റോട്ട്‌വൈലർ
| റോട്ട്‌വൈലർ | ||
|---|---|---|
| ഉരുത്തിരിഞ്ഞ രാജ്യം | ||
| ജർമ്മനി | ||
| വിളിപ്പേരുകൾ | ||
| റോട്ടി റോട്ട് |
||
| വർഗ്ഗീകരണം | ||
| എഫ്.സി.ഐ: | Group 2 Section 2 #147 | Stds |
| എ.കെ.സി: | ജോലി ചെയ്യുന്ന നായ്ക്കൾ | Stds |
| എ.എൻ.കെ.സി: | Group 6 (Utility) | Stds |
| സി.കെ.സി: | Group 3 - Working | Stds |
| കെ.സി (യു.കെ): | ജോലി ചെയ്യുന്ന നായ്ക്കൾ | Stds |
| എൻ.സെഡ്.കെ.സി: | Utility | Stds |
| യു.കെ.സി: | കാവൽ നായ | Stds |
ഇടത്തരം മുതൽ കൂടിയ വലുപ്പമുള്ള ഒരു നായ ജനുസ്സാണ് റോട്ട്‌വൈലർ [2].ജന്മം കൊണ്ടത് ജർമനിയിലെ റോട്ട്‌വൈൽ എന്ന സ്ഥലത്താണ് . ഇവ യുദ്ധത്തിനും കന്നുകാലികളെ പരിപാലിക്കുന്നതിനും നായാട്ടിനും ഉപയോഗിക്കപ്പെട്ടിരുന്നു .
ഉള്ളടക്കം |
ചരിത്രം [തിരുത്തുക]
പ്രാഥമികമായി ഇവ കാലികളെ മേയ്ക്കാൻ ഉപയോഗിക്കുന്നു.ഇവയുടെ ചരിത്രം റോമൻ സാമ്രാജ്യ കാലവുമായി ബന്ധപ്പെട്ടിരിക്കുന്നു.ഒന്നാം ലോകമഹായുദ്ധകാലത്തും രണ്ടാം ലോകമഹായുദ്ധകാലത്തും ഇവയെ പോലീസ് നായയായി ഉപയോഗിച്ചിരുന്നു.പണ്ടുകാലത്ത് ഇവയെ വേട്ടയ്ക്ക് ഉപയോഗിച്ചിരുന്നു , ഇപ്പോൾ ഈ വാസന ആപേക്ഷികമായി കുറഞ്ഞിരിക്കുന്നു . കശാപ്പുകാർക്കു വേണ്ടി കാലികളെ മേയ്ക്കുന്നതിനും, കശാപ്പുചെയ്ത മാംസവും മറ്റു വസ്തുക്കളും നിറച്ച വണ്ടി വലിക്കുന്നതിനും, ഉപയോഗിക്കപ്പെട്ടിരുന്നത് കൊണ്ട് ഇവയ്ക്ക് "കശാപ്പുകാരൻ" എന്ന വിളിപ്പേരും ഉണ്ടായിരുന്നു[1] .
സ്വഭാവം [തിരുത്തുക]
എഫ്.സി.ഐ മാനദണ്‌ഡമനുസരിച്ച് , ഇവ സ്വഭാവനന്മയുള്ള ഒരു ഇനമാണ്. ആത്മവിശ്വാസമുള്ള ഇടറാത്ത ഭയമില്ലാത്ത ഇവ ജോലി ചെയ്യാൻ താല്പര്യപ്പെടുന്നു. വളരെ ബുദ്ധിശക്തിയുള്ള ഇവ നല്ലൊരു ചങ്ങാതി കൂടിയാണ് .ഇവ തന്റെ പരിസരം ജാഗ്രതയോടെ സംരക്ഷിക്കുന്നു[3].റോട്ട്‌വൈലർ തന്റെ വീട്ടുകാരെ സ്നേഹിക്കുകയും അവരോട് ഒരു കോമാളിയെ പോലെ പെരുമാറുകയും ചെയ്യും , എന്നാൽ ശരിയാംവണ്ണം പരിചയപ്പെടുത്തിയില്ലെങ്കിൽ ഇവ അപരിചിതരെ അകറ്റി നിർത്തും.
ശരിയായ പരിശീലനവും പരിഗണനയും ലഭിക്കാതിരുന്നാൽ , മറ്റ് ഏത് നായയെയും പോലെ ഹാനികരമായ മൃഗമായി ഇവ മാറുന്നു.വലിയ കരുത്തനായ ഇനമായതിനാൽ , വലിയ നായകളെ വളർത്തി പരിചയമില്ലാത്തവർ ഇവയെ വീട്ടുമൃഗമായി വളർത്തുന്നതിനെ നിരുൽസാഹപ്പെടുത്തുന്നു. കാർക്കശ്യമുള്ള നേതാവായ ഇവയെ പരിപാലിക്കാൻ ഉടമസ്തൻ അതിലേറെ കാർക്കശ്യം കാണിക്കണം, അല്ലാതിരുന്നാൽ ഇവ ഉടമസ്തന്റെ നേതാവായി സ്വയം ചമയും[4].
ശരീരപ്രകൃതി [തിരുത്തുക]
കറുപ്പു നിറത്തിൽ കാണപ്പെടുന്ന റോട്ട്‌വൈലർ , ഇടത്തരം മുതൽ കൂടിയ വലുപ്പമുള്ള ഒരു നായയാണ്.ആൺ നായകൾക്ക് സാധാരണ 24-27 ഇഞ്ച് വരെയും പെൺ നായകൾക്ക് 22-25 ഇഞ്ച് വരേയും ഉയരം കാണപ്പെടുന്നു.ഇതുപോലെ ആണിന് 56-63 കിലോഗ്രാം വരെയും പെണ്ണിന് 43-59 കിലോഗ്രാം വരെയും ഭാരം ഉണ്ടാകും.ദൃഢകായനായ വലിയ കരുത്തുള്ള ശരീരമാണ് ഇവയുടേത്.
ആരോഗ്യം [തിരുത്തുക]
നല്ല ആരോഗ്യമുള്ള ഇവ , താരതമ്യേന രോഗം കുറവ് ഉള്ള ഇനമാണ്.ഇവയുടെ ജീവിത ദൈർഘ്യം 9 മുതൽ 12 വർഷം വരെയാണ്.അമിത ഭക്ഷണവും വ്യായാമരാഹിത്യവും ഇവയെ പൊണ്ണത്തടിയുള്ളതാക്കുന്നു.
ചിത്രസഞ്ചയം [തിരുത്തുക]
അവലംബം [തിരുത്തുക]
- ↑ Fédération CynoIogique Internationale-Standard N° 147/ 19. 06. 2000 / GB The Rottweiler. Translated by - Mrs C. Seidler Country of Origin – Germany. Available online at ADRK website Rottweiler Breed Standard, ADRK.de
- ^ herding
- ^ FCI Standard N° 147 Op. Cit..
- ^ Temperament