ദ്രാവിഡഭാഷകൾ
| Dravidian | |
|---|---|
| Geographic distribution: |
South Asia, mostly South India |
| ഭാഷാഗോത്രങ്ങൾ: | One of the world's major language families |
| Proto-language: | Proto-Dravidian |
| Subdivisions: |
Northern
Central
Southern
|
| Ethnologue code: | 1282-16 |
| ISO 639-2 and 639-5: | dra |
തെക്കേ ഇന്ത്യയിലെയും വടക്കുകിഴക്കൻ ശ്രീലങ്കയിലേയും ഭാഷകളെ പൊതുവായി ദ്രാവിഡ ഭാഷകൾ എന്നു പറയുന്നു. ദ്രാവിഡ ഭാഷാ കുടുംബത്തിൽ ഏകദേശം 85 ഭാഷകളുണ്ട് [1] (തമിഴു്, തെലുങ്കു്, കന്നഡ, മലയാളം എന്നീ സാഹിത്യഭാഷകളടക്കം). പ്രധാനമായും ദക്ഷിണേന്ത്യയിലും വടക്കുകിഴക്കൻ ശ്രീലങ്കയിലുമാണ് ദ്രാവിഡഭാഷകൾ സംസാരിയ്ക്കപ്പെടുന്നത്. എന്നാൽ പാകിസ്താൻ, നേപ്പാൾ, ബംഗ്ലാദേശ്, വടക്ക്/കിഴക്കൻ ഇന്ത്യ, എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിലും, അഫ്ഗാനിസ്താൻ, ഇറാൻ എന്നീ രാജ്യങ്ങളിലെ ചില ഒറ്റപ്പെട്ട ഭാഗങ്ങളിലും ദ്രാവിഡഭാഷകളിൽപ്പെടുന്ന സംസാര ഭാഷകളാണ് ഉപയോഗത്തിലുണ്ട്. ഏകദേശം 20 കോടി ജനങ്ങൾ വിവിധ ദ്രാവിഡ ഭാഷകൾ സംസാരിക്കുന്നതായി കരുതപ്പെടുന്നു. അപൂർവ്വം ചില പണ്ഡിതന്മാർ ഈ ഭാഷകളെ എലാമോ-ദ്രാവിഡ ഭാഷാ കുടുംബത്തിൽ പെടുത്തുന്നുണ്ടെങ്കിലും ഭൂരിപക്ഷം ഭാഷാപണ്ഡിതരും ഇതംഗീകരിച്ചിട്ടില്ല.
ഉള്ളടക്കം |
പ്രധാന ദ്രാവിഡ ഭാഷകൾ [തിരുത്തുക]
പ്രധാന ഭാഷകളെ ദേശത്തിന്റെ സ്ഥാനമനുസരിച്ച് താഴെ പറയുന്ന രീതിയിൽ വിഭജിക്കാവുന്നതാണ്. അവയിൽ, ദേശീയ ഭാഷകളെ തിരിച്ചറിയുന്നതിനായി കടുപ്പത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.
ദക്ഷിണം [തിരുത്തുക]
ദക്ഷിണ മദ്ധ്യം [തിരുത്തുക]
മദ്ധ്യം [തിരുത്തുക]
ഉത്തരം [തിരുത്തുക]
- ബ്രഹൂയി (പാകിസ്താനിലെ ബലൂചിസ്താനിൽ ഉപയോഗിക്കുന്ന ദ്രാവിഡ ഭാഷ)
- കുറുഖ്
- മൽട്ടോ
സംസ്കൃതത്തിന്റെ സ്വാധീനം [തിരുത്തുക]
ദ്രാവിഡ ഭാഷകളിൽ, പ്രത്യേകിച്ച് തെലുഗു, മലയാളം, കന്നഡ എന്നിവയിൽ സംസ്കൃതത്തിന്റെ സ്വാധീനം പ്രകടമാണ്. തെന്നിന്ത്യൻ ഭാഷകളിൽ തമിഴിൽ ആണ് സംസ്കൃതപദങ്ങൾ വളരെ കുറവു കാണപ്പെടുന്നത്. ഒരേ വസ്തുവിനു തന്നെ ദ്രാവിഡ മൂലവും സംസ്കൃത മൂലവും കണ്ടെത്താവുന്നതാണ്. ഉദാ: ക്ഷേത്രം, അമ്പലം, കോവിൽ, കോയിൽ എന്നീ പദങ്ങൾ ഒരേ അർത്ഥത്തിലുള്ളവയാണെങ്കിലും, ക്ഷേത്രം സംസ്കൃത മൂലവും മറ്റുള്ളവ ദ്രാവിഡ മൂലവും ഉള്ളവയാണ്. ഏറെ പദങ്ങൾ പ്രത്യക്ഷത്തിൽ ദ്രാവിഡ മൂലമെങ്കിലും, ആര്യ ദ്രാവിഡ ഭാഷകളുടെ ഇഴുകിച്ചേരൽ പദങ്ങളുടെ സമൂല പരിണാമത്തിനും വഴി തെളിച്ചിട്ടുണ്ട്. ഉദാ: കന്നി (യുവതി) എന്ന പദത്തിന് സംസ്കൃതത്തിലെ കന്യ എന്ന പദവുമായി അഭേദ്യ ബന്ധമുണ്ട്. ദ്രാവിഡ ഭാഷകളിൽ ഗോത്ര ഭാഷകളിലും, ആദിവാസി ഭാഷകളിലും സംസ്കൃത സ്വാധീനം തുലോം വിരളമാണെന്നും കാണാം.