പി. സുരേന്ദ്രൻ
| പി. സുരേന്ദ്രൻ | |
|---|---|
| ജനനം | 1961 പാപ്പിനിപ്പാറ |
| തൊഴിൽ | എഴുത്തുകാരൻ |
മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളിൽ ഒരാളാണ് പി. സുരേന്ദ്രൻ. മുപ്പത്തിമൂന്നാമത് ഓടക്കുഴൽ പുരസ്കാരം ലഭിച്ച മലയാളം എഴുത്തുകാരനാണിദ്ദേഹം. ചൈനീസ് മാർക്കറ്റ് എന്ന ചെറുകഥാസമാഹാരത്തിനാണ് ഇദ്ദേഹത്തിന് പുരസ്കാരം ലഭിച്ചത്.[1]
ഉള്ളടക്കം |
ജീവിതരേഖ[2] [തിരുത്തുക]
1961 നവംബർ 4ആം തീയതി മലപ്പുറം ജില്ലയിലെ പാപ്പിനിപ്പാറ എന്ന സ്ഥലത്ത് കുമാരൻ നായരുടേയും, സരോജിനി അമ്മയുടേയും മകനായാണ് അദ്ദേഹം ജനിച്ചത് 1988ൽ കേരള സാഹിത്യ അക്കാഡമിയുടെ സഹായത്തോടുകൂടി കർണ്ണാടകത്തിലെ ദേവദാസി സമ്പ്രദായത്തെപ്പറ്റി വിശദമായ പഠനങ്ങൾ നടത്തിയിട്ടുണ്ട്. ഭാരതത്തിന്റെവിവിധപ്രദേശങ്ങളിലും, നേപ്പാളിലുംനടത്തിയ യാത്രകളുടെ അനുഭവങ്ങൾ ലേഖനരൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1983ൽ ടി, ടി.ടി.സി പൂർത്തിയാക്കിയ അദ്ദേഹം ഇപ്പോൾ പാലക്കാട് ജില്ലയിലെ കുമരനല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിക്കുന്നു.
കഥകളുടെ ആംഗലേയപരിഭാഷകൾ സൺഡേ ഹെറാൾഡ്, ഇന്ത്യൻ ലിറ്ററേച്ചർ, എൻ.ബി.ടി ആന്തോളജി, മലയാളം ലിറ്റററി സർവേ, വേൾഡ്‌വേ ക്ലാസ്സിക് എന്നിവയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രധാന രചനകൾ [തിരുത്തുക]
- പാപ്പിലിയോ ബുദ്ധ എന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായകനൊപ്പം രചിച്ചു.
- വെളിച്ചത്തിന്റെ പര്യായങ്ങൾ-യൂസഫ് അറയ്ക്കലിന്റെ കലാജീവിതം[3]
ചെറുകഥാസമാഹാരങ്ങൾ [തിരുത്തുക]
- പിരിയൻ ഗോവണി
- ഭൂമിയുടെ നിലവിളി
- ഹരിത വിദ്യാലയം
- കറുത്ത പ്രാർത്ഥനകൾ
- അഭയാർത്ഥികളുടെ പൂന്തോട്ടം
- ജലസന്ധി
നോവലുകൾ [തിരുത്തുക]
- മഹായാനം
- സാമൂഹ്യപാഠം
- മായാപുരാണം
- കാവേരിയുടെ പുരുഷൻ
- ജൈവം
- ഗ്രീഷ്മമാപിനി[4]
പുരസ്കാരങ്ങളും അംഗീകാരങ്ങളും[2] [തിരുത്തുക]
- 1981ൽ മാതൃഭൂമി ആഴ്ചപ്പതിപ്പ് നടത്തിയ കഥാ മത്സരത്തിൽ ഒന്നാം സ്ഥാനം
- 1999ൽ കേന്ദ്ര സാഹിത്യ അക്കാദമി ട്രാവൽ ഗ്രാന്റ്
- 2005ൽ മുപ്പത്തിമൂന്നാം ഓടക്കുഴൽ പുരസ്കാരം
- മികച്ച ചെറുകഥക്കുള്ള മൾബറി അവാർഡ് (ബർമുഡ)
- എസ്.ബി.ഐ. അവാർഡ് (ബർമുഡ)
- അങ്കണം അവാർഡ്
അവലംബം [തിരുത്തുക]
- ↑ "ഹിന്ദു ദിനപത്രത്തിൽ വന്ന വാർത്താശകലം". ശേഖരിച്ചത് 2007-01-07.
- ↑ 2.0 2.1 "പുഴ.കോമിലെ വിവരണം". ശേഖരിച്ചത് 2007-01-08.
- ↑ "വായന" (in മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 693. 2011 ജൂൺ 06. ശേഖരിച്ചത് 2013 മാർച്ച് 18.
- ↑ മലയാളം.എ.എം