ഗോള്‍ഡന്‍ റിട്രീവര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഗോള്‍ഡന്‍ റിട്രീവര്‍ | ||
|---|---|---|
|
|
||
| ഉരുത്തിരിഞ്ഞ രാജ്യം | ||
| സ്കോട്ട്ലണ്ട് | ||
| വിളിപ്പേരുകള്‍ | ||
| ഗോള്‍ഡി യെല്ലോ റിട്രീവര്‍ ഗോള്‍ഡന്‍ |
||
| വര്‍ഗ്ഗീകരണം | ||
| എഫ്.സി.ഐ: | Group 8 Section 1 #111 | Stds |
| എ.കെ.സി: | കായികവിനോദങള്‍ക്കുപയോഗിക്കുന്ന നായകള്‍(Sporting) | Stds |
| എ.എന്‍.കെ.സി: | Group 3 വേട്ടനായകള്‍(Gundogs) | Stds |
| സി.കെ.സി: | Group 1 - കായികവിനോദങള്‍ക്കുപയോഗിക്കുന്ന നായകള്‍(Sporting Dogs) | Stds |
| കെ.സി (യു.കെ): | വേട്ടനായ(Gundog) | Stds |
| എന്‍.സെഡ്.കെ.സി: | വേട്ടനായ(Gundog) | Stds |
| യു.കെ.സി: | വേട്ടനായ(Gun Dog) | Stds |
വേട്ടയ്ക്കായി വികസിപ്പിച്ചെടുത്ത ഒരു നായ ജനുസ്സാണ് ഗോള്‍ഡന്‍ റിട്രീവര്‍. ഈ ജനുസ്സിന്റെ തനതായ സൗഹൃദമനോഭാവവും പരിശീലിപ്പിക്കാനുള്ള എളുപ്പവും കുടുംബാംഗങ്ങളോടുള്ള കരുതലും മൂലം ഇന്ന് ലോകത്ത് ഏറ്റവുമധികം വളര്‍ത്തപ്പെടുന്ന ഒരു ഓമനമൃഗമാണ് ഗോള്‍ഡന്‍ റിട്രീവര്‍[അവലംബം ചേര്‍ക്കേണ്ടതുണ്ട്]. നല്ല നീന്തല്‍ക്കാരായ ഈ ജനുസ്സ് ജലകേളികള്‍ വളരെ ഇഷ്ടപ്പെടുന്നു.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
ഗോള്‍ഡന്‍ റിട്രീവര്‍ ജനുസ്സ് ഉരുത്തിരിഞ്ഞത് സ്കോട്ട്ലണ്ടിലാണ്.എ.ഡി 1800ല്‍ വംശനാശം സംഭവിച്ച ട്വീഡ് വാട്ടര്‍ സ്പാനിയല്‍, ഐറിഷ് സെറ്റര്‍, ബ്ലഡ് ഹൗണ്ട്, വംശനാശം സംഭവിച്ച സെന്റ് ജോണ്‍സ് വാട്ടര്‍ ഡോഗ് എന്നീ ജനുസ്സുകളില്‍ നിന്നാണ് ഗോള്‍ഡന്‍ റിട്രീവര്‍ ജനുസ്സ് ഉരുത്തിരിഞ്ഞത്.[1]
1904ല്‍ കെന്നല്‍ ക്ലബ്ബ് ഒഫ് ഇംഗ്ലണ്ട് ആണ് ആദ്യമായി ഗോള്‍ഡന്‍ റിട്രീവര്‍ നായകളെ രജിസ്റ്റര്‍ ചെയ്തത്, ഫ്ലാറ്റ് കോട്ട് ഗോള്‍ഡന്‍ എന്നായിരുന്നു അന്ന് ജനുസ്സിന്റെ പേര്.1908 ല്‍ ആദ്യമായി ഇവ ശ്വാനപ്രദര്‍ശനത്തില്‍ ഉള്‍പ്പെട്ടു.1920ലാണ് ഔദ്യോഗികമായി ഗോള്‍ഡന്‍ റിട്രീവര്‍ എന്ന പേര്‍ ജനുസ്സിന് നല്‍കിയത്.[2]
