ചിറ്റെരിക്ക്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ചിറ്റെരിക്ക് | |
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | സസ്യം |
| (unranked): | പുഷ്പിക്കുന്ന സസ്യങ്ങൾ |
| (unranked): | യൂഡികോട്സ് |
| (unranked): | ആസ്റ്റെറൈഡ്സ് |
| നിര: | ജെന്റ്യനെയിൽസ് |
| കുടുംബം: | അപ്പോസൈനേസീ |
| ഉപകുടുംബം: | Asclepiadoideae |
| ജനുസ്സ്: | Calotropis |
| വർഗ്ഗം: | C. procera |
| ശാസ്ത്രീയ നാമം | |
| Calotropis procera (Aiton) W.T.Aiton |
|
| പര്യായങ്ങൾ | |
|
|
വെള്ളെരിക്കുപോലെയുള്ള ഒരു കുറ്റിച്ചെടിയാണ് ചിറ്റെരിക്ക്. (ശാസ്ത്രീയനാമം: Calotropis procera). ഉഷ്ണമേഖലാപ്രദേശങ്ങളിലെ വരണ്ട പ്രദേശങ്ങളിൽ കാണാം. പരമാവധി രണ്ടര മീറ്റർ വരെ ഉയരം വയ്ക്കും. സസ്യങ്ങൾ നഷ്ടപ്പെട്ട ഇടങ്ങളിൽ പെട്ടെന്ന് വ്യാപിച്ച് നിറയാനുള്ള കഴിവുള്ളതിനാൽ പലയിടത്തും ഒരു കളയായി കരുതിപ്പോരുന്നു. ധാരാളം രോഗങ്ങൾക്ക് നാട്ടുമരുന്നായി ഉപയോഗിക്കുന്നു[1]. ചെറിയ വിഷമുണ്ടെങ്കിലും കന്നുകാലികൾ തിന്നാറുണ്ട്. തടി ഉപയോഗിച്ച് നല്ല കരി ഉണ്ടാക്കാം. പുകഞ്ഞുകൊണ്ടേയിരിക്കുന്ന ഈ കരി മീനുണക്കാൻ ഉപയോഗിക്കുന്നു. തടിയുടെ നാരിന് നല്ല കട്ടിയുണ്ട്. കറയിൽ 11-23 ശതമാനം റബർ ഉണ്ട്. മണ്ണൊലിപ്പ് തടയാനും ഈ ചെടി ഫലപ്രദമാണ്[2].
അവലംബം [തിരുത്തുക]
- ↑ http://www.science20.com/humboldt_fellow_and_science/blog/calotropis_procera_plant_traditional_medicine_india
- ↑ http://www.worldagroforestry.org/sea/products/afdbases/af/asp/SpeciesInfo.asp?SpID=421