ജോഹന്നസ് ഗുട്ടെൻബെർഗ്
| Johannes Gensfleisch zur Laden zum Gutenberg | |
|---|---|
| ജനനം | c. 1398 Mainz, Electorate of Mainz |
| മരണം | ഫെബ്രുവരി 3 1468 Mainz, Electorate of Mainz |
| ഉദ്യോഗം | Engraver, Inventor, and Printer |
അച്ചടിയെ വിപ്ലവകരമാക്കിയ ജർമൻ പ്രിന്ററാണ് ജോഹന്ന്സ് ഗുട്ടെൻബെർഗ്(1398-1468). ജംഗമാച്ചുകൾ (movable metal types) ഉപയോഗിച്ചുകൊണ്ടുള്ള അച്ചടി കണ്ടുപിടിച്ചത് ഗുട്ടൻബെർഗാണ്. ലോകത്തെ മാറ്റിമറിച്ച കണ്ടെത്തലായിരുന്നു ഇത്. ചൈനക്കാർ മരഅച്ചുകൾകൊണ്ട് അച്ചടി നടത്തയിരുന്നുവെങ്കിലും ഗുട്ടെൻബെർഗിന്റെ സങ്കേതത്തിലൂടെയാണ് അച്ചടി ലോകവ്യാപകമായത്.
[തിരുത്തുക] ജീവിത രേഖ
ജർമ്മനിയിലെ മെയ്ൻസിലാണ് ഗുട്ടെൻബെഗിന്റെ ജനനം.ആദ്യകാല ജീവിതത്തെ കുറിച്ച വ്യക്തമായ രേഖപെടുത്തലുകളില്ല. ജോഹൻ ഫുസ്റ്റ് എന്നയാളുമായി പങ്കാളിത്ത വ്യവസ്ഥയിലാണ് ഗുട്ടെൻബെർഗ് അച്ചടി വ്യാപാരമാരംഭിക്കുന്നത്. നിരന്തരമായ പരീക്ഷണങ്ങളിലൂടെ 1456 ൽ അദ്ദേഹം ആദ്യത്തെ അച്ചടിച്ച ബൈബിൾ പുറത്തിറക്കി. ഒരോ പേജിലും രണ്ടു കോളങ്ങളിലായി 42 വരികൾ വീതം ലാറ്റിനിൽ അച്ചടിച്ച ഈ ബൈബിൾ 'ഗുട്ടെൻബെർഗ് ബൈബിൾ' എന്നാണ് അറിയപ്പെടുന്നത്.
വായനയുടെ ജനകീയവത്കരണത്തിലൂടെ ഇന്നും തുടർന്നുകൊണ്ടിരിക്കുന്ന വിവരവിപ്ലവത്തിന് (Information revolution) തുടക്കമിടുകയായിരുന്നു ഗുട്ടെൻബെർഗ്.