ടിറ്റാനോത്തീർ
| ടിറ്റാനോത്തീർ Temporal range: 56–34 Ma Eocene |
|
|---|---|
| ടിറ്റാനോത്തീറിന്റെ അസ്ഥികൂടം, അമേരിക്കയിലെ നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിൽ നിന്നും | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | കോർഡേറ്റ |
| ക്ലാസ്സ്: | Mammalia |
| നിര: | Perissodactyla |
| കുടുംബം: | †Brontotheriidae Marsh, 1873 |
| Genera | |
|
|
|
പെരിസോഡാക്ടൈല ഗോത്രത്തിലെ ബ്രോണ്ടോത്തീറിഡെ കുടുംബത്തിൽപ്പെടുന്ന ഒരു വിലുപ്ത സസ്തനിയാണ് ടിറ്റാനോത്തീർ.
ഉള്ളടക്കം |
[തിരുത്തുക] വംശം
കുതിരകൾ, കാണ്ടാമൃഗങ്ങൾ, ടപ്പീറുകൾ എന്നിവ ഈ കുടുംബത്തിൽപ്പെടുന്നവയാണ്. ടിറ്റാനോത്തീറുകൾ കാണ്ടാമൃഗങ്ങളോടു സാദൃശ്യമുള്ളവയായിരുന്നു. ഇയോസീൻ കാലഘട്ടത്തിൽ വടക്കേ അമേരിക്കയിൽ കാണപ്പെട്ടിരുന്ന ടിറ്റാനോത്തീറുകളധികവും ആടിന്റെ വലുപ്പംപോലും ഇല്ലാത്തവയായിരുന്നു. പക്ഷേ ഒലിഗോസീൻ കാലഘട്ടത്തിൽ കാണപ്പെട്ടിരുന്നവ കാണ്ടാമൃഗങ്ങളേക്കാൾ വലുപ്പം കൂടിയവയായിരുന്നുതാനും.
[തിരുത്തുക] ശരീരഘടന
നദീതടങ്ങളിൽ വൻ പറ്റങ്ങളായി ജീവിച്ചിരുന്ന ഇവയ്ക്ക് നാലു മീറ്ററോളം നീളവും തോളറ്റം വരെ രണ്ടര മീറ്റർ ഉയരവും ഉണ്ടായിരുന്നു. തലയോട്ടിയുടെ ഉപരിഭാഗം അവതലമായി ഉള്ളിലേക്കു വളഞ്ഞ സ്ഥിതിയിലായിരുന്നു. നീണ്ട മുഖത്ത് ഏതാണ്ട് Y ആകൃതിയിലുള്ളതും അസ്ഥികാമ്പുള്ളതുമായ കൊമ്പുകളും ഇവയ്ക്കുണ്ടായിരുന്നു.
[തിരുത്തുക] ഭക്ഷണരീതി
ഇലകളും തളിരും ആഹാരമാക്കിയിരുന്ന ഇവയുടെ പല്ലുകൾ ആദിമസ്വഭാവം പ്രകടിപ്പിച്ചിരുന്നു. പല്ലുകൾ മോണയിൽ നിന്ന് അധികം പുറത്തേക്ക് തള്ളിനിൽക്കുന്നവയായിരുന്നില്ല. ഇവയുടെ സസ്യാഹാരാസ്വഭാവമായിരിക്കാം പല്ലുകളുടെ ഈ സവിശേഷതയ്ക്കു കാരണമെന്ന് കരുതപ്പെടുന്നു.
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
- Brontotheroidea at Mikko's Phylogeny Archive
| കടപ്പാട്: ഈ ലേഖനം, കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടിറ്റാനോത്തീർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |