പാറ്റ
| പാറ്റ | |
|---|---|
| Periplaneta americana | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Arthropoda |
| ക്ലാസ്സ്: | Insecta |
| ഉപവർഗ്ഗം: | Pterygota |
| Infraclass: | Neoptera |
| ഉപരിനിര: | Dictyoptera |
| നിര: | Blattodea |
| Families | |
|
Blaberidae |
|
പറക്കാനും നടക്കാനും സാധിക്കുന്ന ഒരു ചെറുപ്രാണിയാണ് പാറ്റ അഥവാ കൂറ . ഇവ പകർച്ചവ്യാധികൾ പകർത്തുന്ന ജീവികളിൽ ഉൾപ്പെട്ടതാണ്. ഇവ ലോകത്തിൽ 30തരത്തിൽ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഉള്ളടക്കം |
പേരുകൾ[തിരുത്തുക]
Cockroach എന്നാണ് ഈ ഷഡ്പദത്തിന്റെ ആംഗലേയനാമം. ഉത്തരകേരളത്തിൽ ഈ പ്രാണി കൂറ എന്നപേരിലറിയപ്പെടുന്നു. എന്നാൽ ദക്ഷിണകേരളത്തിൽ പാറ്റ എന്ന പേരിനാണ് പ്രചാരം. പാറ്റ എന്ന പദം ഉത്തരകേരളത്തിൽ ഷഡ്പദങ്ങൾക്ക് പൊതുവായി ഉപയോഗിക്കുന്നതാണ്. ദക്ഷിണകേരളത്തിലാകട്ടെ കൂറ എന്ന പദത്തിന് കീറിയ/മുഷിഞ്ഞ തുണി എന്ന അർത്ഥമാണ്.
ശരീരഘടന[തിരുത്തുക]
പാറ്റയുടെ അസ്ഥികൂടം (ബാഹ്യാസ്ഥികൂടം) ശരീരത്തിനു പുറത്തു സ്ഥിതിചെയ്യുന്നു. കൈയ്റ്റിൻ എന്ന രാസവസ്തുവാലാണിത് നിർമ്മിക്കപ്പെട്ടിരിക്കുന്നത്.
ആവാസവ്യവസ്ഥകൾ[തിരുത്തുക]
നമ്മുടെ വീടുകളിലും പരിസരത്തും മറ്റും കാണപ്പെടുന്ന പലപ്പോഴും നാം നിസ്സാരമെന്നു തള്ളിക്കളയുന്ന ഒരു ഷഡ്പദം ആണ് പാറ്റ . വളരെയേറെ ചരിത്ര പാരമ്പര്യമുള്ള ഒരു ജീവിയാണ് പാറ്റ .നമുക്കും മുൻപേ ഈ ഭൂമുഖത്ത് ഉത്ഭവിച്ചവയാണ് ഇവ. ജുറാസിക് കാലം മുതൽക്കേ ഇവ ഈ ഭൂമിയിൽ കാണപ്പെട്ടിരുന്നു.
പൊതുജനാരോഗ്യ പ്രാധാന്യം[തിരുത്തുക]
നമ്മുടെ അടുക്കളയിലെയും തീൻ മേശയിലെയും , രാത്രി സന്ദർശകനായ ഈ പ്രാണി പകൽ സമയങ്ങളിൽ ഒളിച്ചിരിക്കുന്നത് ഓടകളിലും, ഓവുകളിലും, ചാലുകളിലും, വിടവുകളിലും മറ്റ് ഇരുട്ടുള്ള സ്ഥലങ്ങളിലും ആണ്. ശരിയായി സംരക്ഷിക്കാത്ത കക്കൂസും സെപ്ടിക് ടാങ്കും ഒളിച്ചിരിക്കാനും ഭക്ഷണത്തിനും ആയി ഈ പ്രാണികൾ ഇഷ്ടപ്പെടുന്നു .ഇവയുടെ വദന ഭാഗങ്ങളിൽ, ശരദിയിൽ, വിസർജ്യത്തിൽ ; എന്തിന് ,ശരീരം ആസകലം രോഗാണുക്കൾ കാണപ്പെടുകയും ചെയ്യാം. രോഗാണുക്കൾക്ക് ഇവയുടെ ശരീരത്തിൽ രൂപ മാറ്റം ഒന്നും സംഭവിക്കുന്നില്ല . പക്ഷെ, മെക്കാനിക്കൽ ആയി നമ്മുടെ ഭക്ഷണത്തിലും പാനീയങ്ങളിലും ഇവ രോഗാണുക്കളെ സംക്രമിപ്പിക്കുന്നു . അങ്ങിനെ , ഈച്ചകളെപ്പോലെ , കോളറ, വയറിളക്കം , വയറുകടി , സന്നിപാത ജ്വരം , എ -മഞ്ഞപ്പിത്തം, പിള്ളവാതം, ചില വിര ബാധ തുടങ്ങി എച്ച് 1 എൻ 1 പനിവരെ പകർത്തുവാൻ പാറ്റകൾക്ക് സാധിക്കും . ആഹാരം തേടി ആണ് പാറ്റകൾ നമ്മുടെ ആവാസ വ്യവസ്ഥയിൽ എത്തപ്പെടുന്നത്. പ്രത്യേകിച്ചു, രാത്രി ഭക്ഷണശേഷം പാത്രങ്ങൾ കഴുകി വൃത്തി ആക്കിയും, ഭക്ഷണവും അവശിഷ്ടങ്ങളും അടച്ചു സൂക്ഷിച്ചും പാറ്റകളെ ഒഴിവാക്കാം.
ചിത്രശാല[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- Blattodea Species File Online world catalogue of cockroaches.
- Online book about cockroaches
- Allpet Roach Forum Cockroach community/hobby forum, established 1998.
- The Cockroach Forum Cockroach discussion forum.
- Blattodea Culture Group Cockroach information and details about a society for the study of cockroaches which was established in 1986.
- Order Blattodea (Cockroaches), Exploring California Insects photos of a few California species
- Cockroach health threats
- UC Davis on cockroaches
- The cockroach FAQ
- Cockroach Pest Control Information - National Pesticide Information Center
- Harvard University fact sheet on American cockroaches