തന്മാത്ര (രസതന്ത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


രാസബന്ധനം വഴി കൂടിച്ചേര്‍ന്നിരിക്കുന്ന രണ്ടോ അതിലധികമോ അണുക്കള്‍ ചേര്‍ന്ന്, ഒരു നിശ്ചിതമായ ചിട്ടയില്‍ നിലകൊള്ളൂന്ന സ്വതന്ത്ര ഘടകമാണ് തന്മാത്ര, എന്നാണ് രസതന്ത്രത്തില്‍ തന്മാത്രയെ നിര്‍വചിക്കുന്നത്. മറ്റൊരു വിധത്തില്‍ ഒരു പദാര്‍ഥത്തിന്റെ രാസ-ഭൗതിക ഗുണങ്ങള്‍ നിലനിര്‍ത്തുന്ന, ആ പദാര്‍ഥത്തിന്റെ ഏറ്റവും ചെറിയ കണികയാണ് തന്മാത്ര. ഒരു പദാര്‍ഥത്തെ വിഭജിയ്ക്കുമ്പോള്‍, അവയുടെ ഘടനയും രാസ സ്വഭാവങ്ങളും നിലനിര്‍ത്തിക്കൊണ്ട്‍, ഒരു പ്രത്യേക അളവില്‍ കഴിഞ്ഞ് മുന്നോട്ടു പോകാനാവില്ല: അങ്ങനെയിരിയ്ക്കവെ, ആ പദാര്‍ഥത്തിന്റെ തനിമയിലുളള ഏറ്റവും ചെറിയ കണികയാണ് തന്മാത്ര. തന്മാത്രയെ വീണ്ടും വിഭജിച്ചാല്‍ പദാര്‍ഥത്തിന്റെ ഗുണങ്ങള്‍ ലഭിക്കാത്ത ചെറിയ ഘടകങ്ങളായി തീരും ഇവയാണ്‌ അണുക്കള്‍.

തന്മാത്രാ ശാസ്ത്രത്തില്‍, മതിയായ സ്ഥിരതയുള്ള, വിദ്യുത് നിഷ്പക്ഷമായ, രണ്ടോ, അതിലധികമോ അണുക്കളുള്ള സ്വതന്ത്ര ഘടകമാണ് തന്മാത്ര എന്ന് വിവക്ഷിക്കപ്പെടുന്നത്

ഏകാണു തന്മാത്രകളും ഉണ്ട്, പക്ഷേ, അവ ഉല്‍കൃഷ്ട മൂലകങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു.

[തിരുത്തുക] ചരിത്രം

ഇതേപ്പറ്റി ഗ്രീസിലേയും ഭാരതത്തിലേയും ചിന്തകന്‍മാര്‍ക്ക്‌ ക്രിസ്തുവിനു മുന്‍പു തന്നെ തന്മാത്രയെ കുറിച്ച് ഏകദേശ ധാരണയുണ്ടായിരുന്നു. കണ്വാദമഹര്‍ഷിയാണത്രെ ഭാരതത്തില്‍ ആദ്യമായി കണങ്ങളെപ്പറ്റി പഠിച്ചയാള്‍.


താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം