ദാതിയ
| ദാതിയ | |
| — City — | |
|
|
|
| Coordinates | 25.67°N 78.47°E / 25.67°N 78.47°ECoordinates: 25.67°N 78.47°E / 25.67°N 78.47°E |
| Country | |
| State | Madhya Pradesh |
| District(s) | Datia |
| Population | 82,742 (2001) |
| Time zone | IST (UTC+5:30) |
| Area |
• 302 metres (991 ft) |
മധ്യപ്രദേശ് സംസ്ഥാനത്തിലെ ഒരു ജില്ലയും അതിന്റെ ആസ്ഥാനവുമാണ് ദാതിയ.
- വിസ്തീർണം: 2,691 ച.കി.മീ.
- ജനസംഖ്യ: 6,27,818 (2001)
- ജനസാന്ദ്രത: 233/ച.കി.മീ. (2001)
- സാക്ഷരതാനിരക്ക് 73.51 (2001).
അതിരുകൾ: വ. ഭിണ്ഡ്, ഗ്വാളിയർ ജില്ലകൾ; തെ. ശിവപുരി ജില്ലയും ഉത്തർപ്രദേശും; പ. ഗ്വാളിയർ, ശിവപുരി ജില്ലകൾ; കി. ഉത്തർപ്രദേശ്.
[തിരുത്തുക] ഭൂമിശാസ്ത്രം
ഭൂമിശാസ്ത്രപരമായി രണ്ട് വ്യതിരിക്ത ഭൂപ്രദേശങ്ങൾ ഉൾ പ്പെടുന്നതാണ് ദാതിയ ജില്ല. ബുന്ദേൽഖണ്ഡ് പീഠഭൂമിയുടെ ലോവർഭാഗങ്ങളും ഗംഗാസമതലവും ചേർന്നതാണ് ആദ്യഭാഗം. ഗംഗാ എക്കൽതടത്തിന്റെ അതിരുകൾ ഉൾപ്പെടുന്നതാണ് രണ്ടാമത്തെ ഭാഗം. പൊതുവേ വടക്കുകിഴക്ക് ദിശയിൽ ചരിഞ്ഞിറങ്ങുന്ന ഭൂപ്രകൃതിയാണ് ജില്ലയുടേത്. ഇടയ്ക്കിടെ സമതലങ്ങളും ചെറു കുന്നുകളും കാണാം. ഗംഗാനദീശൃംഖലയിലുൾപ്പെടുന്ന പ്രദേശമാണ് ദാതിയ ജില്ല. സിന്ധ്, പാഹൂജ്, മഹ്തുവാർ, ബേത്വ എന്നിവയാണ് പ്രധാന നദികൾ. ഇവയിൽ മിക്കവയിലും മഴക്കാലത്തു മാത്രമേ കാര്യമായ നീരൊഴുക്കുണ്ടാകാറുള്ളൂ. കാർഷികവൃത്തിയാണ് ദാതിയയിലെ ജനങ്ങളുടെ മുഖ്യ ഉപജീവനമാർഗം; ഗോതമ്പ് പ്രധാന വിളയും. ജലസേചനത്തിനായി ഇവിടത്തെ കർഷകർ പ്രധാനമായും കിണറുകളെയാണ് ആശ്രയിക്കുന്നത്. കന്നുകാലിവളർത്തലിനും പ്രാധാന്യമുണ്ട്. ലോഹ-പ്ളാസ്റ്റിക് ഉത്പന്നങ്ങളുടെ നിർമാണവും എണ്ണയാട്ടുമാണ് പ്രധാന ചെറുകിട വ്യവസായങ്ങൾ.
[തിരുത്തുക] ജനങ്ങൾ
ദാതിയ ജില്ലയിലെ ജനങ്ങളിൽ ഭൂരിഭാഗവും ഹിന്ദുക്കളാണ്. ഹിന്ദിയാണ് പ്രധാന വ്യവഹാര ഭാഷ. സർക്കാർ ഉടമസ്ഥതയിലുള്ള ഒരു വനിതാ കോളജ്, ബിരുദ കോളജ് എന്നിവയുൾപ്പെടെ ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ദാതിയയിൽ പ്രവർത്തിക്കുന്നു. റോഡുകളാണ് മുഖ്യ ഗതാഗത ഉപാധി. രാജാ ബീർ സിങ്ങിന്റെ ഏഴുനില കൊട്ടാരം, ഗോപേശ്വർ ക്ഷേത്രം, ജൈനക്ഷേത്രം തുടങ്ങിയവ ദാതിയ ജില്ലയിലെ പ്രധാന ആകർഷണങ്ങളാണ്.
[തിരുത്തുക] പുറംകണ്ണികൾ
| കടപ്പാട്: ഈ ലേഖനം, കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ദാതിയ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |