ബ്ലഡ്‌ഹൗണ്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബ്ലഡ്ഹൗണ്ട്
Other namesസെന്റ്. ഹുബർട്ട് ഹൗണ്ട്
Originബെൽജിയം / ഫ്രാൻസ്
Kennel club standards
FCI standard
Dog (domestic dog)

മണം പിടിക്കാനുള്ള കഴിവ് ഏറ്റവും കൂടുതലുള്ള നായ ജനുസ്സാണ് ബ്ലഡ്ഹൗണ്ട്. കാണാതായവരെ കണ്ടുപിടിക്കുന്നതിനും കുറ്റവാളികളെ പിന്തുടരുന്നതിനും വളരെയേറെ ബ്ലഡ്‌ഹൗണ്ടുകളെ ലോകമെമ്പാടും ഉപയോഗിച്ചു വരുന്നു. അതിശക്തമായ ഘ്രാണശക്തിയും മണം പിടിച്ച് ഇരയെ പിന്തുടരാനുള്ള അടങ്ങാത്ത ത്വരയും ഇവയെ ഒന്നാന്തരം പൊലീസ് നായ്ക്കളാക്കുന്നു.

ശരീരശാസ്ത്രം[തിരുത്തുക]

വലിയ ജനുസ്സ് നായകളിൽ ഒന്നാണ് ബ്ലഡ്‌ഹൗൺട്. ബ്ലഡ്‌ഹൗണ്ടുകൾക്ക് 36 മുതൽ 50 കിലോഗ്രാം വരെ ഭാരവും 23 മുതൽ 27 ഇഞ്ച് വരെ ഉയരവും ഉണ്ടാകും. കറുപ്പ്-ടാൻ,ലിവർ-ടാൻ, ചുവപ്പ് എന്നീ നിറങ്ങളാണ് അംഗീകൃതം.

പെരുമാറ്റം[തിരുത്തുക]

ബ്ലഡ്‌ഹൗണ്ടുകളുടെ മുഖത്തിന്റെ ആകൃതി എപ്പോഴും വിഷമിച്ചിരിക്കുന്നതുപോലെയാണ്.

മുഖത്തിന്റെ ആകൃതി കണ്ടാൽ എപ്പോഴും വിഷമിച്ചിരിക്കുകയാണെന്ന് തോന്നുമെങ്കിലും ബ്ലഡ്‌ഹൗണ്ടുകൾ വളരെ സന്തോഷഭരിതരും സ്നേഹസമ്പന്നരുമാണ്. പക്ഷെ ഏതെങ്കിലും മണത്തിൽ ആകൃഷ്ടരായാൽ ഇവയെ നിയന്ത്രിക്കാൻ ബുദ്ധിമുട്ടാണ് ഇച്ഛാശക്തി കൂടുതലുള്ള ഈ ജനുസ്സ് യജമാനനെ അനുസരിക്കുന്നതിനേക്കാൾ തന്നെ ആകൃഷ്ടനാക്കിയ മണത്തിന്റെ ഉറവിടം കണ്ടെത്താനായിരിക്കും ശ്രമിക്കുക.


"https://ml.wikipedia.org/w/index.php?title=ബ്ലഡ്‌ഹൗണ്ട്&oldid=3407686" എന്ന താളിൽനിന്ന് ശേഖരിച്ചത്