1945 - രണ്ടാം ലോകമഹായുദ്ധം: ബെർലിനിലെ ഒരു കിടങ്ങിൽ വച്ച് അഡോൾഫ് ഹിറ്റ്ലർഇവാ ബ്രൗണിനെ വിവാഹം ചെയ്തു. അഡ്മിറൽ കാൾ ഡോണിറ്റ്സിനെ തന്റെ പിൻഗാമിയായി ഹിറ്റ്ലർ പ്രഖ്യാപിച്ചു. തൊട്ടടുത്ത ദിവസം തന്നെ ഹിറ്റ്ലറും ഇവാ ബ്രൗണും ആത്മഹത്യ ചെയ്തു.
1946 - ജപ്പാന്റെ പൂർവപ്രധാനമന്ത്രി ഹിതേകി ടോജോയേയും മറ്റു 28 ജപ്പാനീസ് നേതാക്കളേയും യുദ്ധക്കുറ്റത്തിന്റെ പേരിൽ വിചാരണ നടത്തി.
1967 - മതപരമായ കാരണങ്ങളാൽ അമേരിക്കൻ സൈന്യത്തിൽ ചേരാൻ വിസമ്മതിച്ചതിന് മുഹമ്മദ് അലിയുടെ ബോക്സിങ്ങ് ചാമ്പ്യൻ പട്ടം എടുത്തു കളഞ്ഞു.
1991 - ബംഗ്ലാദേശിലെ ചിറ്റഗോംഗ് ജില്ലയിൽ മണിക്കൂറിൽ 155 മീറ്റർ വേഗത്തിലുള്ള ചുഴലിക്കാറ്റടിച്ച് 1,38,000-ത്തിലധികം പേർ മരണമടഞ്ഞു. ഒരു കോടിയോളം പേർ ഭവനരഹിതരായി.
2004 - 107 വർഷത്തെ പാരമ്പര്യമുള്ള വാഹനനിർമ്മാണവ്യവസായ കമ്പനിയായ ഓൾഡ്സ് മൊബൈൽ തന്റെ അവസാന കാർ പുറത്തിറക്കി.
2005 - 29 വർഷത്തെ അധിനിവേശം അവസാനിപ്പിച്ച് സിറിയലെബനനിൽ നിന്നും പിന്മാറി.