ട്രയാഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹോങ് കോങും മകൗവും കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അധോലോക സംഘടനയുടെ പല ശാഖകളേയും സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന പേരാണ് ട്രയാഡ്(ചൈനീസ്:合會). തായ്‌വാന്‍, ചൈന എന്നിവിടങ്ങളിലും ഇത് പ്രവര്‍ത്തിക്കുന്നു. ലോകമെമ്പാടും ചൈനീസ് ജനവാസമുള്ള സാന്‍ ഫ്രാന്‍സിസ്കോ, സിംഗപ്പൂര്‍ തുടങ്ങി പല നഗരങ്ങളിലും രാജ്യങ്ങളിലും ട്രയാഡ് പ്രവര്‍ത്തിക്കുന്നുണ്ട്.

മയക്കുമരുന്ന് വ്യാപാരം, വാടകക്കൊല, കുഴല്‍പണം, ചൂതാട്ടം, വേശ്യാപ്രവര്‍ത്തനം, വാഹന മോഷണം, കവര്‍ച്ച തുടങ്ങിയവയാണ് ഇവരുടെ പ്രധാന പ്രവര്‍ത്തന മേഖല. ഇന്ന് ട്രയാഡ്സിന്റെ പ്രധാന വരുമാനം തുണിത്തരങ്ങള്‍, കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍, സംഗീത സീഡികള്‍, സിനിമാ വിസിഡി/ഡിവിഡികള്‍ എന്നിവയുടെ വ്യാജ പതിപ്പ് ‍വ്യാപാരത്തില്‍ നിന്നാണ്. പുകയില, മദ്യം എന്നിവയുടെ കള്ളക്കടത്ത് വ്യാപാരവും ഇവര്‍ക്കുണ്ട്.

"http://ml.wikipedia.org/wiki/%E0%B4%9F%E0%B5%8D%E0%B4%B0%E0%B4%AF%E0%B4%BE%E0%B4%A1%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം