ധാരാസിംഗ്
| ധാരാസിംഗ് | |
|---|---|
ധാരാസിംഗ് |
|
| ജനനം | ധാരാസിംഗ് രന്ധാവ 1928 നവംബർ 19 ധർമ്മൂചക്, അമൃത്‌സർ, പഞ്ചാബ് |
| മരണം | 2012 ജൂലൈ 12 (പ്രായം 83) മുംബൈ |
| മറ്റ് പേരുകൾ | Dara |
| തൊഴിൽ | ഗുസ്തി, നടൻ |
| സജീവം | 1962–2012 |
| മക്കൾ |
Prudumn Singh Randhawa,[1] Vindu Dara Singh & Amrik Singh (Son) |
ഹിന്ദി സിനിമയിലെ പ്രശസ്ത നടനും ഗുസ്തിക്കാരനുമായിരുന്നു ധാരാസിംഗ് (1928 നവംബർ 19 – 2012 ജൂലൈ 12).
ഉള്ളടക്കം |
ജീവിതരേഖ [തിരുത്തുക]
1928 ൽ അമൃത്സറിലാണ് ധാരാസിങ് ജനിച്ചത്. പ്രാദേശിക ഗുസ്തി മത്സരങ്ങളിൽ തുടങ്ങിയ അദ്ദേഹം പിന്നീട് അന്താരാഷ്ട്ര വേദികളിലും ശ്രദ്ധേയ സാന്നിധ്യമായി. 500 ഓളം ഗുസ്തി മത്സരങ്ങളിൽ വിജയിച്ചിട്ടുണ്ട്. 1959 ൽ കോമൺവെൽത്ത് ചാമ്പ്യനും 68 ൽ ലോക ചാമ്പ്യനുമായി. 1983 ൽ ഗുസ്തിയിൽനിന്ന് വിരമിച്ചു. 2003 മുതൽ 2009 വരെ രാജ്യസഭാംഗമായിരുന്നു.[2] രാമാനന്ദ് സാഗർ സംവിധാനം ചെയ്‌ത രാമായണം ടെലിവിഷൻ സീരിയലിൽ ഹനുമാന്റെ വേഷം ധാരാസിംഗിനായിരുന്നു. മഹാഭാരതം ടെലിവിഷൻ സീരിയലിലും അഭിനയിച്ചിട്ടുണ്ട്. ഗുസ്തിക്കാരനായിരുന്ന സിംഗ് കിങ്ങ് കോങ്ങ്, ഫൗലാദ് എന്നീ സിനിമകളിലൂടെയാണ് ഹിന്ദി ചലച്ചിത്രലോകത്ത് പ്രശസ്തനാകുന്നത്.[3]
2012 ജൂലൈ 12-ന് മുംബൈയിൽ വച്ച് അന്തരിച്ചു.
ഗുസ്തി - ലോക ചാമ്പ്യൻ [തിരുത്തുക]
പാകിസ്താനിലെ ഗുസ്തി ചാമ്പ്യൻ കിംകോങിനെ തോൽപിച്ചാണ് ധാരാസിങ് ലോകചാമ്പ്യനായത്. ഇന്ത്യയിലെ നിരവധി നഗരങ്ങളിൽ ഇവർ തമ്മിലുള്ള മത്സരം നടന്നിട്ടുണ്ട്. കോഴിക്കോട് മാനാഞ്ചിറയിലും ഇരുവരും തമ്മിലുള്ള മത്സരം നടന്നിട്ടുണ്ട്. ഒട്ടുമിക്ക ലോക ഗുസ്തിക്കാരുമായും ഏറ്റുമുട്ടിയ ധാരാസിങ് വളരെ കുറച്ച് ഗുസ്തി മത്സരങ്ങളിലേ പരാജയപ്പെട്ടിട്ടുള്ളു.[4]
സിനിമകൾ [തിരുത്തുക]
സിബി മലയിൽ സംവിധാനം ചെയ്ത മുത്താരംകുന്ന് പി.ഒ. എന്ന മലയാളചിത്രത്തിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
- വാട്ടൺ സി ദൂർ
- ദാദ
- റുസ്‌തം ഇ ബാഗ്‌ദാദ്
- ഷേർ ദിൽ
- സിക്കന്ദർ ഇ അസം
- രാക്ക
- മേരാ നാം ജോക്കർ
- ധരം കരം
- ജബ് വി മെറ്റിൽ
പുരസ്കാരങ്ങൾ [തിരുത്തുക]
- റുസ്‌തം ഇ ഹിന്ദ്
അവലംബം [തിരുത്തുക]
- ↑ Dara Singh Meri Atmkatha (en. my autobiography by Dara Singh) page 47
- ↑ http://164.100.47.5/newmembers/Website/Main.aspx
- ↑ http://mangalam.com/index.php?page=detail&nid=588442&lang=malayalam
- ↑ http://www.mathrubhumi.com/story.php?id=286121
അധിക വായനക്ക് [തിരുത്തുക]
പുറം കണ്ണികൾ [തിരുത്തുക]
|
|||||||||||