‍സന് തന്റെ 'കല'യോടും ഷേക്സ്പിയര്‍ക്ക് സ്വാഭാവികമായ പ്രതിഭയോടുമാണെന്ന് ലൂയീസ് തിയോബാള്‍ഡും അഭിപ്രായപ്പെട്ടിട്ടുണ്ട്. "എവരി മാന്‍ ഇന്‍ ഹിസ് ഹ്യൂമര്‍" ജോണ്‍സന് അവതരിപ്പിക്കാനായത് ഷേക്സ്പിയറുടെ ഇടപെടല്‍ മൂലമാണെന്ന കഥയുടെ ശ്രോതസ്സായ നാടകകൃത്ത് നിക്കോളാസ് റോയും, ജോണ്‍സന്റെ നേട്ടങ്ങള്‍ പാണ്ഡിത്യത്തില്‍ നിന്നുണ്ടായവയാണെന്നും അത് അദ്ദേഹത്തെ ഷേക്സ്പിയറിന്റെ നിലവാരത്തിലുള്ള ഒരു പ്രതിഭ ആക്കിയില്ലെന്നും പറഞ്ഞിട്ടുണ്ട്. പൗരാണികകലാസങ്കല്പങ്ങളെ കൃത്യതയോടെ മനസ്സിലാക്കുകയും അവയെ സമകാലീനജീവിതസന്ദര്‍ഭങ്ങളില്‍ ഫലപ്രദമായി പ്രയോഗിക്കുകയും ചെയ്ത ആദ്യത്തെ ഇംഗ്ലീഷ് കവി ജോണ്‍സന്‍ ആയിരുന്നു എന്ന അഭിപ്രായസമന്വയം ക്രമേണ ഉരുത്തിരിഞ്ഞു. എന്നാല്‍ ജോണ്‍സന്റെ പാണ്ഡിത്യത്തെക്കുറിച്ച് അത്ര അനുകൂലമല്ലാത്ത അഭിപ്രായങ്ങള്‍ പില്‍ക്കാലത്തും ഉണ്ടായിട്ടുണ്ട്. 1750-ല്‍ എഡ്വേര്‍ഡ് യങ്ങ് പറഞ്ഞത് ജോണ്‍സന്റെ പാണ്ഡിത്യം പ്രവര്‍ത്തിച്ചത്, ബൈബിളിലെ സാംസണിന്റെ ശക്തിപോലെ, തന്റെ തന്നെ നാശത്തിനുവേണ്ടി ആയിരുന്നു എന്നാണ്. ജോണ്‍സന്റെ പാണ്ഡിത്യം അദ്ദേഹത്തിന് പരക്കെയുള്ള സ്വീകാര്യത നേടിക്കൊടുത്തില്ല എന്ന് പതിനേഴാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് എഴുത്തുകാരിയായ അഫ്രാ ബെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജോണ്‍സനെ അവരും ഷേക്സ്പിയറുമായി പ്രതികൂലമായി താരതമ്യപ്പെടുത്തിയിട്ടുണ്ട്.
ജോണ്‍സന്റേയും ഷേക്സ്പിയറുടേയും ഗുണവൈരുദ്ധ്യങ്ങളുടേതായി പ്രചരിച്ചിരിക്കുന്ന ചിത്രം അതിശയോക്തി കലര്‍ന്നതാണെന്ന് ചൂണ്ടിക്കാട്ടി ഈ കാലഘട്ടത്തില്‍ വ്യത്യസ്തനായത് അലക്സാണ്ടര്‍ പോപ്പായിരുന്നു . "അതിശയോക്തികളെ ആശ്രയിക്കുകയെന്നത് പക്ഷപാതികളുടെ രീതിയാണ്. പാണ്ഡിത്യത്തില്‍ ജോണ്‍സന്‍ മുന്നിട്ടുനിന്നിരുന്നതുകൊണ്ട്, ഷേക്സ്പിയര്‍ക്ക് പാണ്ഡിത്യമേയില്ല എന്നായി വാദം; പ്രതിഭയിലും ഭാവനയിലും ഷേക്സ്പിയര്‍ കേമനായിരുന്നതുകൊണ്ട്, അക്കാര്യങ്ങളില്‍ ജോണ്‍സന്‍ ഒന്നുമായിരുന്നില്ല എന്നും പറയാന്‍ തുടങ്ങി" എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. [34] ഏതായാലും പതിനെട്ടാം നൂറ്റാണ്ടിലെ പൊതു ധാരണ, ജോണ്‍സന്റേയും ഷേക്സ്പിയറുടേയും ഗുണവൈരുദ്ധ്യത്തിന്റെ, അതിശയോക്തിയുടേ പേരില്‍ പോപ്പ് വിമര്‍ശിച്ച, ചിത്രത്തെ ആധാരമാക്കിയുള്ളതായിരുന്നു.
പതിനെട്ടാം നൂറ്റാണ്ടില്‍ ജോണ്‍സന്റെ പ്രശസ്തിക്ക് മങ്ങലേറ്റെങ്കിലും, ജോണ്‍സന്റെ രചനകളുടെ വായനയും വിമര്‍ശനവും തുടര്‍ന്നു. എന്നാല്‍ അദ്ദേഹത്തെ നിസ്സരവല്‍ക്കരിച്ചു കാട്ടുന്ന രീതിയിലുള്ള പഠനമായിരുന്നു പൊതുവേ. 1765-ല്‍ ഹീന്റിച്ച് വില്‍ഹെം വോണ്‍ ഗെര്‍സ്റ്റന്‍ബെര്‍ഗ്, പീറ്റര്‍ വാലി സംശോധിച്ച പതിപ്പില്‍ നിന്ന് ജോണ്‍സന്റെ രചനകള്‍ ഭാഗികമായി ജര്‍മ്മന്‍ ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്തു. കാല്പനിക വിപ്ലവത്തിന് തൊട്ടുമുന്‍പ്, എഡ്വേര്‍ഡ് കാപ്പല്‍, നാടകകവി എന്ന നിലയില്‍ ജോണ്‍സനെ നിരുപാധികം തള്ളിക്കളയുന്ന അഭിപ്രായപ്രകടനം നടത്തി. ജോണ്‍സന് "ഇംഗ്ലീഷ് കവികളുടെ ഇടയില്‍ നല്‍കപ്പെട്ടിട്ടുള്ള സ്ഥാനത്തിന് യാതൊരര്‍ഹതയുമില്ല. വേര്‍തിരിച്ചുകാണിക്കാവുന്ന ഒരു പ്രത്യേകതയും അദ്ദേഹത്തിനില്ല. അദ്ദേഹത്തിന്റെ രചനകളിലെ വൈവിദ്ധ്യമില്ലായ്മ പ്രതിഭയുടെ അഭാവത്തെ കാണിക്കുന്നു" എന്നാണ് കാപ്പല്‍ അഭിപ്രായപ്പെട്ടത്. [35] 1770-ല്‍ വോള്‍പ്പോണും മറ്റും അവതരിക്കപ്പെട്ടപ്പോള്‍ സംഭവിച്ച വന്‍ പരാജയം, ജോണ്‍സന്‍ പുതിയ കാലഘട്ടത്തിലെ കാഴ്ചക്കാര്‍ക്ക് രുചിക്കാത്തവിധം പഴഞ്ചനായി എന്ന ധാരണക്ക് ബലം കൊടുത്തു. കാംഡണ്‍ പ്രഭുവിനേയും വില്യം ഗിഫോര്‍ഡിനെപ്പോലുള്ള ആരാധകരെ ഇടക്ക് ആകര്‍ഷിക്കാനായെങ്കിലും, പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനപാദമായപ്പോള്‍ ജോണ്‍സന്‍ അരംഗത്തുനിന്ന് മിക്കവാറും അപ്രത്യക്ഷനായി.
വിമര്‍ശനത്തിലെ കാല്പനികവിപ്ലവം ജോണ്‍സന്റെ രചനകളെ പൊതുവെ മൂല്യം കുറച്ചുകാണുന്നതിനിടയാക്കി. ഹാസ്ലിറ്റിന്റെ വിലയിരുത്തല്‍ ജോണ്‍സന് ഒട്ടും അനുകൂലമായിരുന്നില്ല. കോളറിഡ്ജ് കുറേക്കൂടി ബഹുമാനപൂര്‍വമാണെങ്കിലും, ജോണ്‍സന്റെ രചനകളെ മനശാസ്ത്ര ദൃഷ്ടിയില്‍ ആഴമില്ലാത്തവയെന്ന് വിശേഷിപ്പിച്ചു. "അദ്ദേഹം സൂഷ്മദര്‍ശിയായിരുന്നു. എന്നാല്‍ പുറമേ കാണുന്നതിനേയും ഇന്ദ്രിയങ്ങള്‍ക്ക് വിഷയമായതിനേയും മാത്രമേ അദ്ദേഹം ശ്രദ്ധിച്ചുള്ളു" എന്നായിരുന്നു കോളറിഡ്ജിന്റെ വിലയിരുത്തല്‍. ഏതായാലും കോളറിഡ്ജ് ജോണ്‍സന് ഷേക്സ്പിയറുടെ തൊട്ടടുത്ത് സ്ഥാനം നല്‍കി. മറ്റു കാല്പനികവിമര്‍ശകരുടെ നിലപാട് കൂടുതല്‍ പ്രതികൂലമായിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കം നവോത്ഥാനനാടകങ്ങളുടെ വീണ്ടെടുപ്പ് കാലമായിരുന്നു. അതേവരെ വിസ്മൃതനാകാതെ നിന്ന ജോണ്‍സനേക്കാള്‍ വായനക്കാരെ ആകര്‍ഷിച്ചത്, ഒരര്‍ത്ഥത്തില്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ 'കണ്ടുപിടിത്തങ്ങളായ', തോമസ് മിഡില്‍ട്ടന്‍, ജോണ്‍ ഹേവുഡ് തുടങ്ങിയവരായിരുന്നു. കാല്പനിക ലേഖകര്‍ ഭാവനക്ക് കല്പിച്ച പ്രാധാന്യവും പാണ്ഡിത്യത്തിലൂന്നിയ കലയെ അവിശ്വസിക്കാനുള്ള അവരുടെ പ്രവണതയും ജോണ്‍സനെക്കുറിച്ചുള്ള മതിപ്പ് കുറക്കുകയും ജോണ്‍സനും ഷേക്സ്പിയറുമായുള്ള വ്യത്യാസങ്ങളെക്കുറിച്ചുള്ള പരമ്പരാഗത ധാരണകള്‍ ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍ ഈ പ്രവണത എല്ലാവരേയും ബാധിച്ചില്ല. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജോണ്‍സന്റെ സംശോധകരില്‍ ആദ്യത്തെയാളായിരുന്ന വില്യം ഗിഫോര്‍ഡ്, ജോണ്‍സന്റെ ജനസമ്മതി കുറഞ്ഞുകൊണ്ടിരുന്ന ഈ കാലയളവില്‍ അതിനെ നിലനിര്‍ത്താന്‍ ഏറെ പരിശ്രമിച്ചു. വിക്ടോറിയന്‍ യുഗത്തില്‍ ജോണ്‍സന്റെ രചനകളില്‍ ഏറെ താല്പര്യം കാട്ടിയ സ്വൈന്‍ബേണ്‍ അദ്ദേഹത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: "ജോണ്‍സന്‍ വളര്‍ത്തിയ പുഷ്പങ്ങള്‍ക്ക് ഒന്നാംതരത്തില്‍ പെട്ടവയുടെ ഗുണങ്ങളില്‍ ഒന്നൊഴിച്ച് എല്ലാമുണ്ട്: അവയില്‍ നിറവും, രൂപവും, വൈവിദ്ധ്യവും, ഉര്‍വരതയും, ഉശിരും എല്ലാം ചേര്‍ന്നിരിക്കുന്നു. ആകെ ഇല്ലാതെയുള്ളത് സുഗന്ധമാണ്." സുഗന്ധം എന്നതുകൊണ്ട് സ്വാഭാവികത എന്നാണ് സ്വൈന്‍ബേണ്‍ ഉദ്ദേശിച്ചത്. [36]
ഇരുപതാം നൂറ്റാണ്ടില്‍ ജോണ്‍സന്റെ രചനാസമുച്ചയം ആധുനിക സാഹിത്യവിമര്‍ശനത്തിന്റെ താത്പര്യങ്ങള്‍ക്കും പദ്ധതികള്‍ക്കും അനുസരിച്ചുള്ള വൈവിദ്ധ്യമാര്‍ന്ന വിശകലനത്തിന് വിധേയമായിട്ടുണ്ട്. ക്ലാസിസിസത്തിന്റെ ശുഷ്കമായ പാതയാണ് ജോണ്‍സന്‍ പിന്തുടര്‍ന്നതെന്ന ആരോപണത്തെ, ജോണ്‍സന്റെ നാടകങ്ങളിലെ സംഭാഷണങ്ങളില്‍ പ്രകടമാകുന്ന ഭാവനാവിലാസത്തെ വിശകലനം ചെയ്തുകൊണ്ട്, ടി.എസ്. എലിയറ്റ് ഒരു ലേഖനത്തില്‍ നിഷേധിക്കുന്നുണ്ട്. ജോണ്‍സന്റ മൊത്തത്തിലുള്ള രചനാസങ്കല്പത്തെയും ഉപരിതലസ്പര്‍ശിയെന്നാരോപിക്കപ്പെട്ട സമീപനത്തെയും എലിയറ്റ് പുകഴ്ത്തി. മനഃശാസ്ത്രപരമായ ആഴത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാത്ത രചനകളെയെല്ലാം വിലകുറച്ചുകാണുന്നതരം കാല്പനികരീതിയോടുള്ള ആധുനികരുടെ പ്രതിക്ഷേധവുമായി ചേര്‍ന്നുപോകുന്ന നിലപാടായിരുന്നു ഇവിടെ എലിയറ്റിന്റേത്. ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യകാലത്ത് വളരെയേറെ വിമര്‍ശകന്മാരും പണ്ഡിതന്മാരും എലിയറ്റിന്റെ വഴി പിന്തുടര്‍ന്ന് ജോണ്‍സന്റെ ഭാഷാശൈലിയുടെ വിശദമായ പഠനങ്ങള്‍ പ്രസിദ്ധീകരിച്ചു. അതേസമയം, ഇ.ഇ. സ്റ്റോള്‍, എം.സി. ബ്രാഡ്ബ്രൂക്ക് തുടങ്ങിയവര്‍ എലിസബത്തന്‍ താത്പര്യങ്ങളേയും സമ്പ്രദായങ്ങളേയും കുറിച്ചുള്ള പഠനങ്ങളില്‍ ഏര്‍പ്പെട്ടു. ജോണ്‍സന്റെ രചന, ജീവിച്ച കാലഘത്തിന്റെ പ്രതീക്ഷകള്‍ക്ക് ചേരുംവിധം എങ്ങനെ വികസിച്ചുവന്നുവെന്ന് മനസ്സിലാക്കാന്‍ അത്തരം പഠനങ്ങള്‍ സഹായകമായി.
ഇരുപതാം നൂറ്റാണ്ടിന്റെ പകുതിക്കുശേഷം വിമര്‍ശനത്തിലെ വീക്ഷണകോണങ്ങളുടെ എണ്ണം പെരുകിയത് ജോണ്സനെ ബാധിച്ചത് പലവിധത്തിലാണ്. ജോണ്‍സന്റെ കലാനൈപുണ്യത്തെ സര്‍വാത്മനാ പിന്തുണച്ച ഒരുവിഭാഗം വിമര്‍ശകരുടെ മുന്‍നിരയില്‍ നിന്നത് ജോനാസ് ബാരിഷ് ആയിരുന്നു. അതേസമയം മറ്റുപലനാടകകൃത്തുക്കള്‍ക്കും കിട്ടിയതിനേക്കാള്‍ കുറച്ചു ശ്രദ്ധയേ പുതിയ വിമര്‍ശകരില്‍ നിന്ന് ജോണ്‍സന് കിട്ടിയുള്ളു. മനോവിജ്ഞാന നിലപാടില്‍ നിന്ന് വിമര്‍ശനം നടത്തിയവരെ ആകര്‍ഷിക്കാവുന്നതൊന്നും ജോണ്‍സനില്‍ ഇല്ലായിരുന്നു താനും. എന്നാല്‍ ജോണ്‍സന്റെ ജീവിതകഥ തന്നെ അദ്ദേഹത്തെ സാമൂഹ്യരാഷ്ട്രീയ നിലപാടില്‍ നിന്നുള്ള വിമര്‍ശനത്തിന്റെ കേന്ദ്രബിന്ദുവാക്കി. മാസ്ക്കുകള്‍ പോലുള്ള ജോണ്‍സന്റെ രചനകളും ഉപരിവര്‍ഗ്ഗത്തിലുള്ളവരുമായി അദ്ദേഹത്തിനുണ്ടായിരുന്ന ബന്ധങ്ങളും അവരെക്കുറിച്ച് അദ്ദേഹം എഴുതിയ കവിതകളുമൊക്കെ സാഹിത്യസൃഷ്ടികളും രാഷ്ട്രീയാധികാരവുമായുള്ള ബന്ധത്തെക്കുറിച്ച് വിലപ്പെട്ട അറിവുകള്‍ നല്‍കാന്‍ പോന്നവയായിരുന്നു. ലണ്ടനിലെ വികസിച്ചുകൊണ്ടിരുന്ന സാഹിത്യലോകത്തിന്റെ നടുക്കുള്ള അദ്ദേഹത്തിന്റെ ജീവിതം പൂര്‍ണ്ണമായും ഉപഭോഗവല്‍ക്കരിക്കപ്പെട്ട (commodified) ഒരു സാഹിത്യസംസ്കാരത്തിലേക്ക് വിരല്‍ ചൂണ്ടി. ആശ്രയദാതാക്കളെ അടിസ്ഥാനമാക്കിയുള്ള സാഹിത്യസംസ്കാരത്തിന്റെ തിരോധാനത്തിനും പൊതുജപ്രീതിയെ ആശ്രയിച്ചുള്ള സംസ്കാരത്തിന്റെ ഉദയത്തിനും ഇടയിലുള്ള ഒരു യുഗസന്ധിയെ ജോണ്‍സന്‍ പ്രതിനിധാനം ചെയ്തു എന്ന് വിലയിരുത്തപ്പെട്ടു.
[തിരുത്തുക] കവിത
നാടകകൃത്ത് എന്ന നിലയിലുള്ള ജോണ്‍സന്റെ പ്രശസ്തി ഷേക്സ്പിയറുടേതുമായി ബന്ധപ്പെട്ടിരുന്നതുപോലെ, ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭകാലം മുതല്‍, കവിയെന്നനിലയിലുള്ള അദ്ദേഹത്തിന്റെ പ്രശസ്തി ജോണ്‍ ഡണിന്റെ പ്രശസ്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ താരതമ്യത്തില്‍, രൂപഭംഗിക്കും ആശയവ്യക്തതക്കും പ്രാധാന്യം കൊടുത്ത അസംസ്കൃതകവിതയുടെ പ്രതിനിധിയായി ജോണ്‍സനും ദുര്‍ഗ്രഹമായ സങ്കല്പങ്ങളും അവ്യക്തമായ ശൈലിയും ചേര്‍ന്ന് ആദ്ധ്യാത്മിക മാനങ്ങളുള്ള കവിതയുടെ പ്രതിനിധിയായി ജോണ്‍ ഡണും കണക്കാക്കപ്പെട്ടു. ഈ താരതമ്യം നടത്തിയ ഹെര്‍ബെര്‍ട്ട് ഗിയേഴ്സനെപ്പോലുള്ള വിമര്‍ശകര്‍ ജോണ്‍ ഡണിനെ ആദ്യമായി മനസ്സിലാക്കുകയായിരുന്നതുകൊണ്ട്, താരതമ്യം ജോണ്‍സന് അനുകൂലമായില്ല.
എന്നാല്‍ ജീവിച്ച കാലത്ത് ജോണ്‍സന്‍ ഡണിന്റെ അത്രയുമെങ്കിലും സ്വാധീനം ഉള്ള കവിയായിരുന്നു. 1623-ല്‍ ചരിത്രകാരന്‍ എഡ്മണ്ട് ബോള്‍ട്ടന്‍ ജോണ്‍സനെ ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും സംസ്കൃതനും ഒന്നാം കിടയില്‍ പെട്ടവനുമായി കവിയായി വിലയിരുത്തി. ആ അഭിപ്രായം പരക്കെ അംഗീകരിക്കപ്പെട്ടിരുന്നതാണെന്നതിന് യുവകവികള്‍ക്കിടയില്‍ ജോണ്‍സനുണ്ടായിരുന്ന സ്വാധീനം തന്നെ തെളിവാണ്. അസംസ്കൃതകവിതയുടെ പിതാവായി ജോണ്‍സനെ കണക്കാക്കുന്നതിനുള്ള കാരണങ്ങള്‍ വ്യക്തമാണ്: അസംക്സൃതകവികളില്‍ പലരും സ്വയം, 'ബെന്നിന്റെ' മക്കളെന്നും ബെന്നിന്റെ ഗോത്രത്തില്‍ പെട്ടവരെന്നും വിശേഷിപ്പിച്ചു. ഇവരില്‍ ചിലര്‍ക്കൊക്കെ ജോണ്‍സനുമായുണ്ടായിരുന്ന ബന്ധം കവിതാസംബന്ധിയെന്നപോലെ തന്നെ സാമൂഹികവുമായിരുന്നു. കവി റോബര്‍ട്ട് ഹെറിക്ക്, ദി സണ്‍, ദി ഡോഗ്, ട്രിപ്പില്‍ ടുണെ തുടങ്ങിയ ഭോജനാലയങ്ങളില്‍ വച്ചുള്ള അവരുടെ ഒത്തുചേരലുകളെക്കുറിച്ച് പറയുന്നുണ്ട്. കവി എന്ന നിലയില്‍ ജോണ്‍സനേക്കാള്‍ നേട്ടങ്ങള്‍ കൈവരിച്ച ഹെറിക്കിനെപ്പോലുള്ളവരടക്കം അവരെല്ലാവരും പൗരാണിക കാവ്യസങ്കേതങ്ങളേയും രൂപങ്ങളേയും ഇതിവൃത്തങ്ങളേയും ആശ്രയിച്ച ജോണ്‍സനില്‍ നിന്നാണ് പ്രചോദനം ഉള്‍ക്കൊണ്ടത്. ഇംഗ്ലീഷിലെ നവക്ലാസ്സിസിസത്തിന്റെ തുടക്കം ജോണ്‍സണിലാണെന്ന് പറയുന്നതില്‍ തെറ്റില്ല. [37]
ജോണ്‍സന്റെ കവിതകളില്‍ ഏറ്റവും മെച്ചമായവ ഒരിക്കലും വിസ്മൃതിയിലായില്ല. ഇടക്കിടെ അവയുടെ ജനസമ്മതി കൂടാറുണ്ട്. 1756-ല്‍ പീറ്റര്‍ വാലിയുടെ സംശോധനത്തിലെ പതിപ്പ് ഇറങ്ങിയതിനെതുടര്‍ന്ന് ജോണ്‍സന്‍ കവിതകളുടെ പ്രചാരത്തിലുണ്ടായ വര്‍ദ്ധന അതിന് ഒരുദാഹരണമാണ്. ഇംഗ്ലീഷ് സാഹിത്യചരിത്രത്തിലേക്കും ജീവിച്ചകാലത്തെ രാഷ്ട്രീയ-വൈജ്ഞാനിക യഥാര്‍ത്ഥ്യങ്ങളിലേക്കും വെളിച്ചം വീശുന്ന ജോണ്‍സന്റെ കവിതകളില്‍ പണ്ഡിതലോകത്തിന് ഒരിക്കലും താല്പര്യമില്ലാതായില്ല. സാധാരണവായനക്കാര്‍ക്കിടയില്‍ കവിയെന്ന നിലയിലുള്ള ജോണ്‍സന്റെ പ്രശസ്തി അദ്ദേഹത്തിന്റെ ഏതാനും കവിതകളെ ആശ്രയിച്ചിരിക്കുന്നു. വലിയ ദൈര്‍ഘ്യമുള്ളവയല്ലെങ്കിലും സൗന്ദര്യത്തിലും കൃത്യതയിലും അവയെ അതിശയിക്കുന്ന നവോദ്ധാനകാല കവിതകള്‍ വേറേയില്ല. "എന്റെ കടിഞ്ഞൂല്‍ പുത്രനെക്കുറിച്ച്"; "സീലിയായ്ക്ക്"; "ഡ്രിങ്ക് ടു മി ഒന്‍ലി വിത്ത് ദൈന്‍ ഐസ്"; "പെന്‍ഹേസ്റ്റിനെക്കുറിച്ചുള്ള കവിത"; "സോളമന്‍ പാവിയുടെ ചരമഫലകം" തുടങ്ങിയവ അത്തരം കവിതകളില്‍ പെടുന്നു.
[തിരുത്തുക] ജോണ്‍സന്റെ രചനകള്‍
[തിരുത്തുക] നാടകങ്ങള്‍
- A Tale of a Tub (play) comedy (ca. 1596? revised? performed 1633; printed 1640)
- The Case is Altered, comedy (ca. 1597-8; printed 1609), with Henry Porter and Anthony Munday?
