ബുൾബുൾ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Bulbuls | |
|---|---|
| Brown-eared Bulbul, Microscelis amaurotis | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Aves |
| നിര: | Passeriformes |
| കുടുംബം: | Pycnonotidae |
| Genera | |
|
See text. |
|
മുഖ്യമായും പഴങ്ങൾ ഭക്ഷിച്ചു വളരുന്ന പാട്ടുപാടുന്ന ഇടത്തരം കിളികളാണ് ബുൾബുൾ. കേരളത്തിലെ നാട്ടിൻപുറങ്ങളിൽ വീട്ടുവളപ്പുകളിലും ചെറിയ കുറ്റിക്കാടുകളിലുമൊക്കെ സാധാരണയായി ഇവ കാണപ്പെടുന്നു. ഈ പക്ഷികൾ പുറപ്പെടുവിക്കുന്ന ശബ്ദത്തിന്റെ പ്രത്യേകത കൊണ്ടാവണം അവക്ക് ബുൾബുൾ എന്ന പേരു വന്നത്.
ഇണകളായും ചെറുകൂട്ടങ്ങളായും ബുൾബുളുകളെ കണ്ടു വരുന്നു. ചെറിയ പഴങ്ങൾ, പുഴുക്കൾ, എട്ടുകാലികൾ, പാറ്റകൾ തുടങ്ങിയവയാണ് പ്രധാന ആഹാരം. ജനുവരി മുതൽ ഒക്ടോബർ വരെയുള്ള സമയമാണ് ഇവയുടെ പ്രജനനകാലം.
[തിരുത്തുക] പേരിനു പിന്നിൽ
ബുൾബുൾ എന്ന പേര് പേർഷ്യൻ അല്ലെങ്കിൽ ടർക്കിഷ് ഭാഷയിലെ വാനമ്പാടി എന്നർത്ഥമുള്ള ബുൾബുൾ എന്ന വാക്കിൽ നിന്നുണ്ടായതാണ് എന്ന് കരുതുന്നു. മുൾത്തൂലി എന്ന പേരിലും ഈ പക്ഷികൾ അറിയപ്പെടുന്നു.
[തിരുത്തുക] കേരളത്തിലെ ബുൾബുളുകൾ
130 ഇനം ബുൾബുളുകൾ ലോകത്തിൽ ഉണ്ട്. ഇവയിൽ മൂന്നിനം ബുൾബുളുകളെ ആണ് കേരളത്തിൽ കണ്ടു വരുന്നത്.
- നാട്ടുബുൾബുൾ
- ഇരട്ടത്തലച്ചി
- തവിടൻ ബുൾബുൾ
- മഞ്ഞച്ചിന്നൻ
- മണികണ്ടൻ
- കരിമ്പൻ കാട്ടുബുൾബുൾ