ഇംഗ്ലീഷ് മാസ്റ്റിഫ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഇംഗ്ലീഷ് മാസ്റ്റിഫ് | ||
|---|---|---|
|
|
||
| മറ്റു പേരുകള്‍ | ||
| മാസ്റ്റിഫ് ഓള്‍ഡ് ഇംഗ്ലീഷ് മാസ്റ്റിഫ് |
||
| ഉരുത്തിരിഞ്ഞ രാജ്യം | ||
| ഇംഗ്ലണ്ട് | ||
| വര്‍ഗ്ഗീകരണം | ||
| എഫ്.സി.ഐ: | Group 2 Section 2.1 #264 | Stds |
| എ.കെ.സി: | ജോലിചെയ്യുന്ന നായകള്‍(Working) | Stds |
| എ.എന്‍.കെ.സി: | 6 ഉപയോഗമുള്ള നായകള്‍(Utility) | Stds |
| സി.കെ.സി: | Group 3 - ജോലിചെയ്യുന്ന നായകള്‍(Working) | Stds |
| കെ.സി (യു.കെ): | ജോലിചെയ്യുന്ന നായകള്‍(Working) | Stds |
| എന്‍.സെഡ്.കെ.സി: | ഉപയോഗമുള്ള നായകള്‍(Utility) | Stds |
| യു.കെ.സി: | കാവല്‍ നായ(Guardian Dog) | Stds |
മാസ്റ്റിഫ് ഗണത്തില്‍ പെട്ട ഒരു വലിയ നായ ജനുസ്സാണ് ഇംഗ്ലീഷ് മാസ്റ്റിഫ്. (English Mastiff) പല രാജ്യങ്ങളിലും മാസ്റ്റിഫ് എന്ന് ഇവയെ ചുരുക്കി വിളിക്കുന്നു. ഏറ്റവും ഭാരം കൂടിയ നായജനുസ്സാണ് ഇംഗ്ലീഷ് മാസ്റ്റിഫ്.
ഉള്ളടക്കം |
[തിരുത്തുക] ശരീരപ്രകൃതി
ശക്തമായ നല്ല നീളവും വീതിയും ഉള്ള വലിയ ശരീരമാണ് ഇംഗ്ലീഷ് മാസ്റ്റിഫുകളുടേത്. വലിയ ചതുരാകൃതിയുള്ള തല ഇവയുടെ ഭയപ്പെടുത്തുന്ന രൂപത്തിന് ആക്കം കൂട്ടുന്നു. സാധാരണ ചുമല്‍ വരെ 27 മുതല്‍ 32 വരെ ഇഞ്ച് ഉയരമാണ് ഇംഗ്ലീഷ് മാസ്റ്റിഫ് നായകള്‍ക്ക് ഊണ്ടാവുക.
ഏറ്റവും ഭാരം കൂടിയ നായ എന്നുള്ള ലോകറെക്കോര്‍ഡ് ഇംഗ്ലണ്ടിലുള്ള സോര്‍ബ എന്ന ഇംഗ്ലീഷ് മാസ്റ്റിഫ് നായക്കാണ്, 142 കിലോഗ്രാമാണ് അതിന്റെ ഭാരം, 37 ഇഞ്ച് ഉയരവും മൂക്കിന്റെ അറ്റം മുതല്‍ വാലിന്റെ അറ്റം വരെ 8 അടി 3 ഇഞ്ച് നീളവും സോര്‍ബയ്ക്കുണ്ട്.[1].സാധാരണ ഭാരം 70 മുതല്‍ 90 കിലോഗ്രാം വരെയാണ്.
ചെറിയ രോമങ്ങളാണ് ഇംഗ്ലീഷ് മാസ്റ്റിഫിന്റെത്. മുഖത്ത് കറുപ്പുനിറമായിരിക്കും. ശരീരം കടുത്ത ചന്ദന നിറമോ വെള്ളി കലര്‍ന്ന ചന്ദന നിറമോ ആയിരിക്കും.