- Every Man in His Humour, comedy (performed 1598; printed 1601)
- Every Man out of His Humour, comedy ( performed 1599; printed 1600)
- Cynthia's Revels (performed 1600; printed 1601)
- The Poetaster, comedy (performed 1601; printed 1602)
- Sejanus His Fall, tragedy (performed 1603; printed 1605)
- Eastward Ho, comedy (performed and printed 1605), a collaboration with John Marston and George Chapman
- Volpone, comedy (ca. 1605-6; printed 1607)
- Epicoene, or the Silent Woman, comedy (performed 1609; printed 1616)
- The Alchemist (play), comedy (performed 1610; printed 1612)
- Catiline His Conspiracy, tragedy (performed and printed 1611)
- Bartholomew Fair, comedy (performed Oct. 31, 1614; printed 1631)
- The Devil is an Ass, comedy (performed 1616; printed 1631)
- The Staple of News, comedy (performed Feb. 1626; printed 1631)
- The New Inn, or The Light Heart, comedy (licensed Jan. 19, 1629; printed 1631)
- The Magnetic Lady, or Humors Reconciled, comedy (licensed Oct. 12, 1632; printed 1641)
- The Sad Shepherd, pastoral (ca. 1637, printed 1641), unfinished
- Mortimer his Fall, history (printed 1641), a fragment
[തിരുത്തുക] മാസ്ക്കുകള്‍
- The Coronation Triumph, or The King's Entertainment (performed March 15, 1604; printed 1604); with Thomas Dekker
- A Private Entertainment of the King and Queen on May-Day (The Penates) (May 1, 1604; printed 1616)
- The Entertainment at Althorp (The Satyr) (June 25, 1603; printed 1604)
- The Masque of Blackness (Jan. 6, 1605; printed 1608)
- Hymenaei (Jan. 5, 1606; printed 1606)
- The Entertainment of the Kings of Great Britain and Denmark (The Hours) (July 24, 1606; printed 1616)
- The Masque of Beauty (Jan. 10, 1608; printed 1608)
- The Masque of Queens (Feb. 2, 1609; printed 1609)
- The Hue and Cry after Cupid, or The Masque at Lord Haddington's Marriage (Feb. 9, 1608; printed ca. 1608)
- The Speeches at Prince Henry's Barriers, or The Lady of the Lake (Jan. 6, 1610; printed 1616)
- Oberon, the Faery Prince (Jan. 1, 1611; printed 1616)
- Love Freed from Ignorance and Folly (Feb. 3, 1611; printed 1616)
- Love Restored (Jan. 6, 1612; printed 1616)
- A Challenge at Tilt, at a Marriage (Dec. 27, 1613/Jan. 1, 1614; printed 1616)
- The Irish Masque at Court (Dec. 29, 1613; printed 1616)
- Mercury Vindicated from the Alchemists (Jan. 6, 1615; printed 1616)
- The Golden Age Restored (Jan. 1, 1616; printed 1616)
- Christmas, His Masque (Christmas 1616; printed 1641)
- The Vision of Delight (Jan. 6, 1617; printed 1641)
- Lovers Made Men, or The Masque of Lethe, or The Masque at Lord Hay's (Feb. 22, 1617; printed 1617)
- Pleasure Reconciled to Virtue (Jan. 6, 1618; printed 1641) The masque was a failure; Jonson revised it by placing the anti-masque first, turning it into:
- For the Honour of Wales (Feb. 17, 1618; printed 1641)
- News from the New World Discovered in the Moon (Jan. 7, 1620: printed 1641)
- The Entertainment at Blackfriars, or The Newcastle Entertainment (May 1620?; MS)
- Pan's Anniversary|Pan's Anniversary, or The Shepherd's Holy-Day (June 19, 1620?; printed 1641)
- The Gypsies Metamorphosed (Aug 3 and 5, 1621; printed 1640)
- The Masque of Augurs (Jan. 6, 1622; printed 1622)
- Time Vindicated to Himself and to His Honours (Jan. 19, 1623; printed 1623)
- Neptune's Triumph for the Return of Albion (Jan. 26, 1624; printed 1624)
- The Masque of Owls at Kenilworth (Aug. 19, 1624; printed 1641)
- The Fortunate Isles and Their Union (Jan. 9, 1625; printed 1625)
- Love's Triumph Through Callipolis (Jan. 9, 1631; printed 1631)
- Chloridia|Chloridia: Rites to Chloris and Her Nymphs (Feb. 22, 1631; printed 1631)
- The King's Entertainment at Welbeck in Nottinghamshire (May 21, 1633; printed 1641)
- Love's Welcome at Bolsover ( July 30, 1634; printed 1641)
[തിരുത്തുക] മറ്റുരചനകള്‍
- Epigrams (1612)
- The Forest (1616), including To Penshurst
- A Discourse of Love (1618)
- John Barclay's Argenis, translated by Jonson (1623)
- The Execration against Vulcan (1640)
- Ars Poetica,Horace's Art of Poetry, translated by Jonson (1640), with a commendatory verse by [[Edward Herbert, 1st Baron Herbert of Cherbury|Edward Herbert
- Underwoods (1640)
- Timber, or Discoveries, a commonplace book.
- On My First Sonne (1616), elegy
- To Celia, poem
- Drink to Me Only With Thine Eyes, poem
[തിരുത്തുക] കുറിപ്പ്
നവോത്ഥാനകാലത്തെ മറ്റ് ഇംഗ്ലീഷ് നാടകകൃത്തുക്കളുടെയെന്നപോലെ, ജോണ്‍സന്റേയും എല്ലാ രചനകളും ലഭ്യമായിട്ടില്ല. രേഖകളില്‍ നിന്ന് മനസ്സിലാകുന്നത് 1597-ലെഴുതിയ "നായ്ക്കളുടെ ദ്വീപിനു" പുറമേ, ഇന്ന് ലഭ്യമല്ലാത്തെ ഈ നാടകങ്ങള്‍ ഭാഗികമായോ മുഴുവനായോ, ജോണ്‍സന്റെ രചനകളാണെന്നാണ്: 1602-ല്‍ എഴുതിയ "റിച്ചാര്‍ഡ് ക്രൂക്ക്‌ബുക്ക്"; 1598-ല്‍ പോര്‍ട്ടറും ഹെന്റി ചെറ്റിലുമായി ചേര്‍ന്ന് എഴുതിയ "ചൂട് ദേഷ്യം ഉടന്‍ തണുക്കുന്നു"; 1599-ല്‍ ഡെക്കറുമായി ചേര്‍ന്നെഴുതിയ "പ്ലിമത്തിലെ പയ്യന്‍"; ചെറ്റിലും ഡെക്കറുമായി ചേര്‍ന്ന് 1599-ല്‍ എഴുതിയ "സ്കോട്ട്ലന്‍ഡുകാരുടെ രാജാവ് റോബര്‍ട്ട് രണ്ടാമന്‍". ജോണ്‍സന്റെ മാസ്ക്കുകള്‍ മറ്റ് വിനോദരചനകള്‍ എന്നിവയിലും പലതും ലഭ്യമല്ല. 1607-ല്‍ കച്ചവടക്കാരന്‍ ടെയ്‌ലറുടെ വീട്ടിലും, 1608-ല്‍ ജെയിംസ് ഒന്നാമനുവേണ്ട് സാലിസ്ബറിയുടെ വീട്ടിലും, 1609-ല്‍ ബ്രിട്ടണ്‍സ് ബര്‍സിലും നടത്തിയ വിനോദപരിപാടികള്‍ക്കുവേണ്ടിയുള്ള രചനകളും ലഭ്യമല്ല.
