കേശവാനന്ദഭാരതി കേസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്വാതന്ത ഇന്ത്യയിലെ സുപ്രധാനമായ ഒരു ഭരണഘടനാ കേസ് ആണ് കേശവാനന്ദഭാരതി Vs സ്റ്റേറ്റ് ഓഫ് കേരള . കാസർഗോഡിനു സമീപമുള്ള എടനീർ മഠത്തിന്റെ അധിപതി സ്വാമി കേശവാനന്ദഭാരതിയാണ് 1971-ൽ സംസ്ഥാനസർക്കാരിന്റെ ഒരു നിയമത്തിനെതിരെ സുപ്രിം കോടതിയെ സമീപിച്ചത്.(AIR 1973 SC 1461[1])
ഉള്ളടക്കം |
[തിരുത്തുക] കേസിന്റെ പശ്ചാത്തലം
മഠം വക സ്വത്തുക്കൾ ഭൂപരിഷ്കരണ നിയമപ്രകാരം സർക്കാർ ഏറ്റെടുത്തതായിരുന്നു കേസിനാസ്പദമായ സംഭവം.
[തിരുത്തുക] വിധി
1973-ലുണ്ടായ വിധി സ്വാമിക്കനുകൂലമായിരുന്നു. എൻ.എ. പൽക്കിവാലയാണ് 50 ദിവസം നീണ്ടു നിന്ന വാദം നടത്തിയത്. 13 സുപ്രിംകോടതി ജഡ്ജിമാരാണ് കേസ് കേട്ടത് (കെ.കെ. മാത്യു, വൈ.വി. ചന്ദ്രചൂഡ്, എച്ച്.ആർ. ഖന്ന, ആർ. എൻ. ഗ്രോവർ തുടങ്ങിയവരായിരുന്നു ജഡ്ജിമാർ). ഇത്ര വിപുലമായ ഒരു ബഞ്ച് അതിനുമുമ്പ് സുപ്രിം കോടതിയിൽ ഉണ്ടായിട്ടില്ല. തളിപ്പറമ്പിനടുത്ത തൃച്ചംബരത്ത് ജനിച്ച കേശവാനന്ദഭാരതിക്ക് 1971-ൽ 30 വയസ്സായിരുന്നു പ്രായം.