[തിരുത്തുക] പെരുമാറ്റവും ഉപയോഗവും
ഒന്നാന്തരം കാവല്‍ നായകളായ ഇംഗ്ലീഷ് മാസ്റ്റിഫുകള്‍ യജമാനനോടും കുടൂംബാംഗങ്ങളോടും വളരെ ശാന്തസ്വഭാവരായി പെരുമാറുന്നു. കുട്ടികളോടൊത്ത് ഇടപഴകുന്നതില്‍ ഈ ജനുസ്സ് മിടുക്ക് കാനിക്കുന്നു, ഇത് കുടുംബങ്ങളില്‍ ഈ നായ ജനുസ്സിന്റെ പ്രിയം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
അപരിചിതര്‍ ഈ നായയുടെ ഉടമയുടെയോ അവരുടെ കുടുംബാംഗങളുടെയോ സമീപത്ത് ചെല്ലാന്‍ ശ്രമിച്ചാല്‍ ഇവ ഇടയില്‍ കയറി നിന്ന് തടയും, എന്നിട്ടും അപരിചിതന്‍ പിന്മാറുന്നില്ലെന്ന്നു കണ്ടാല്‍ ഇവ ആക്രമിക്കുമെന്നുറപ്പാണ്. ഈ സംരക്ഷണ മനോഭാവം ഏറ്റവും നല്ല കാവല്‍ നായ ജനുസ്സുകളില്‍ ഒന്നായി ഇവയെ മാറ്റിയിരിക്കുന്നു.
[തിരുത്തുക] ആരോഗ്യം
വളരെ വലിയ നായകളായതു കൊണ്ട് ശ്രദ്ധാപൂര്‍ണ്ണമായ ഭക്ഷണരീതിയും വ്യായാമവും ഈ നായ ജനുസ്സിന് അത്യന്താപേക്ഷിതമാണ്.
സാധാരണ ഇംഗ്ലീഷ് മാസ്റ്റിഫിന്റെ ആയുസ്സ് 9 മുതല്‍ 12 വര്‍ഷം വരെയാണ്.[2]
സാധാരണ കണ്ടുവരുന്ന രോഗങ്ങള്‍ ഹിപ് ഡിസ്പ്ലേസിയ, ഗ്യാസ്ട്രിക് ടോര്‍ഷന്‍ എന്നിവയാണ്. പൊണ്ണത്തടി ഇവയെ വളരെ വേഗം ബാധിക്കും. ചുരുക്കമായി അലര്‍ജ്ജി, പ്രോഗ്രസീവ് റെറ്റിനല്‍ അട്രോഫി, ഹൈപോതൈറോയിഡിസം, കാര്‍ഡിയോമയോപതി എന്നീ രോഗങ്ങളും കണ്ടു വരുന്നു.
[തിരുത്തുക] ചരിത്രം
പഗ്നന്‍സസ് ബ്രിട്ടാനീ (Pugnaces Britanniae) എന്ന വംശനാശം സംഭവിച്ച നായജനുസ്സില്‍ നിന്നാണ് ഇംഗ്ലീഷ് മാസ്റ്റിഫുകള്‍ ഉരുത്തിരിഞ്ഞത്.[3] അലോണ്ട്, മൊളോസ്സര്‍ നായ ജനുസ്സുകളുടെ വംശപാരമ്പര്യവും ഇംഗ്ലീഷ് മാസിഫുകളില്‍ ഉണ്ടെന്ന് കരുതപ്പെടുന്നു. ബ്രിട്ടണില്‍ ഉരുത്തിരിഞ്ഞ ഏറ്റവും പഴയ നായ ജനുസ്സാണ് ഇംഗ്ലീഷ് മാസ്റ്റിഫ്.[4]
ബി.സി 6ആം നൂറ്റാണ്ടില്‍ ബ്രിട്ടണിലെത്തിയ ഈ നായ ജനുസ്സ് പ്രധാനമായും ഉപയോഗിക്കപ്പെട്ടത് കാള,കരടി,സിംഹം മുതലായ മൃഗങളുമായുള്ള പോരിനാണ്. യുദ്ധത്തിലും ഇവയെ വ്യാപകമായി ഉപയോഗിച്ചിരുന്നു.[4]
[തിരുത്തുക] അവലംബം
- ↑ ഏറ്റവും ഭാരം കൂടിയ നായ
- ↑ ഇംഗ്ലീഷ് മാസ്റ്റിഫ് വിവരങള്‍
- ↑ Fleig, D. (1996). Fighting Dog Breeds. (Pg. 26 - 27). Neptune, NJ: TFH Publications. ISBN 0-7938-0499-X
- ↑ 4.0 4.1 http://puppy-dogs.com/2007/07/28/english-mastiff-breed/
|
ഇംഗ്ലീഷ് മാസ്റ്റിഫ് • ഐറിഷ് വുള്ഫ്ഹൗന്ഡ് • ഗോള്‍ഡന്‍ റിട്രീവര്‍ • ലാബ്രഡോര്‍ റിട്രീവര്‍ • ഗ്രേറ്റ് ഡേന്‍ • ചിഹ്വാഹ |