ബിന്ധുമാലിനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബിന്ധുമാലിനി
ജനനം (1981-11-20) 20 നവംബർ 1981  (42 വയസ്സ്)
കലാലയംനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ
തൊഴിൽ
  • ഗായിക
  • സംഗീതസംവിധാനം
  • ഗ്രാഫിക് ഡിസൈനർ
ജീവിതപങ്കാളി(കൾ)വാസു ദീക്ഷിത്
Musical career
വിഭാഗങ്ങൾ
ഉപകരണ(ങ്ങൾ)Vocals
ലേബലുകൾസ്വതന്ത്ര കലാകാരി

ബിന്ധുമാലിനി നാരായണസ്വാമി അല്ലെങ്കിൽ ലളിതമായി ബിന്ധുമാലിനി ഒരു ഇന്ത്യൻ ഗായികയും, സംഗീതസംവിധായികയും, ഗ്രാഫിക് ഡിസൈനറുമാണ്. നാഥിചരാമി(കന്നഡ (2019)) എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡും (2018), [1] മികച്ച പിന്നണി ഗായികയ്ക്കുള്ള ഫിലിംഫെയർ അവാർഡും ലഭിച്ചിട്ടുണ്ട്. [2] തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിലെ സിനിമകൾക്കും ആൽബങ്ങൾക്കും അവർ ഗാനങ്ങൾ രചിക്കുകയും റെക്കോർഡ് ചെയ്യുകയും ചെയ്തു വരുന്നു.

സ്വകാര്യ ജീവിതം[തിരുത്തുക]

ചെന്നൈയിൽ ഒരു സംഗീത കുടുംബത്തിലാണ് ബിന്ദുമാലിനി ജനിച്ചത്. അവരൂടെ അമ്മ എൻ. വിശാലാക്ഷി ഒരു ഗ്രേഡഡ് ആകാശവാണി കർണാടക ഗായികയും മുത്തശ്ശി സീത ദൊരൈസ്വാമി അറിയപ്പെടുന്ന ജൽ തരംഗ് ഇൻസ്ട്രുമെന്റലിസ്റ്റുമായിരുന്നു. [3] ബിന്ദുമാലിനി ഗ്രാഫിക് ഡിസൈനിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ നിന്ന് ബിരുദം നേടി. [4]

വാസു ദീക്ഷിത്, എന്ന ഒരു ഗായകനെയാണ് ബിന്ദുമാലിനി വിവാഹം ചെയ്തിരിക്കുന്നത്. വാസു ബാംഗ്ലൂർ കേന്ദ്രമാക്കി സ്വരഥ്മ എന്ന ഒരു ഫോക്ക്-റോക്ക് ഫ്യൂഷൻ സംഗീത ബാൻഡ് നടത്തുന്നു. [5]

തൊഴിൽ[തിരുത്തുക]

കർണ്ണാടകത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും പരിശീലനം നേടിയ ബിന്ദുമാലിനിയെ വിശുദ്ധ കബീറിന്റെ കവിതകളും കുമാർ ഗന്ധർവ്വന്റെ ഗാനങ്ങളും സ്വാധീനിച്ചു. [5]

ബിന്ദുമാലിനി വേദാന്ത് ഭരദ്വാജിന്റെയോപ്പം പുറത്തിറക്കിയ ആൽബം "സുനോ ഭായ്", വിശുദ്ധ കബീറിന്റെ കവിതകളുടെ ശേഖരമായിരുന്നു.[5]

സംഗീത സംവിധായിക എന്ന നിലയിൽ

ബിന്ദുമാലിനി വേദാന്ത് ഭരദ്വാജിന്റെയോപ്പം തമിഴ് ചിത്രം അരുവിക്ക്(2016) സംഗീതം നല്കി [6] കന്നഡയിൽ, അവർ ആദ്യം അനന്യ കാസറവല്ലിയുമായി സഹകരിക്കുകയും "ഹരികഥാ പ്രസംഗ" [3] എന്ന സിനിമയ്ക്ക് സംഗീതം നൽകുകയും ചെയ്തു. ഈ സിനിമ ബാംഗ്ലൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ (2017) 9 -ആം പതിപ്പിൽ മികച്ച ചലച്ചിത്ര അവാർഡ് നേടി.[7]

ബിന്ദുമാലിനി 2018 ൽ സംഗീതം നൽകിയ നാഥിചരാമി എന്ന സിനിമയ്ക്ക്, ദേശീയ അവാർഡ് നേടി. ബിന്ദുമാലിനി പ്രവരത്തിച്ച മിക്ക സിനിമകളും സ്ത്രീ കേന്ദ്രീകൃതമായിരുന്നു.

അവാർഡുകൾ[തിരുത്തുക]

ചലച്ചിത്രങ്ങൾ[തിരുത്തുക]

ഗാനങ്ങൾ ചിട്ടപ്പെടുത്തിയ സിനിമകളിൽ, ധാരാളം ഗാനങ്ങൾ ബിന്ദുമാലിനി തന്നെ പാടിയിട്ടുണ്ട്.

Year Film Singer Composer(s) Language(s)
2016 അരുവി Green tickY Green tickY (വേദാന്ത് ഭരദ്വാജിന്റെയോപ്പം) തമിഴ്
2017

ഹരികഥ പ്രസംഗ

Green tickY Green tickY കന്നഡ
2018

നാഥിചരാമി

Green tickY Green tickY കന്നഡ

ഗാനങ്ങൾ[തിരുത്തുക]

വർഷം സിനിമ ഭാഷ ഗാനം സംഗീത സംവിധായകൻ സഹ ഗായകൻ
2012 സൈബർ യുഗദോൽ നവയുവാ മധുര പ്രേമകാവ്യം കന്നഡ "ഒലവെമ്പ നാദിയഗി" വാസു ദീക്ഷിത് ഹരിശ്ചന്ദ്ര
2016 അരുവി തമിഴ് "കുക്കോടി കുന്നടി" ബിന്ദുമാലിനി, വേദാന്ത് ഭരധ്വാജ് പ്രണീതി, വേദാന്തം
"ആശയിടം വെങ്കട കവിമയിൽ"
"സിമന്റ് കാട്"
"ഉച്ചം തോടും" വാസു ദീക്ഷിത്
"മേർക്കു കാരയിൽ" വേദാന്ത് ഭരധ്വാജ്
"അരുവി" (തീം)
2016 ഹരികഥാ പ്രസംഗ കന്നഡ ബിന്ദുമാലിനി
2018 നാഥിചരാമി കന്നഡ "വസുന്ധരെ" ബിന്ധുമാലിനി
"യാരിവ"
"ഭാവലോകദ ഭ്രമയ" സഞ്ചാരി വിജയ്
"മായാവി മാനവേ"
"ദേഹവു നനെ"

അവലംബം[തിരുത്തുക]

  1. "National film awards-Kannada film Nathicharami dominates 2019 list". IndiaToday.in. Aug 9, 2019.
  2. 2.0 2.1 "Bindhu Malini cheered on by mother as she picked her filmfare award". Times of India. Dec 23, 2019. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ":2" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  3. 3.0 3.1 Yerasala, Ikyatha (2019-08-28). "Song sung true". Deccan Chronicle (in ഇംഗ്ലീഷ്). Retrieved 2020-10-24. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ":1" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  4. "Playback singer Bindhu Malini". nettv4u.com.
  5. 5.0 5.1 5.2 "Confluence of Sound". Deccan Chronicle. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ":3" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  6. "Meet composers behind the film Aruvi". The NewsMinute.com. Dec 22, 2017.
  7. "Harikatha Prasanga bags top honour at BIIF". Bangalore Mirror. Feb 10, 2017.
"https://ml.wikipedia.org/w/index.php?title=ബിന്ധുമാലിനി&oldid=4074967" എന്ന താളിൽനിന്ന് ശേഖരിച്ചത്