അവസാനമായി ജോണ്‍സന്റെ രചനകളെന്ന ഉറപ്പില്ലാത്ത ചില അവകാശവാദങ്ങളുമുണ്ട്. ജോണ്‍ ഫ്ലെച്ചറുടേയും സഹായികളുടേയും പേരില്‍ അറിയപ്പെടുന്ന "നോര്‍മന്‍ഡിയിലെ പ്രഭ്യ് റോള്ളൊ" യുടെ രചനയില്‍ ജോണ്‍സന് പങ്കുണ്ടെന്ന് വരാം. 'വിധവ' എന്ന 1652-ലെ കോമഡി ആദ്യം അച്ചടിച്ച ഫ്ലെച്ചറുടേയും തോമസ് മിഡില്‍ട്ടന്റേയും ജോണ്‍സന്റേയും പേരിലാണെങ്കിലും, ജോണ്‍സന് അതിലുള്ള പങ്കിനെക്കുറിച്ച് പണ്ഡിതന്മാര്‍ക്ക് വലിയ സംശയമാണ്. അജ്ഞാതരചനകളായ ലന്ടണിലെ ധൂര്‍ത്തന്‍ തുടങ്ങിയവപോലുള്ള രചനകളെ ചില ഗവേഷകര്‍ ജോണ്‍സനുമായി ബന്ധപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും അത്തരം ശ്രമങ്ങള്‍ക്ക് വലിയ പിന്തുണ കിട്ടിയിട്ടില്ല.
[തിരുത്തുക] അവലംബം
- ↑ 1.0 1.1 1.2 1.3 1.4 1.5 Drummond, William (1619). Heads of a conversation betwixt the famous poet Ben Johnson and William Drummond of Hawthornden, January 1619. http://books.google.com/books?id=ubHPBcMk2OMC&printsec=frontcover&dq=%22William+Drummond%22+jonson&as_brr=3&ei=S0PASPT7GY-2iwGjjPTsDQ&client=firefox-a#PPA43,M1.
- ↑ Luminarium Encyclopedia Project - William Camden - http://www.luminarium.org/encyclopedia/camden.htm
- ↑ The Life of Ben Jonson - Luminarium.org - http://www.luminarium.org/sevenlit/jonson/benbio.htm
- ↑ "Here doth life Ben Jonson his best piece of Poetry" "On my first Son" - Ben Jonson - http://www.luminarium.org/sevenlit/jonson/son.htm
- ↑ pbs.org - In search of Shakespeare, the Player - Ben Jonson "By all accounts, he was not a very good actor." - http://www.pbs.org/shakespeare/players/player30.html
- ↑ Ben Jonson - Theatre History.com - http://www.theatrehistory.com/british/jonson001.html
- ↑ Chronology of Ben Jonson - Details from David Riggs, Ben Jonson: A Life (Camb, Mass, 1989), D Heyward Brock, A Ben Jonson Companion (Brighton, 1983), and Martin Gray, A Chronology of English Literature (1989) - http://www.arts.gla.ac.uk/SESLL/EngLit/ugrad/hons/materials/Chronology%20of%20Ben%20Jonson.doc
- ↑ Incompetech - Ben 'Origin Unknown' Jonson - http://incompetech.com/authors/jonson/
- ↑ 1911 Encyclopedia biography
- ↑ e notes - Every Man in His Humour, Ben Jonson - Introduction - http://www.enotes.com/literary-criticism/every-man-his-humour-ben-jonson
- ↑ Ben Jonson - MSN Encarta
- ↑ Chronology of Ben Jonson - Details from David Riggs etc. - ലിങ്ക് മുകളില്‍
- ↑ Ben Jonson, NNDB Tracking the Entire World - http://www.nndb.com/people/168/000025093/
- ↑ Ben Jonson, A biography of the most famous poets and playwrights in British history - Bitain Express - http://www.britainexpress.com/History/bio/jonson.htm
- ↑ Ben Jonson, NNDB Tracking the Entire World - ലിങ്ക് മുകളില്‍
- ↑ The Swineburne Project - A Study of Ben Jonson - http://www.letrs.indiana.edu/cgi-bin/acs-idx.pl?type=section&rgn=level1&byte=1997021
- ↑ Poets' Graves - http://www.poetsgraves.co.uk/jonson.htm
- ↑ The Holloway Pages - Ben Jonson Page - http://thehollowaypages.com/Jonson.htm
- ↑ Ben Jonson - Encyclopedia Britanica - http://www.britannica.com/EBchecked/topic/306058/Ben-Jonson/3749/His-prime-and-later-life
- ↑ Luminarium.org - The Life of Ben Jonson(1572-1637)
- ↑ Justor.org - Ben Jonson's "To Sir William Sidney on his Birthday"
- ↑ Jonson, Ben - Infoplease Encyclopedia - http://www.infoplease.com/ce6/people/A0826587.html
- ↑ "With the unsuccessful production of The Devil Is an Ass in 1616 Jonson's good fortune declined rapidly. His final plays were failures" - Ben Jonson, Columbia Encyclopedia - http://www.encyclopedia.com/doc/1E1-Jonson-B.html
- ↑ Maclean, പുറം 88.
