കുരമ്പാല പുത്തൻകാവ് ദേവി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുരമ്പാല പുത്തൻകാവ് ദേവി ക്ഷേത്രം
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം:കേരളം
സ്ഥാനം:പത്തനംതിട്ട ജില്ല
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:ഭദ്രകാളി

പത്തനംതിട്ട ജില്ലയിൽ പന്തളത്തിനടുത്ത് കുരമ്പാലയിൽ സ്ഥിതി ചെയ്യുന്ന പുരാതനമായ ഒരു ദേവീ ക്ഷേത്രമാണ് കുരമ്പാല പുത്തൻകാവ് ദേവി ക്ഷേത്രം[1][2][3].

ഐതിഹ്യം[തിരുത്തുക]

ഏകദേശം അഞ്ഞൂറ് വർഷങ്ങൾക്കുമുൻപ്, കൊടുങ്ങല്ലൂരമ്മയുടെ ഉപാസകനായിരുന്ന കുരമ്പാലയിലെ വേലൻ സമുദായത്തിൽ പെട്ട പാലപ്പള്ളിൽ എന്ന കുടുംബത്തിലെ ഒരംഗത്തിൻറെ തീവ്രമായ ഭക്തിയിൽ സന്തുഷ്ടയായ കൊടുങ്ങല്ലൂരമ്മ, അദ്ദേഹത്തോടൊപ്പം കുരമ്പാലയിൽ എത്തുകയും അവിടെ കുടിയിരിക്കുകയും ചെയ്തുവെന്നാണ് ഐതിഹ്യം. തന്നോടൊപ്പം ദേവിയുടെ സാന്നിദ്ധ്യവും എത്തിയെന്നു മനസിലാക്കിയ ദേവിയുടെ ആ ഉപാസകൻ കുരമ്പാലയിൽ കിഴക്കോട്ട് ദർശനമായി ക്ഷേത്രത്തിനു സ്ഥാനം കണ്ടെത്തുകയും ക്ഷേത്രം പണിയാൻ ആരംഭിക്കുകയും ചെയ്തു. ആ സമയം, അവിടെ നിന്നിരുന്ന വരിക്കപ്ലാവിൻറെ കനമുള്ളൊരു കൊമ്പ് ഒടിഞ്ഞു വീഴുകയും ആ കൊമ്പിൽ അദ്ദേഹം എട്ടുകൈകളോടുകൂടിയ ഭദ്രകാളിയുടെ വിഗ്രഹം പണിയിപ്പിക്കുകയും അദ്ദേഹംതന്നെ ഭക്തർക്ക് ദേവിയുടെ വെളിപാടുകൾ നല്കാൻ ആരംഭിക്കുകയും ചെയ്തു. പില്ക്കാലത്ത്, 'വല്യച്ഛൻ' എന്ന സ്ഥാനപേരിൽ അറിയപ്പെട്ട അദ്ദേഹത്തിൻറെ പിന്മുറക്കാർക്കുതന്നെയാണ് ഇപ്പോഴും ക്ഷേത്രത്തിലെ വെളിച്ചപ്പാട് സ്ഥാനമുള്ളത്[1][2].

ഉത്സവങ്ങൾ[തിരുത്തുക]

ഇവിടത്തെ പ്രധാന ഉത്സവം, അഞ്ച് വർഷത്തിലൊരിക്കൽ നടക്കുന്ന അടവി എന്ന ചടങ്ങിനോടനുബന്ധിച്ചുള്ള ചൂരൽ ഉരിളിച്ച ആണ്[4][5][1][2].

ഇതും കാണുക[തിരുത്തുക]

കുരമ്പാല അടവി ഉത്സവം

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "പടയണിച്ചുവടുകളുടെ താളത്തിൽ കുരമ്പാല പുത്തൻകാവിലെ അടവി മഹോത്സവം". vanitha.
  2. 2.0 2.1 2.2 "കുരമ്പാല പുത്തൻകാവിൽ ഭഗവതി ക്ഷേത്രം: ചിറപ്പുത്സവം ഭക്തിനിർഭരം". ManoramaOnline. 2023-12-16.
  3. "Kurampala Padayani". keralatourism (in ഇംഗ്ലീഷ്).
  4. "കുരമ്പാല പുത്തൻകാവിൽ ഇന്ന് കോലങ്ങളിറങ്ങും". keralakaumudi. 2023-02-23.
  5. "കുരമ്പാല ഭഗവതി ക്ഷേത്രത്തിൽ അടവി മഹോത്സവം; ചൂരൽ ഉരുളിച്ച 26ന്". kairaly. 2016-02-24.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]