കുരക്കും മാൻ
| മുന്റ്ജാക് | |
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | സസ്തനികൾ |
| നിര: | Artiodactyla |
| ഉപനിര: | Ruminantia |
| കുടുംബം: | Cervidae |
| ഉപകുടുംബം: | Muntiacinae |
| ജനുസ്സ്: | Muntiacus Rafinesque, 1815 |
മുന്റിയാകസ് (Muntiacus) ജനുസില്പ്പെട്ട ഒരു മാനാണ് കുരക്കും മാൻ അഥവാ മുന്റ്ജാക്. 1.5 മുതൽ 3.5 കോടി വർഷങ്ങൾക്കു മുൻപേ തന്നെ നിലനിന്നിരുന്ന നമുക്ക് അറിയാവുന്നതിൽ വച്ച് ഏറ്റവും പുരാതനമായ മാൻ വംശമാണിത്. ഇതിന്റെ അവശിഷ്ടങ്ങൾ ഫ്രാൻസിലേയും ജർമനിയിലേയും മയോസിൻ നിക്ഷേപങ്ങളിൽ നിന്നും കിട്ടിയിട്ടുണ്ട്.
ഇതിന്റെ ഇന്നു കണ്ടുവരുന്ന വംശങ്ങൾ ദക്ഷിണ-പൂർവേഷ്യയിൽ ഉടലെടുത്തതാണ്. ഇന്ത്യ, ശ്രീലങ്ക, ദക്ഷിണ ചൈന, തായ്‌വാൻ, ജപ്പാനിലെ ബോസോ ഉപദ്വീപിലും ഓഷിമ ദ്വീപിലും, ഇന്തോനേഷ്യൻ ദ്വീപുകളിലും കണ്ടു വർന്നു.
ഇന്ത്യയിൽ മദ്ധ്യേന്ത്യയിലെ കാടൂകളിൽ ഇവയെ കണ്ടുവരുന്നു. കൊടുങ്കാടുകളിൽ ജീവിക്കുന്ന ഈ മാനുകൾ ചുറ്റിനടക്കുമ്പോൾ നാക്കുകൊണ്ട് ഒരു പതിഞ്ഞ ശബ്ദം പുറപ്പെടുവിക്കുന്നു. പേടിച്ചോടുന്ന സമയത്ത് ഈ ശബ്ദം ഉച്ചത്തിൽ തുടരെത്തുടരെ പുറപ്പെടുവിക്കുകയും അത് ഒരു നായുടെ കുര പോലെ അനുഭവപ്പെടുകയും ചെയ്യുന്നു[1]..
അവലംബം [തിരുത്തുക]
- ↑ HILL, JOHN (1963). "2-CENTRAL INDIA". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. pp. 82.