പ്രീമിയർ ലീഗ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Countries | വെയിൽസ് |
|---|---|
| Confederation | യുവേഫ (യൂറോപ്പ്) |
| Founded | 1992 ഫെബ്രുവരി 20 |
| Number of teams | 20 |
| Levels on pyramid | 1 |
| Relegation to | ഫുട്ബോൾ ലീഗ് ചാമ്പ്യൻഷിപ്പ് |
| Domestic cup(s) | എഫ്.എ. കപ്പ് |
| League cup(s) | ഫുട്ബോൾ ലീഗ് കപ്പ് |
| International cup(s) | യുവേഫ ചാമ്പ്യൻസ് ലീഗ് യുവേഫ യൂറോപ്പ ലീഗ് |
| Current champions | മാഞ്ചസ്റ്റർ സിറ്റി |
| Most championships | മാഞ്ചസ്റ്റർ യുണൈറ്റഡ് (12) |
| TV partners | സ്കൈ സ്പോർട്ട്സ് ഇ.എസ്.പി.എൻ. ബി.ബി.സി. |
| Website | premierleague.com |
ഇംഗ്ലണ്ടിലെ ഒരു പ്രൊഫഷണൽ ഫുട്ബോൾ ലീഗാണ് പ്രീമിയർ ലീഗ്. ഇംഗ്ലീഷ് ഫുട്ബോൾ ലീഗുകളിൽ ഏറ്റവും ഉന്നത സ്ഥാനത്തുള്ള ഇത് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഫുട്ബോൾ മത്സരമാണ്. 20 ടീമുകളാണ് ലീഗിൽ കളിക്കുന്നത്. അംഗങ്ങളായ 20 ക്ലബ്ബുകളും ഓഹരി ഉടമകളായി പ്രവർത്തിക്കുന്ന ഒരു കോർപ്പറേഷനാണ് പ്രീമിയർ ലീഗ്. ഓഗസ്റ്റിൽ തുടങ്ങി മെയ് വരെ ഒരു സീസൺ നീണ്ടുനിൽക്കും. ഒരു സീസണിൽ ഓരോ ടീമും 38 കളികൾ കളിക്കും. അങ്ങനെ ആകെ 380 കളികൾ. ബാർക്ലെയ്സ് ബാങ്ക് സ്പോൺസർ ചെയ്യുന്ന ലീഗ് ഔദ്യോഗികമായി ബാർക്ലെയ്സ് പ്രീമിയർ ലീഗ് എന്നറിയപ്പെടുന്നു.
[തിരുത്തുക] ജേതാക്കൾ
| കാലം | ജേതാക്കൾ |
|---|---|
| 1992–93 | മാഞ്ചസ്റ്റർ യുണൈറ്റഡ് |
| 1993–94 | മാഞ്ചസ്റ്റർ യുണൈറ്റഡ് |
| 1994–95 | ബ്ലാക്ക്ബേൺ റോവേഴ്സ് |
| 1995–96 | മാഞ്ചസ്റ്റർ യുണൈറ്റഡ് |
| 1996–97 | മാഞ്ചസ്റ്റർ യുണൈറ്റഡ് |
| 1997–98 | ആഴ്സണൽ |
| 1998–99 | മാഞ്ചസ്റ്റർ യുണൈറ്റഡ് |
| 1999–2000 | മാഞ്ചസ്റ്റർ യുണൈറ്റഡ് |
| 2000–01 | മാഞ്ചസ്റ്റർ യുണൈറ്റഡ് |
| 2001–02 | ആഴ്സണൽ |
| 2002–03 | മാഞ്ചസ്റ്റർ യുണൈറ്റഡ് |
| 2003–04 | ആഴ്സണൽ |
| 2004–05 | ചെൽസി |
| 2005–06 | ചെൽസി |
| 2006–07 | മാഞ്ചസ്റ്റർ യുണൈറ്റഡ് |
| 2007–08 | മാഞ്ചസ്റ്റർ യുണൈറ്റഡ് |
| 2008–09 | മാഞ്ചസ്റ്റർ യുണൈറ്റഡ് |
| 2009–10 | ചെൽസി |
| 2010–11 | മാഞ്ചസ്റ്റർ യുണൈറ്റഡ് |
| 2011-12 | മാഞ്ചസ്റ്റർ സിറ്റി |