പെരുമ്പടവം ശ്രീധരന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എറണാകുളം ജില്ലയില്‍ മുവാറ്റുപുഴ താലൂക്കിലെ പെരുമ്പടവം ഗ്രാമത്തില്‍ 1938 ഫെബ്രുവരി 12നു ജനിച്ചു. അച്ഛന്‍ നാരായണന്‍. അമ്മ ലക്ഷ്മി. കുട്ടിക്കാലം മുതല്‍ക്കേ സാഹിത്യത്തില്‍ താല്പര്യമുണ്ടായിരുന്നു. എഴുത്തിന്റെ ആരംഭം കവിതയിലായിരുന്നു. പിന്നീട് കഥയിലേക്കും നോവലിലേക്കും തിരിഞ്ഞു[1]

അഷ്ടപദി എന്ന നോവലിന് മികച്ച നോവലിനുള്ള 1975 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.

ദസ്തയേവ്സ്കിയുടെ ജീവിതത്തിലെ ഒരു ഏട് പകര്‍ത്തുന്ന ഒരു സങ്കീര്‍ത്തനം പോലെ എന്ന നോവലിന് വയലാര്‍ പുരസ്കാരം, വി.ടി. ഭട്ടതിരിപ്പാട് സ്മാരക സാഹിത്യ പുരസ്കാരം, കേരളാ കള്‍ച്ചറല്‍ സെന്റര്‍ പുരസ്കാരം, മഹാകവി ജി. സ്മാരക പുര്‍സ്കാരം, അബുദാബി മലയാളി സമാജം സാഹിത്യ പുരസ്കാരം, ദുബായ് കൈരളി കലാകേന്ദ്രം സാഹിത്യ പുരസ്കാരം, കാവ്യമണ്ഡലം പുരസ്കാരം, അബുദാബി ശക്തി പുരസ്കാരം എന്നിങ്ങനെ 8 പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 1993ലാണ് ഈ നോവല്‍ പ്രസിദ്ധീകരിച്ചത്.

12 ചലചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയിട്ടുണ്ട്. സൂര്യദാഹത്തിനും അഷ്ടപദിക്കും കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും, ഫിലിം ക്രിട്ടിക്സ് പുരസ്കാരവും, ഫിലിം ഫെയര്‍ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. നിലാവിന്റെ ഭംഗി എന്ന കുട്ടികള്‍ക്കുള്ള നോവല്‍ കേരള സംസ്ഥാന ബാലസാഹിത്യ പുരസ്കാരം നേടി. സാഹിത്യ അക്കാദമി, ചലച്ചിത്ര സെന്‍സര്‍ ബോര്‍ഡ്, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം നിര്‍ദ്ദേശക സമിതി എന്നിവയില്‍ അംഗമായിരുന്നിട്ടുണ്ട്[1].

[തിരുത്തുക] കൃതികള്‍

  • ഒരു സങ്കീര്‍ത്തനം പോലെ
  • അഭയം
  • അഷ്ടപദി
  • അന്തിവെയിലെ പൊന്ന്
  • ആയില്യം
  • സൂര്യദാഹം
  • ഒറ്റച്ചിലമ്പ്
  • ആരണ്യഗീതം
  • ഗ്രീഷ്മജ്വാലകള്‍
  • കാല്‍‌വരിയിലേക്ക് വീണ്ടും
  • ഇടത്താവളം
  • അര്‍ക്കവും ഇളവെയിലും
  • മേഘച്ഛായ
  • ഏഴാം വാതില്‍
  • നിന്റെ കൂടാരത്തിനരികെ
  • വാള്‍മുനയില്‍ വച്ച മനസ്സ്
  • എന്റെ ഹൃദയത്തിന്റെ ഉടമ
  • അരൂപിയുടെ മൂന്നാം പ്രാവ്
  • നാരായണം
  • പൊന്‍പറകൊണ്ട് സ്നേഹമളന്ന്
  • ദൂരങ്ങള്‍ കടന്ന്
  • തേവാരം
  • പകല്‍പൂരം
  • കൃപാനിധിയുടെ കൊട്ടാരം
  • ഇലത്തുമ്പുകളിലെ മഴ
  • അസ്തമയത്തിന്റെ കടല്‍
  • ഗോപുരത്തിനുതാഴെ
  • പിന്നെയും പൂക്കുന്ന കാട്
  • ഇരുട്ടില്‍ പറക്കുന്ന പക്ഷി
  • പ്രദക്ഷിണവഴി
  • തൃഷ്ണ
  • സ്മൃതി
  • ദൈവത്തിന്റെ കാട്ടിലെ ഒരില
  • ശംഖുമുദ്രയുള്ള വാള്‍
  • ബോധിവൃക്ഷം
  • കടല്‍ക്കരയിലെ വീട്
  • ഹൃദയരേഖ
  • ഒറ്റ ശിഖരത്തിന്റെ മരം
  • ഡിസംബര്‍
  • ഒരുകീറ് ആകാശം
  • സ്നേഹത്തിന്റേയും മരണത്തിന്റേയും അതിര്‌

[തിരുത്തുക] ആധാരസൂചിക

  1. 1.0 1.1 http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=99 പെരുമ്പടവം ശ്രീധരനെക്കുറിച്ച് പുഴ.കോം

[തിരുത്തുക] കുറിപ്പുകള്‍

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം