കവാടം:ജീവശാസ്ത്രം/തിരഞ്ഞെടുത്ത ലേഖനം/2010 ഒക്ടോബർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എക്കൈനൊഡെർമാറ്റ
എക്കൈനൊഡെർമാറ്റ

അകശേരുകികളായ കടൽജലജീവികളുടെ ഒരു ഫൈലമാണ് എക്കൈനൊഡെർമാറ്റ. ഘടനാപരമായ പല സമാനസവിശേഷതകളും പ്രകടിപ്പിക്കുന്ന ജീവികളെയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കടൽത്തീരങ്ങളിൽ സാധാരണ കാണപ്പെടുന്ന നക്ഷത്രമത്സ്യം (Star Fish), കടൽച്ചേന (Sea Urchin), കടൽ വെള്ളരി (Sea Cucumber), ബ്രിട്ടിൽ സ്റ്റാർ, കടൽലില്ലി (Sea Lily), ഫെതർ സ്റ്റാർ എന്നിവയെല്ലാം ഈ ഫൈലത്തിലെ പ്രാണനാശം സംഭവിച്ചിട്ടില്ലാത്ത പ്രതിനിധികളാണ്. മുള്ളുള്ള ത്വക്കോടുകൂടിയത് (spiny-skinned) എന്ന് അർത്ഥം വരുന്ന ഒരു ഗ്രീക്ക് പദത്തിൽ നിന്നാണ് എക്കൈനൊഡെർമാറ്റ എന്ന വാക്കിന്റെ ഉത്ഭവം. കടൽച്ചേനകളുടെ തോടിനെ കുറിക്കുന്നതായി 1734-ൽ ജെ. റ്റി. ക്ലെയ്ൻ എന്ന ശാസ്ത്രകാരനാണ് ഈ പദം ആദ്യമായി പ്രയോഗിച്ചത്. ക്ലെയ്ൻ ഉപയോഗിച്ച എക്കൈനൊഡെർമാറ്റ എന്ന പദം പിൽക്കാലത്ത് ഈ ഫൈലത്തിലെ എല്ലാ ജന്തുക്കളെയും സൂചിപ്പിക്കുന്നതിനായി ഉപയോഗിക്കുന്നു. ഈ ഫൈലത്തിലെ ഹോളോത്തൂറിഡേ വർഗത്തിനൊഴികെ ബാക്കി എല്ലാ വർഗങ്ങൾക്കും ഈ പേരു യോജിച്ചതാണ്. ഹോളോത്തൂറിഡേ വർഗത്തിലെ ജീവികളിൽ ശൂലമയതൊലിയോ വലിയ ശരീരാവരണ ഫലകങ്ങളോ കാണാറില്ല. അതിനാൽ ഈ പേര് ഇവയ്ക്ക് തീർത്തും അനുയോജ്യമാവുന്നില്ല.

...പത്തായം കൂടുതൽ വായിക്കുക...