- ↑ Jonson, Ben - Infoplease Encyclopedia - ലിങ്ക് മുകളില്‍
- ↑ "The king increased the allowance of 100 Marks which his father had made to Jonson to 100 Pounds and added also a tierce of canary wine" - Gifford, Memoirs of Ben Jonson - Quoted by Harvey Whitefield Peck in the 1914 edition of Ben Jonson's Magnetic Lady http://books.google.com/books?id=AR8OAAAAMAAJ&pg=PA138&lpg=PA138&dq=King+Charles+Allowance+of+Wine+to+Ben+Jonson&source=bl&ots=scX_Imgehy&sig=vW-bPMiLvzTFaGSkWHYdAS1a6cs&hl=en&sa=X&oi=book_result&resnum=1&ct=result#PPA138,M1
- ↑ Monuments & Gravestones: Ben Jonson. Westminster Abbey 1065 to today. Dean and Chapter of Westminster Abbey. ശേഖരിച്ചത് 2008-05-26.
- ↑ Adams, J. Q. The Jonson Allusion Book. New Haven: Yale University Press, 1922: 195-6.
- ↑ "We shall find (Ben Jonson's) plays representative of carefully considered views which imply a close criticism of much in Shakespeare and the contemporary drama. His criticism of Shakespeare was based on a definite literary creed and methods." Bartleby.com - Ben Jonson's character and friendship
- ↑ [1]
- ↑ Curiosities of Literature - Spenser Jonson and Shakespeare - http://www.spamula.net/col/archives/2005/05/spenser_jonson_and_shakespeare.html
- ↑ W.T. Baldwin [http://durer.press.uiuc.edu/baldwin/vol.1/html/2.html 's William Shakspere's Smalle Latine and Lesse Greeke, 1944
- ↑ Ben Jonson - http://www.sirbacon.org/links/jonson.html "Ben Jonson, the Editor of the Shake-speare folio"
- ↑ Alexander Pope, ed. Works of Shakespeare (London, 1725), 1.
- ↑ Quoted in Craig, D. H., ed. Jonson: The Critical Heritage (London: Routledge, 1995): 499.
- ↑ The Swineburne Project - A Study of Ben Jonson - http://www.letrs.indiana.edu/cgi-bin/acs-idx.pl?type=section&rgn=level1&byte=1997021 - ജോണ്‍സന്റെ കവിതയില്‍ ഇല്ലാത്തത് "The note of apparently spontaneous, inevitable, irrepressible and impeccable music" ആണെന്ന് സ്വൈന്‍ബേണ്‍ ഇവിടെ പറയുന്നു.
- ↑ Victorian Web - Noclassicism, An Introduction - http://www.victorianweb.org/previctorian/nc/ncintro.html
[തിരുത്തുക] ജോണ്‍സന്റെ ജീവചരിത്രങ്ങള്‍
- Ben Jonson: His Life and Work by Rosalind Miles
- Ben Jonson: His Craft and Art by Rosalind Miles
- Ben Jonson: A Literary Life by W. David Kay
- Ben Jonson: A Life by David Riggs
[തിരുത്തുക] അവലംബം
- Bentley, G. E. Shakespeare and Jonson: Their Reputations in the Seventeenth Century Compared. Chicago: University of Chicago Press, 1945.
- Bush, Douglas. English Literature in the Earlier Seventeenth Century, 1600-1660. Oxford History of English Literature. Oxford: Clarendon Press, 1945.
- Butler, Martin. "Jonson's Folio and the Politics of Patronage." Criticism 35 (1993).
- Chute, Marchette. "Ben Jonson of Westminster." New York: E.P. Dutton, 1953.
- Doran, Madeline. Endeavors of Art. Madison, Wis.: University of Wisconsin Press, 1954.
- Eccles, Mark. "Jonson's Marriage." Review of English Studies 12 (1936).
- Eliot, T.S. "Ben Jonson." The Sacred Wood. London: Methuen, 1920.
- Jonson, Ben. Discoveries 1641, ed. G. B. Harrison. New York: Barnes & Noble, 1966.
- Knights, L. C. Drama and Society in the Age of Jonson. London: Chatto and Windus, 1968.
- Logan, Terence P., and Denzell S. Smith. The New Intellectuals: A Survey and Bibliography of Recent Studies in English Renaissance Drama. Lincoln, Nebraska, University of Nebraska Press, 1975.
- MacLean, Hugh, editor. Ben Jonson and the Cavalier Poets. New York: Norton Press, 1974.
- Ceri Sullivan, The Rhetoric of Credit. Merchants in Early Modern Writing (Madison/London: Associated University Press, 2002).
- Teague, Frances. "Ben Jonson and the Gunpowder Plot." Ben Jonson Journal 5 (1998), 249-52.
- Thorndike, Ashley. "Ben Jonson." The Cambridge History of English and American Literature. New York: Putnam, 1907-1921.
