താഹോ തടാകം
| താഹോ തടാകം | |
|---|---|
|
|
|
| സ്ഥാനം | California and Nevada, USA |
| Coordinates | 39°05′30″N 120°02′30″W / 39.09167°N 120.04167°Wസ്ഥാനം: 39°05′30″N 120°02′30″W / 39.09167°N 120.04167°W |
| Lake type | Geologic block faulting |
| Primary outflows | Truckee River |
| Basin countries | United States |
| പരമാവധി നീളം | 22 mi ([[ km) |
| പരമാവധി വീതി | 12 mi ([[ km) |
| ഉപരിതല വിസ്തീർണ്ണം | 191.588 ച മൈ ([[C km2):[1] Placer Co., CA (40.961%) |
| പരമാവധി ആഴം | 1,645 ft ([[C m) |
| ജലത്തിന്റെ വ്യാപ്തം | 12,21,60,280 acre·ft ([[C km3) |
| Residence time (of lake water) | 650 years |
| Shore length1 | 71 mi ([[C km) |
| Frozen | Never |
| Islands | one – Fannette Island |
| Settlements | South Lake Tahoe, CA Stateline, NV Tahoe City, CA |
| 1 Shore length is not a well-defined measure. | |
കാലിഫോർണിയയുടേയും നെവാദയുടേയും അതിർത്തിയിൽ സുമാർ 1898 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന തടാകമാണ് താഹോ തടാകം. റെനോയ്ക്ക് 37 കി.മീ. തെക്കുപടിഞ്ഞാറുള്ള താഹോ തടാകം ചിത്രത്തിലെന്നപോലെ പ്രകൃതിരമണീയതയ്ക്ക് പ്രസിദ്ധമാണ്. 1844-ൽ ജോൺ സി.ഫ്രിമോണ്ട് ആണ് ഈ തടാകം കണ്ടെത്തിയത്. മുമ്പ് പല പേരുകളിൽ അറിയപ്പെട്ടിരുന്നു. താഹോ എന്ന വാക്കിന് ജലസമൃദ്ധം എന്നാണർഥം. ഒരു ഇന്ത്യൻ പദത്തിൽ നിന്നാണ് താഹോ എന്ന നാമം നിഷ്പന്നമായതെന്ന് കരുതുന്നു.
സുമാർ 35 കി.മീ. നീളവും 20 കി.മീ. വീതിയുമുള്ള താഹോ തടാകം മഞ്ഞുമൂടിയ കൊടുമുടികളുടെ പശ്ചാത്തലത്തിൽ വർത്തിക്കുന്ന ഒരു ഭ്രംശതാഴ്വരയിൽ 500 ച.കി.മീറ്ററിലേറെ വിസ്തൃതിയിൽ വ്യാപിച്ചിരിക്കുന്നു. താഹോ തടാകത്തിന് 490 മീറ്ററിലേറെ ആഴമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. തടാകത്തിന്റെ ആഴക്കൂടുതൽ തടാകജലം ശൈത്യകാലത്ത് തണുത്തുറയുന്നതിനെ പ്രതിരോധിക്കുന്നു. ട്രകീനദി(Truckee)യാണ് ഇതിന്റെ പ്രധാന ജല നിർഗമന മാർഗം. ലോകത്തിലെ ഏറ്റവും മനോഹര തടാകങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന താഹോ, എൽ-ഡൊറാഡോ
(El-doraho) ദേശീയ വനത്തിന്റെ ഭാഗമാണ്. 20-ആം നൂറ്റാണ്ടോടെയാണ് ഒരു ഒഴിവുകാല വിനോദകേന്ദ്രം എന്ന നിലയിൽ താഹോതടാകം പ്രസിദ്ധിനേടുന്നത്. ശൈത്യത്തിലും വേനലിലും ഒരു സുഖവാസ കേന്ദ്രമെന്ന നിലയിൽ സഞ്ചാരികളെ ആകർഷിക്കുന്നു. ജലകായികാഭ്യാസങ്ങളുടേയും സ്കിയിങ്ങിന്റേയും പ്രധാന വേദി കൂടിയായ താഹോ തടാകം 1960-ൽ മഞ്ഞുകാല ഒളിമ്പിക്സിന്റെ വേദിയായിരുന്നു.
ചിത്രശാല [തിരുത്തുക]
അവലംബം [തിരുത്തുക]
- ↑ "Lake Tahoe census tract blocks, 2000 Census, United States Census Bureau". Factfinder.census.gov. ശേഖരിച്ചത് 2011-11-15.
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- http://www.visitinglaketahoe.com/
- http://tahoesouth.com/
- http://www.imdb.com/title/tt1101675/
- http://www.tahoecam.com/
| കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ താഹോ തടാകം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |