ജർമൻ ഷെപ്പേർഡ്
| ജർമൻ ഷെപ്പേർഡ് നായ | ||
|---|---|---|
| മറ്റു പേരുകൾ | ||
| Deutscher Schäferhund Schäferhund അൽസേഷ്യൻ |
||
| ഉരുത്തിരിഞ്ഞ രാജ്യം | ||
| ജർമ്മനി | ||
| വർഗ്ഗീകരണം | ||
| എഫ്.സി.ഐ: | Group 1 Section 1 #166 | Stds |
| എ.കെ.സി: | കാലിമേയ്ക്കുന്ന നായ്ക്കൾ | Stds |
| എ.എൻ.കെ.സി: | Group 5 (ജോലിചെയ്യുന്ന നായ്ക്കൾ) | Stds |
| സി.കെ.സി: | Group 7 - കാലിമേയ്ക്കുന്ന നായ്ക്കൾ | Stds |
| കെ.സി (യു.കെ): | കാലിമേയ്ക്കുന്ന നായ്ക്കൾ | Stds |
| എൻ.സെഡ്.കെ.സി: | ജോലിചെയ്യുന്ന നായ്ക്കൾ | Stds |
| യു.കെ.സി: | കാലിമേയ്ക്കുന്ന നായ്ക്കൾ | Stds |
ജർമൻ ഷെപ്പേർഡ് വളരെയധികം പ്രചാരം സിദ്ധിച്ചിട്ടുള്ള ഒരു നായ ജനുസ്സാണ്. അൽസേഷ്യൻ എന്ന പേരിലും ഇവ അറിയപ്പെടുന്നു. നായ് ജനുസ്സുകളിൽ വച്ച് ബുദ്ധിശക്തിയിൽ മുൻപന്തിയിൽ നിൽക്കുന്ന ഇവ നിയമപരിപാലനത്തിലും രക്ഷാപ്രവർത്തനങ്ങളിലും വളരെ നല്ല കാവൽ നായയായും ശോഭിക്കുന്നു. വളരെയധികം അനുസരണ ശീലമുള്ള ജർമൻ ഷെപ്പേർഡ് നായകൾ മനുഷ്യരും മറ്റു മൃഗങ്ങളുമായുള്ള സഹവാസം ഇഷ്ടപ്പെടുന്നവയാണ്.
ഉള്ളടക്കം |
[തിരുത്തുക] ശരീരപ്രകൃതി
ജർമൻ ഷെപ്പേർഡ് നായ്ക്കൾ വലിപ്പവും ശക്തിയും ഒത്തിണങ്ങിയവയാണ്. അവയുടെ രോമക്കുപ്പായം രണ്ടു നിരകളിലായി ക്രമീകരിക്കപ്പെട്ടിരിക്കുന്നു. നീളം കുറഞ്ഞ രോമങ്ങളുടെ നിരയും നീളം കൂടിയ രോമങ്ങളുടെ നിരയും. ജർമൻ ഷെപ്പേർഡ് നായകളിൽ നീളം കൂടിയ രോമമുള്ളവയേയും നീളം കുറഞ്ഞ രോമമുള്ളവയേയും കാണാറുണ്ട്. കറുപ്പ് ഊതം (ഇംഗ്ലീഷ്:Red Saddle) എന്നീ നിറങളാണ് സാധാരണം[1]. മറ്റു പല നിറങ്ങളിലും ഇവ കാണപ്പെടാറുണ്ടെങ്കിലും അംഗീകൃതമായവ കുറവാണ്.
[തിരുത്തുക] പെരുമാറ്റം
യജമാനനോട് അങ്ങേയറ്റം സ്നേഹവും വിശ്വസ്തതയും പ്രകടിപ്പിക്കുന്ന ജർമൻ ഷെപ്പേർഡ് നായ്ക്കൾ അപരിചിതരോട് വെറുപ്പു പ്രകടിപ്പിക്കുന്നവയാണ്. വളരെ നല്ല ഒരു കാവൽ നായയാവാൻ അവയെ ഈ സ്വഭാവം സഹായിക്കുന്നു. കുട്ടികളോടൊത്ത് കളിക്കാൻ ഇഷ്ടപ്പെടുന്ന ഈ ജനുസ്സ് വളരെ ഊർജ്ജ്വസ്വലരാണ്. ഇവയുടെ ബുദ്ധികൂർമ്മതയും ഊർജ്ജ്വസ്വലതയും യജമാനനോടുള്ള കരുതലും നിമിത്തം കൂട്ടാളിയായും കാവൽക്കാരനായും ജർമൻ ഷെപ്പേർഡ് ജനുസ്സ് ശോഭിക്കുന്നു.
[തിരുത്തുക] ചിത്രസഞ്ചയം
[തിരുത്തുക] അവലംബം
|
ഇംഗ്ലീഷ് മാസ്റ്റിഫ് • ഐറിഷ് വുൾഫ്ഹൗൻഡ് • ഗോൾഡൻ റിട്രീവർ • ലാബ്രഡോർ റിട്രീവർ • ഗ്രേറ്റ് ഡേൻ • ചിഹ്വാഹ |