നെവാഡ
യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ പടിഞ്ഞാറൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് നെവാഡ. കാർസൺ സിറ്റിയാണ് തലസ്ഥാനം. ലാസ് വേഗസാണ് ഏറ്റവും വലിയ നഗരം. വലിയ വെള്ളി ശേഖരവും ഖനികളും ഇവിടെയുള്ളതിനാൽ "വെള്ളി സംസ്ഥാനം" എന്ന് നെവാഡക്ക് വിളിപ്പേരുണ്ട്. 1864-ൽ യൂണിയനിൽ ചേർന്നുകൊണ്ട് 36-ആം സംസ്ഥാനമായി.
വിസ്തീർണത്തിൽ ഏഴാം സ്ഥാനത്താണ് ഈ സംസ്ഥാനം. 26 ലക്ഷത്തോളം വരുന്ന ജനസംഖ്യയിൽ 86%-ത്തോളം നഗരപ്രദേശങ്ങളായ ലാസ് വേഗസിലും റെനോയിലുമാണ് ജീവിക്കുന്നത്. ഇവിടുത്തെ ലളിതാമയ വിവാഹ-വിവാഹ മോചന നിയമങ്ങൾ പ്രശസ്തമാണ്. നിയമപരമായ ചൂതാട്ടവും 16-ൽ 8 കൗണ്ടികളിലെ നിയമപരമായ വേശ്യാലയങ്ങളും ഇവിടുത്തെ ആകർഷണങ്ങളാണ്.
|
||||||||||||||||||||
|
||||||||||||||
| മുൻഗാമി വെസ്റ്റ് വിർജീനിയ |
യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ 1864 ഒക്ടോബർ 31ൻ പ്രവേശിപ്പിച്ചു (36ആം) |
പിൻഗാമി നെബ്രാസ്ക |
അക്ഷാംശവും രേഖാംശവും: 39°N 117°W / 39°N 117°W