താരു
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മംഗളോയ്ഡ് വംശത്തിൽപ്പെട്ട ഒരു ജനവിഭാഗം. ഇവരിൽ ഭൂരിഭാഗവും അധിവസിക്കുന്നത് ഉത്തർപ്രദേശിലെ നൈനിത്താൻ ജില്ലയിലാണ്. ഹിന്ദുമതവിശ്വാസികളായ ഇവർക്ക് നേപ്പാള്‍, തിബത്തൻ ജനതകളുമായി ഒട്ടേറെ സാദൃശ്യങ്ങളുണ്ടെന്ന് നരവംശ ശാസ്ത്രജ്ഞർ പറയുന്നു. നായാട്ട്, മത്സ്യബന്ധനം, കൃഷി, കന്നുകാലിവളർത്തൽ എന്നിവയാണ് പ്രധാന ജീവനോപാധികൾ. തങ്ങൾ രജപുത്രരാണെന്ന് അവകാശപ്പെടുന്ന ഒരു വിഭാഗം ഇവർക്കിടയിലുണ്ട്. ബഹുഭാര്യാത്വവും പുനർവിവാഹവും അംഗീകരിക്കുന്ന ഇവർ മക്കത്തായ സമ്പ്രദായക്കാരാണ്.
| കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ താരു എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |