ചെസ്സ് നിയമങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Photo shows the six types of chess pieces in the Staunton style.
സ്റ്റൗന്റൊൻ രീതിയിലുള്ള ചെസ്സ് കരുക്കൾ. ഇടത്തു നിന്ന് വലത്തേക്ക്: രാജാവ്, രഥം, മന്ത്രി, കാലാൾ, കുതിര, ആന
Photo shows two men playing chess while two more look on.
കീവിലെ പബ്ലിക്ക് പാർക്കിൽ, ചെസ്സ് ക്ലോക്ക് ഉപയോഗിച്ച് നടന്ന ഒരു കളി

ചെസ്സ് കളിയുമായി ബന്ധപ്പെട്ട നിയമങ്ങളാണ് ചെസ്സ് നിയമങ്ങൾ. ചെസ്സിന്റെ യഥാർത്ഥ ഉത്ഭവത്തെക്കുറിച്ച് വ്യക്തമല്ല, എന്നാൽ ചെസ്സിലെ ആധുനിക നിയമങ്ങൾ രൂപം കൊണ്ടത് മദ്ധ്യകാലഘട്ടത്തിലാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭമെത്തുന്നതു വരെ നിയമങ്ങളിൽ ചെറിയ മാറ്റങ്ങൾ സംഭവിക്കുകയും, ഇന്നു കാണുന്ന തരത്തിലുള്ള രൂപത്തിലെത്തുകയും ചെയ്തു. നിയമങ്ങൾ സ്ഥലങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെട്ടിരുന്നു. ഇപ്പോൾ, ലോകചെസ്സ് സംഘടനയായി അറിയപ്പെടുന്ന ഫിഡെയാണ് അടിസ്ഥാനനിയമങ്ങൾ ക്രമീക്കരിക്കുന്നത്. ഓരോ രാജ്യങ്ങളിലെ ഉപസംഘടനകൾക്കും അവരുടെ ആവശ്യത്തിനനുസരിച്ച് നിയമങ്ങളിൽ ചെറിയ മാറ്റങ്ങളോടെ പ്രവർത്തിക്കാനും ഫിഡെ അനുവദിക്കുന്നുണ്ട്. ഫാസ്റ്റ് ചെസ്സ്, കറസ്പോണ്ടന്റ് ചെസ്സ്, ഓൺലൈൺ ചെസ്സ്, ചെസ്സ് വകഭേദങ്ങൾ എന്നിവയ്ക്കെല്ലാം നിയമങ്ങളിൽ വ്യത്യാസമുണ്ട്.

രണ്ടുപേർ തമ്മിൽ ഇരുവശത്തും 16 കരുക്കളുമായി (ആറു തരത്തിലുള്ള കരുക്കൾ) ചെസ്സ് കളത്തിൽ കളിക്കുന്ന കളിയാണ് ചെസ്സ്. ഓരോ കരുവും നീങ്ങുന്നത് വ്യത്യസ്ഥ രീതിയിലാണ്. ഏതിരാളിയുടെ രാജാവിനെ ചെക്ക്മേറ്റ് ആക്കുക (വെട്ടിയെടുക്കൽ ഒഴിവാക്കാൻ പറ്റാത്ത അവസ്ഥ) എന്നതാണ് കളിയിലെ ലക്ഷ്യം. എല്ലാ കളികളും ചെക്ക്മേറ്റിൽ അവസാനിക്കണമെന്ന് നിർബന്ധമില്ല - കളി തോൽക്കാൻ പോവുകയാണെന്ന് തോന്നുകയാണെങ്കിൽ കളിക്കാരന് കളി ഉപേക്ഷിക്കാം. കൂടാതെ, കളി പലരീതിയിലും സമനിലയിലാവാറുണ്ട്.

കരുക്കളുടെ അടിസ്ഥാനനീക്കങ്ങളെ കൂടാതെ, സമയനിയന്ത്രണത്തിനു ഉപയോഗിക്കുന്ന സാമഗ്രികൾ, കളിക്കാർ പുലർത്തേണ്ട പെരുമാറ്റ-സ്വഭാവരീതികൾ, ഭിന്നശേഷിയുള്ള കളിക്കാർക്കുള്ള സൗകര്യം, ചെസ്സ് നോട്ടേഷൻ ഉപയോഗിച്ചുള്ള രേഖപെടുത്തൽ, തുടങ്ങി കളിയ്ക്കിടയിൽ സംഭവിക്കാവുന്ന അസാധാരണസംഭവങ്ങളെ പരിഹരിക്കുന്നതിനു വേണ്ടിയുള്ള നടപടികൾ എടുക്കുന്നതു വരെയുള്ളവയെല്ലാം തന്നെ നിയമങ്ങൾ വഴി പരിപാലിക്കപ്പെടുന്നു.

പ്രാരംഭ കരുനില[തിരുത്തുക]

Solid white.svg a b c d e f g h Solid white.svg
8 black rook black knight black bishop black queen black king black bishop black knight black rook 8
7 black pawn black pawn black pawn black pawn black pawn black pawn black pawn black pawn 7
6 6
5 5
4 4
3 3
2 white pawn white pawn white pawn white pawn white pawn white pawn white pawn white pawn 2
1 white rook white knight white bishop white queen white king white bishop white knight white rook 1
Solid white.svg a b c d e f g h Solid white.svg
പ്രാരംഭ കരുനില

64 കള്ളികളുള്ള (എട്ട് xഎട്ട്) സമചതുരപ്രതലമായ ചെസ്സ് കളത്തിലാണ് ചെസ്സ് കളിക്കുന്നത്. അടുത്തടുത്ത കള്ളികളിൽ രണ്ടുനിറങ്ങൾ വരാവുന്ന ഡ്രോട്ടിനു (ചെക്കർ) (FIDE 2008) സമാനമായുള്ള കളിക്കളമാണിതിനുപയോഗിക്കുന്നത്. ഇതിനുപയോഗിക്കുന്ന നിറമേതായാലും ഇളം നിറത്തിലുള്ള കള്ളിയെ വെളുപ്പ് എന്നും കടും നിറത്തിലുള്ള കള്ളിയെ കറുപ്പ് എന്നും പറയുന്നു. കളിയുടെ തുടക്കത്തിൽ 16 വെളുത്ത കരുക്കളും 16 കറുത്ത കരുക്കളും ചെസ്സ് കളത്തിൽ വയ്ക്കുന്നു. കളിക്കാരുടെ വലതുമൂലയിൽ വെളുത്ത കള്ളി വരുന്ന വിധത്തിലാണ് ചെസ്സ് ബോർഡ് വയ്ക്കേണ്ടത്. തിരശ്ചീനമായ നിരകളെ റാങ്കുകൾ എന്നും കുത്തനെയുള്ള നിരകളെ ഫയലുകൾ എന്നും പറയുന്നു.

ഓരോ കളിക്കാരനും 16 കരുക്കളെ നിയന്ത്രിക്കുന്നു:

കരു രാജാവ് മന്ത്രി തേര് ആന കുതിര കാലാൾ
എണ്ണം 1 1 2 2 2 8
ചിഹ്നങ്ങൾ Chess klt45.svg
Chess kdt45.svg
Chess qlt45.svg
Chess qdt45.svg
Chess rlt45.svg
Chess rdt45.svg
Chess blt45.svg
Chess bdt45.svg
Chess nlt45.svg
Chess ndt45.svg
Chess plt45.svg
Chess pdt45.svg

കളിയുടെ തുടക്കത്തിൽ കരുക്കൾ ചിത്രത്തിലേതു പോലെ ക്രമീകരിക്കുന്നു: ഓരോ വശത്തും ഒരു രാജാവ്, ഒരു മന്ത്രി, രണ്ടു തേര്, രണ്ടു ആന, രണ്ടു കുതിര, എട്ടു കാലാൾ. കരുക്കൾ കള്ളികളിൽ വയ്ക്കുന്നതു താഴെ പറയുന്ന പോലെയാണ്:

  • ഇടത്തു-വലത്തു വശത്തെ മൂലകളിലായാണ് തേരുകൾ വയ്ക്കേണ്ടത്.
  • തേരിനടുത്ത കള്ളികളിലായാണ് കുതിരകളുടെ സ്ഥാനം.
  • കുതിരയുടെ അടുത്ത കള്ളികളിലായാണ് ആനകളുടെ സ്ഥാനം.
  • മന്ത്രിയെ അതിന്റെ നിറമനുസരിച്ചുള്ള മദ്ധ്യകള്ളിയിലാണ് വയ്ക്കേണ്ടത്. വെളുത്ത മന്ത്രി വെളുത്ത കളത്തിലും, കറുത്ത മന്ത്രി കറുത്ത കളത്തിലും.
  • മന്ത്രിയുടെ തൊട്ടടുത്തുള്ള അവശേഷിച്ച കള്ളിയിലാണ് രാജാവിനെ വയ്ക്കേണ്ടത്.

പ്രാരംഭ കരുനില ക്രമീകരിക്കുന്നതു ഓർക്കാൻ വേണ്ടിയുള്ള ചില ജനപ്രിയ ഇംഗ്ലീഷ് പ്രയോഗങ്ങളാണ് "queen on her own color", "white on right" എന്നിവ.

കളിരീതി[തിരുത്തുക]

വെള്ള കരുക്കളെ നിയന്ത്രിക്കുന്ന കളിക്കാരനെ "വെളുപ്പ്" എന്നും കറുത്ത കരുക്കളെ നിയന്ത്രിക്കുന്ന കളിക്കാരനെ "കറുപ്പ്" എന്നും വിളിക്കുന്നു. വെളുപ്പ് ആദ്യം നീക്കിയതിനുശേഷം, കളിക്കാർ ഒന്നിടവിട്ട് നീക്കുന്നു. നീക്കം നടത്തുന്നതു നിർബന്ധമാണ്; നീക്കം നടത്തുന്നത് കളിക്കാരനെ ദോഷകരമായി ബാധിക്കുന്നുണെങ്കിലും നീക്കം ഉപേക്ഷിക്കാനാവില്ല. ഒരു രാജാവ് ചെക്ക്മേറ്റ് ആവുന്നതു വരെയോ, ഒരു കളിക്കാരൻ കളി ഉപേക്ഷിക്കുന്നതുവരെയോ, സമനില പ്രസ്താവിക്കുന്നതുവരെയോ കളി തുടരുന്നു. കൂടാതെ, കളിക്കുന്നത് സമയനിയന്ത്രണത്തോടെയാണെങ്കിൽ ആദ്യം സമയപരിധി പിന്നിടുന്ന കളിക്കാരൻ കളി തോൽക്കുന്നു.

ആര് വെളുപ്പ് കളിക്കണമെന്ന് തീരുമാനിക്കുന്നതിന് ഔദ്യോഗിക ചെസ്സ് നിയമങ്ങളൊന്നും ഉൾപെടുത്തിയിട്ടില്ല. പകരം, ടൂർണമെന്റുകളുടെ രീതിയനുസരിച്ചോ (ഉദാ: സ്വിസ് സിസ്റ്റം ടൂർണമെന്റ് അല്ലെങ്കിൽ റൗണ്ട് റോബിൻ ടൂർണമെന്റ്) മത്സരമല്ലാതെയുള്ള കളികളാണെങ്കിൽ പരസ്പരധാരണ വഴിയോ വെളുപ്പിനെ നിശ്ചയിക്കുന്നത്. ഒരു കളിക്കാരൻ ഇരുകൈയ്യിലും, ഇരുനിറത്തിലുള്ള കരുവിനെ (സാധാരണ, കാലാളിനെ ഉപയോഗിക്കുന്നു.) പിടിക്കുകയും ഏതിർകളിക്കാരൻ അതിലെ ഒരു കൈ തുറന്നുകൊണ്ട് തന്റെ നിറം തെരഞ്ഞെടുക്കുകയുമാണ് സാധാരണയായുള്ള ഒരു രീതി.

"http://ml.wikipedia.org/w/index.php?title=ചെസ്സ്_നിയമങ്ങൾ&oldid=2108567" എന്ന താളിൽനിന്നു ശേഖരിച്ചത്