[തിരുത്തുക] ശരീരപ്രകൃതി
ശക്തിയുള്ളതും വളരെ ഊര്‍ജ്ജസ്വലനായതുമായ നായയാണ് ഗോള്‍ഡന്‍ റിട്രീവര്‍.ആണ്‍ നായക്ക് ചുമല്‍ വരെ 22 മുതല്‍ 24 ഇഞ്ച് വരെയും പെണ്‍നായക്ക് 20 മുതല്‍ 22 ഇഞ്ച് വരെയും ഉയരമുണ്ടാവും. നടത്തം വഴക്കമുള്ളതും ആയാസരഹിതവുമായിരിക്കും. ശ്വാനപ്രദര്‍ശനങളില്‍ കൈകാര്യം ചെയ്യുന്നതിനെ എതിര്‍ക്കല്‍, നാണംകുണുങ്ങിയുള്ള പെരുമാറ്റം, അക്രമവാസന എന്നിവ ഗോള്‍ഡന്‍ റിട്രീവര്‍ ജനുസ്സ് നായകളില്‍ കടുത്ത കുറവുകളായി കണക്കാക്കുന്നു.[3]
[തിരുത്തുക] രോമക്കുപ്പായവും നിറവും
രോമക്കുപ്പയം ഇടതിങ്ങിയതും ജലപ്രതിരോധശേഷി ഉള്ളതുമാണ്. രോമങ്ങള്‍ നേരെയുള്ളതോ ചെറുതായി ചുരുണ്ടതോ ആയിരിക്കും.വയറിന്റെ ഭാഗത്തെ രോമങ്ങള്‍ പറ്റിച്ചേര്‍ന്നു കിടക്കുന്നവയായിരിക്കും.ഇളം മഞ്ഞ മുതല്‍ ചോക്ലേറ്റ് നിറം വരെ ഇവയില്‍ കാണപ്പെടുന്നു. ശ്വാനപ്രദര്‍ശനങ്ങളില്‍ അധികം കടുത്തതോ നേര്‍ത്തതോ ആയ നിറങ്ങള്‍ അംഗീകൃതമല്ല. കുട്ടികളായിരിക്കുമ്പോള്‍ ഇവയുടെ നിറം ഇളം മഞ്ഞയായിരിക്കും.
[തിരുത്തുക] പെരുമാറ്റവും ഉപയോഗവും
കുട്ടികളായിരിക്കുമ്പോള്‍ നിയന്ത്രണം വളരെ ബുദ്ധിമുട്ടാണ്, ഇവ കാണുന്ന സാധനങളിലെല്ലാം കടിക്കുകയും ആവശ്യമില്ലാത്ത വസ്തുക്കളൊക്കെ കൂട്ടില്‍ ശേഖരിച്ചു വക്കുകയും ഒക്കെ ചെയ്യും. വളരുന്നതോടുകൂടി ഇത്തരം വികൃതികള്‍ ഒക്കെ തനിയെ നിലക്കുകയും ഒരു വേട്ടനായയുടെ അത്യാവശ്യ കഴിവായ ക്ഷമ ശീലിക്കുകയും ചെയ്യും.ഊര്‍ജ്ജസ്വലതയും സൗഹൃദമനോഭാവവും വളര്‍ന്നാലും ഇവ കൈമോശം വരാതെ സൂക്ഷിക്കുന്നു.
[തിരുത്തുക] അവലംബം
- ↑ Versatile Golden Retriever
- ↑ ഗോള്‍ഡന്‍ റിട്രീവര്‍ - ചരിത്രം
- ↑ അമേരിക്കന്‍ കെന്നല്‍ ക്ലബ്ബ് - ഗോള്‍ഡന്‍ റിട്രീവര്‍ താള്‍
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍
- [1] Golden Retriever France "Hubac de Gaget"
- Information about the Golden Retriever
|
ഇംഗ്ലീഷ് മാസ്റ്റിഫ് • ഐറിഷ് വുള്ഫ്ഹൗന്ഡ് • ഗോള്‍ഡന്‍ റിട്രീവര്‍ • ഗ്രേറ്റ് ഡേന്‍ • ചിഹ്വാഹ |

