നാരായൺ ആപ്‌തെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാരായൺ ആപ്‌തെ
A memorial marks the spot in Birla House (now Gandhi Smriti), New Delhi, where Mahatma Gandhi was assassinated at 5:17.30 p.m. on 30 January 1948.
ജനനം(1911-പ്രയോഗരീതിയിൽ പിഴവ്: "unknown" എന്ന തിരിച്ചറിയാൻ സാധിക്കാഞ്ഞ വാക്ക്-00) 1911പ്രയോഗരീതിയിൽ പിഴവ്: "unknown" എന്ന തിരിച്ചറിയാൻ സാധിക്കാഞ്ഞ വാക്ക്
മരണം15 നവംബർ 1949(1949-11-15) (പ്രായം 39)
മരണ കാരണംവധശിക്ഷ
ദേശീയതഇന്ത്യൻ
അറിയപ്പെടുന്നത്മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ കൊലപാതകം

അഖിൽ ഭാരത് ഹിന്ദു മഹാസഭയുടെ പ്രവർത്തകനും മഹാത്മാഗാന്ധിയുടെ കൊലപാതകത്തിൽ പങ്കാളിയുമായിരുന്നു നാരായൺ ദത്താത്രേയ ആപ്‌തെ.[1]

ജീവചരിത്രം[തിരുത്തുക]

ഗാന്ധിജിയുടെ വധത്തിനു ഗൂഢാലോചന ചെയ്ത സംഘം[2]. ഏറ്റവും ഇടതുവശത്തിരിക്കുന്നയാളാണ് നാരായൺ ആപ്തേ. നിൽക്കുന്നവർ: ശങ്കർ കിസ്തയ്യ, ഗോപാൽ ഗോഡ്സെ, മദൻലാൽ പഹ് വ, ദിഗംബർ ബാഗ് ദെ (മാപ്പുസാക്ഷി). ഇരിക്കുന്നവർ: ആപ്തെ, വിനായക് ദാമോദർ സവർകർ, നാഥുറാം ഗോഡ്സെ, വിഷ്ണു കാർകാരെ

1932ൽ ബോംബെ സർവകലാശാലയിൽ നിന്നും ബാച്ചിലർ ഓഫ് സയൻസ് ബിരുദം നേടി. ശേഷം അഹമദ് നഗറിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. ഈ കാലത്ത് ഫാട്തരെയുടെ (Phadtare) മകൾ ചമ്പയെ വിവാഹം ചെയ്തു. 1939ൽ ഇദ്ദേഹം അഖിൽ ഭാരത് ഹിന്ദു മഹാസഭയുടെ പ്രവർത്തകനായി. 22.ജൂലൈ 1944 ൽ ഗാന്ധി പഞ്ചാഗ്നിയിൽ താമസിക്കുന്ന വേളയിൽ ആപ്തെയുടെ നേതൃത്വത്തിൽ 25ഓളം പേരടങ്ങുന്ന സംഘം ഗാന്ധി നിലപാടുകൾക്കെതിരായി പ്രതിഷേധം നടത്തി. ഹിന്ദു മഹാസഭയുടെ കീഴിൽ ഗോഡ്‌സെയുമായി ഒന്നിച്ച് ആറു വർഷത്തോളം പ്രവർത്തിച്ചു. 28-മാർച്ച്-1944 ൽ അഗ്രണി എന്ന പേരിൽ ഒരു പ്രസിദ്ധീകരണം ഇരുവരും ചേർന്ന് ആരംഭിച്ചു. ഗോഡ്സെ ഇതിന്റെ എഡിറ്ററും ആപ്തെ മാനേജറും ആയിരുന്നു. ഗാന്ധിയെ കൊലചെയ്യുന്ന സ്ഥലത്ത് ആപ്തെയും സന്നിഹിതനായിരുന്നു.

മരണം[തിരുത്തുക]

ഗാന്ധിജി വധക്കേസിൽ കുറ്റക്കാരനെന്നു കണ്ട ആപ്‌തെയെ കേസിലെ മറ്റൊരു പ്രതിയായ നാഥുറാം ഗോഡ്‌സെയ്ക്കൊപ്പം തൂക്കിലേറ്റി. 1949 നവംബർ 15-ന് അംബാല ജയിലിലാണ് ഇരുവരെയും തൂക്കിലേറ്റിയത്[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 "വിശകലനം". മാതൃഭൂമി ഓൺലൈൻ. 2012 നവംബർ 22. Archived from the original on 2013-06-30. Retrieved 2013 ജൂലൈ 04. {{cite news}}: Check date values in: |accessdate= and |date= (help)
  2. മഹാത്മാ ഗാന്ധി വധ ഗൂഢാലോചന- അന്വേഷണ കമ്മീഷൻ റിപ്പോർട്ട്; ഗവൺമെന്റ് ഓഫ് ഇന്ത്യ പ്രസ്സ്; 1970; വാല്യം ൨;പുറം 303; ഖണ്ഡിക 25,106 "Report of Commission of Inquiry in to Conspiracy to Murder Mahatma Gandhi (1969)". Retrieved 2015 സെപ്റ്റംബർ 06. {{cite web}}: Check |url= value (help); Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=നാരായൺ_ആപ്‌തെ&oldid=3970580" എന്ന താളിൽനിന്ന് ശേഖരിച്ചത്