ഫെര്‍ഡിനാന്‍ഡ് ഡി സൊസ്യൂര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഫെര്‍ഡിനാന്‍ഡ് ഡി സൊസ്യൂര്‍
പാശ്ചാത്യ തത്വചിന്ത
19-ആം നൂറ്റാണ്ടിലെ തത്വചിന്ത
പൂര്‍ണ്ണനാമം Ferdinand de Saussure.
School/tradition ഘടനാവാദം, അര്‍ത്ഥവിജ്ഞാനം
Main interests ഭാഷാശാസ്ത്രം
Notable ideas ഘടനാവാദം, അര്‍ത്ഥവിജ്ഞാനം

ഫെര്‍ഡിനാന്‍ഡ് ഡെ സൊസ്യൂര്‍ (ഉച്ചാരണം [fɛʁdinɑ̃ də soˈsyːʁ]) (നവംബര്‍ 26,1857ഫെബ്രുവരി 22,1913) ആധുനികഭാഷാശാസ്ത്രത്തിന്റെ രൂപീകരണത്തില്‍ മുഖ്യപങ്കു വഹിച്ച സ്വീഡിഷ് ഭാഷാശാസ്ത്രജ്ഞനാണ്. 20-ആം നൂറ്റാണ്ടില്‍ ഭാഷാശാസ്ത്രത്തിനുണ്ടായ ഒട്ടേറെ വികാസപരിണാമങ്ങള്‍ക്ക് അടിസ്ഥാനമായത് ഇദ്ദേഹത്തിന്റെ ആശയങ്ങളാണ്. സാഹിത്യ-സാംസ്കാരിക പഠനങ്ങളിലും സിദ്ധാന്തങ്ങളിലും സ്മരണീയമായ സ്വാധീനം ചെലുത്താന്‍ ഈ ആശയങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ട്.

[തിരുത്തുക] ജീവിതരേഖ

1857-ല്‍ ജനീവയില്‍ ജനിച്ച സൊസ്യൂര്‍ ബാല്യം മുതല്‍ക്കേ അസാധാരണമായ പ്രതിഭയും ബുദ്ധിശക്തിയും പ്രകടിപ്പിച്ചിരുന്നു. ജനീവ സര്‍വ്വകലാശാലയില്‍ 1 വര്‍ഷം ലത്തീന്‍‍, ഗ്രീക്ക്, സംസ്കൃതം തുടങ്ങി വിവിധ വിഷയങ്ങള്‍ പഠിച്ചശേഷം 1876-ല്‍ ലെയ്പ്സിഗ് സര്‍വ്വകലാശാലയില്‍ ബിരുദപഠനം ആരംഭിച്ചു. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം, 21-ആം വയസ്സില്‍ ബര്‍ലിനില്‍ പഠിക്കുന്ന കാലത്ത് ഏക സമ്പൂര്‍ണ്ണകൃതിയായ ഇന്‍ഡോ-യൂറോപ്യന്‍ ഭാഷകളിലെ സ്വരവ്യവസ്ഥയെക്കുറിച്ചുള്ള വിശകലനം(Memoire on the Primitive Vowel System in Indo-European Languages) എന്ന പുസ്തകം രചിച്ചു. 1880-ല്‍ അദ്ദേഹം സംസ്കൃതത്തിലെ ഷഷ്ഠീവിഭക്തിയെക്കുറിച്ചുള്ള പ്രബന്ധത്തിന് (Genitive case in Sanskrit)ഗവേഷകബിരുദം നേടി. പാരീസിലേക്ക് താമസം മാറിയ അദ്ദേഹം 11 വര്‍ഷത്തെ അധ്യാപനത്തിനു ശേഷം 1891-ല്‍ ജനീവയിലേക്ക് മടങ്ങി. ശേഷിച്ച കാലം ജനീവ സര്‍വ്വകലാശാലയില്‍ സംസ്കൃതവും ഇന്‍ഡോ-യൂറോപ്യന്‍ ഭാഷകളും പഠിപ്പിക്കുകയായിരുന്നു. 1906-നു ശേഷമാണ് സാമാന്യഭാഷാശാസ്ത്രത്തില്‍ അദ്ദേഹം അധ്യാപനം നടത്തുന്നത്. 19013-ല്‍ മരിക്കുന്നതുവരെ അദ്ദേഹത്തിന്റെ സവിശേഷശ്രദ്ധ ഇതിലായിരുന്നു.

[തിരുത്തുക] കോഴ്സ് ഇന്‍ ജെനറല്‍ ലിങ്ഗ്വിസ്റ്റിക്സ്

സൊസ്യൂറിന്റെ മരണശേഷം 1916-ല്‍ ശിഷ്യരായ ചാള്‍സ് ബേലി(Charles Bally)യും ആല്‍ബര്‍ട്ട് സെഷിഹെ(Albert Sechehaye)യും ജനീവ സര്‍വ്വകലാശാലയില്‍ അദ്ദേഹം നല്‍കിയ ലക്‌ചര്‍ നോട്ടുകള്‍ സമാഹരിച്ചാതാണ് പ്രശസ്തമായിത്തീര്‍ന്ന കോഴ്സ് ഇന്‍ ജെനറല്‍ ലിങ്ഗ്വിസ്റ്റിക്സ് (Cours de linguistique générale) എന്ന പുസ്തകം. 20-ആം നൂറ്റാണ്ടിലെ ഭാഷാശാസ്ത്രചിന്തകള്‍ക്ക് വിത്തിട്ട സുപ്രധാന കൃതികളില്‍ ഒന്നായ ഇത് സൊസ്യൂര്‍ ഭാഷാപ്രതിഭാസത്തെ ചര്‍ച്ച ചെയ്യാന്‍ ഉപയോഗിച്ച പുത്തന്‍ സമീപനരീതി കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്. ഭാഷ എങ്ങനെ വ്യതിരിക്ത ഘടകങ്ങളുടെ ഒരു സ്വീകൃതചിഹ്നവ്യവസ്ഥയാകുന്നു എന്ന് വിശകലനം ചെയ്യുകയാണ് സൊസ്യൂര്‍ ഈ കൃതിയിലൂടെ. സൂചകങ്ങളും സൂചിതങ്ങളും ചേര്‍ന്നതാണ് ഭാഷ എന്ന ചിഹ്നവ്യസ്വസ്ഥ.

1996-ല്‍ ജനീവയിലെ വീട്ടില്‍നിന്നു കണ്ടെടുത്തു പ്രസിദ്ധീകരിച്ച സാമാന്യഭാഷാശാസ്ത്രത്തെ സംബന്ധിച്ച പ്രബന്ധങ്ങ‍( Writings in General Linguistics)ളി‍‍ല്‍ സൊസ്യൂറിന്റെ ആശയങ്ങള്‍ കൂടുതല്‍ വിശദമാകുന്നു.

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം