നാഗൂർ ദർഗ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാഗൂർ ദർഗ
Location Nagore, Tamil Nadu, India
Architectural information
Style Islamic

തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലയിലുള്ള ഒരു തീർഥാടന കേന്ദ്രമാണ് നാഗൂർ ദർഗ. നാഗപട്ടണത്തുനിന്ന് സുമാർ 10 കിലോമീറ്റർ വടക്കു സ്ഥിതിചെയ്യുന്ന നാഗൂറിന്റെ പ്രശസ്തിക്കുകാരണം ഇവിടത്തെ നാഗൂർ ദർഗ എന്ന മുസ്ലിം ദേവാലയമാണ്.

വിശുദ്ധ ഷാഹുൽ ഹമീദി(മീരാൻ സാഹിബ്)ന്റെ ശവകുടീരമാണ് നാഗുർ ദർഗ. നാഗൂരിൽ ജീവിച്ചിരുന്ന ഇദ്ദേഹത്തെ തഞ്ചാവൂരിലെ ഭരണാധികാരികൾ പോലും ആദരിച്ചിരുന്നു. നാഗൂർ പള്ളിയിൽ വർഷംതോറും നടത്തുന്ന കൊന്തോരി (Kondori)[1] മഹോത്സവത്തിൽ പങ്കെടുക്കാൻ തദ്ദേശവാസികളെക്കൂടാതെ ഇന്ത്യയുടെ മറ്റുഭാഗങ്ങളിൽനിന്ന് ജാതി-മതഭേദമെന്യേ നിരവധി പേർ എത്താറുണ്ട്.

അവലംബം[തിരുത്തുക]

  1. http://kondori.wordpress.com/2011/02/16/elevated-graves-domes/ കൊണ്ടോരി മഹോത്സവം

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നാഗൂർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"http://ml.wikipedia.org/w/index.php?title=നാഗൂർ_ദർഗ&oldid=1695451" എന്ന താളിൽനിന്നു ശേഖരിച്ചത്