ബെഞ്ചമിൻ ഡിസ്രയേലി
| ബെഞ്ചമിൻ ഡിസ്രയേലി | |
|
|
|
|---|---|
| പദവിയിൽ 1874 ഫെബ്രുവരി 20 – 1880 ഏപ്രിൽ 21 |
|
| രാജാവ് | വിക്റ്റോറിയ |
| മുൻഗാമി | വില്ല്യം ഗ്ലാഡ്സ്റ്റോൺ |
| പിൻഗാമി | വില്ല്യം ഗ്ലാഡ്സ്റ്റോൺ |
| പദവിയിൽ 1868 ഫെബ്രുവരി 27 – 1868 ഡിസംബർ 1 |
|
| Monarch | വിക്റ്റോറിയ |
| മുൻഗാമി | The Earl of Derby |
| പിൻഗാമി | വില്ല്യം ഗ്ലാഡ്സ്റ്റോൺ |
|
|
|
| പദവിയിൽ 1866 ജൂലൈ 6 – 1868 ഫെബ്രുവരി 29 |
|
| Monarch | വിക്റ്റോറിയ |
| മുൻഗാമി | വില്ല്യം ഗ്ലാഡ്സ്റ്റോൺ |
| പിൻഗാമി | ജോർജ് വാർഡ് ഹണ്ട് |
| പദവിയിൽ 1858 ഫെബ്രുവരി 26 – 1859 ജൂൺ 11 |
|
| Monarch | വിക്റ്റോറിയ |
| മുൻഗാമി | ജോർജ്ജ് കോണ്വെൽ ലൂയിസ് |
| പിൻഗാമി | വില്ല്യം ഗ്ലാഡ്സ്റ്റോൺ |
| പദവിയിൽ 1852 ഫെബ്രുവരി 27 – 1852 ഡിസംബർ 17 |
|
| Monarch | വിക്റ്റോറിയ |
| മുൻഗാമി | ചാൾസ് വുഡ് |
| പിൻഗാമി | വില്ല്യം ഗ്ലാഡ്സ്റ്റോൺ |
|
|
|
| ജനനം | 1804 21 ഡിസംബർ ലണ്ടൻ, ഇംഗ്ലണ്ട് |
| മരണം | 1881 ഏപ്രിൽ 19 (പ്രായം 76) ലണ്ടൻ, ഇംഗ്ലണ്ട് |
| രാഷ്ട്രീയകക്ഷി | കൺസർവേറ്റീവ് കഷി |
| മതം | Church of England |
ബ്രിട്ടീഷ് സാമ്രാജ്യത്തെ ലോകത്തിന്റെ നായകസ്ഥാനത്തെത്തിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രിയാണ് ബെഞ്ചമിൽ ഡിസ്രയേലി (1804 - 1881). അദ്ദേഹത്തിന്റെ ബുദ്ധിസാമർത്ഥ്യവും വാക്ചാതുര്യവും അനിതരസാധാരണമായിരുന്നു.
[തിരുത്തുക] ജീവിതരേഖ
1804 ഡിസംബർ 21-ന് ലണ്ടനിലെ ഒരു യഹൂദകുടുംബത്തിലാണ് ബെഞ്ചമിൻ ജനിച്ചത്. പതിമൂന്നാം വയസിൽ മാമോദീസ സ്വീകരിച്ച് ക്രിസ്ത്യാനിയായെങ്കിലും തന്റെ യഹൂദപാരമ്പര്യത്തിൽ അദ്ദേഹം അഭിമാനിച്ചിരുന്നു. തന്റെ ശത്രുക്കൾ ജൂതതെമ്മാടി എന്നുവിളിച്ചാക്ഷേപിക്കുമ്പോൾ അദ്ദേഹം ഇങ്ങനെ മറുപടി പറയുമായിരുന്നത്രേ.
| “ | ലോകമാസകലമുള്ള ക്രിസ്ത്യാനികളിൽ പാതി ഒരു യഹൂദസ്ത്രീയേയും, മറ്റേ പാതി ഒരു യഹൂദനേയും ആരാധിക്കുന്നു. അപ്പോൾ ഏതായിരിക്കും ഉന്നതജാതി? ആരാധിക്കുന്നവരോ? ആരാധിക്കപ്പെടുന്നവരോ? | ” |
വിവിയൻ ഗ്രേ എന്ന തന്റെ നോവലിന്റെ പ്രസിദ്ധീകരണത്തിനു ശേഷമാണ് ഡിസ്രയേലി പ്രശസ്തനാകുന്നത്.
[തിരുത്തുക] പാർലമെന്ററി ജീവിതം.
1837-ൽ പാർലമെന്റംഗമായി. കൺസർവേറ്റീവ് കക്ഷി അംഗമായിരുന്ന ഡിസ്രയേലി 1852, 1858 - 59, 1867 എന്നീ കാലയളവുകളിൽ നികുതികാര്യവകുപ്പിന്റെ മേധാവിയായി (ചാൻസലർ ഓഫ് ദ് എക്സ്ചെക്കർ).
1868-ൽ ഒരു ചെറിയ കാലയളവിലും, 1874 മുതൽ 1880 വരേയും ബ്രിട്ടീഷ് പ്രധാനമന്ത്രിയായി.
പ്രധാനമന്ത്രിപദത്തിലെ തന്റെ രണ്ടാമത്തെ കാലയളവിൽ, ചേരി നിർമ്മാർജ്ജനം, പൊതുജനാരോഗ്യം, വ്യാപാരിനാവികരുടെ സേവനവ്യവസ്ഥകൾ തുടങ്ങിയ മേഖലകളിൽ പുതിയ നിയമനിർമ്മാണങ്ങൾ നടത്തി.
വിക്റ്റോറിയ രാജ്ഞിയുടെ പ്രിയങ്കരനായിരുന്ന ഡിസ്രയേലിയാണ് 1876-ൽ രാജ്ഞിക്ക് ഇന്ത്യയുടെ ചക്രവർത്തിനി എന്ന പട്ടം ചാർത്തിയത്.
1878-ൽ ചർച്ചകളിലൂടെ ഒരു യുദ്ധത്തെ തടയാനും ഡിസ്രയേലിക്ക് കഴിഞ്ഞു. റഷ്യ കോൺസ്റ്റാന്റിനോപ്പിളിനെ ആക്രമിക്കാനൊരുങ്ങിയപ്പോഴായിരുന്നു അത്.
1880-ൽ ഡിസ്രയേലിയും ടോറീസും (കൺസർവേറ്റീവ് കക്ഷിയെയും അതിനെ പിന്തുണക്കുന്നവരേയും ടോറീസ് എന്നാണ് അറിയപ്പെടുന്നത്) അധികാരത്തിൽ നിന്നും പുറത്തായി. അപ്പോഴേക്കും ബ്രിട്ടീഷ് സാമ്രാജ്യത്തെ ലോകത്തിന്റെ നെറുകയിൽ അവരോധിക്കാൻ ഡിസ്രയേലിക്കായി.
1881 ഏപ്രിൽ 19-ന് ഡിസ്രയേലി മരണമടഞ്ഞു.
[തിരുത്തുക] അവലംബം
- ദ് ഹിന്ദു യങ്ങ് വേൾഡ് - 2007 സെപ്റ്റംബർ 28 (‘‘ദ് ഗ്രേറ്റ് വൺസ്‘‘ എന്ന പംക്തിയിൽ ‘‘ബെഞ്ചമിൻ ഡിസ്രയേലി‘‘ എന്ന തലക്കെട്ടിൽ വി.കെ. സുബ്രമണ്യൻ എഴുതിയ ലേഖനം)