കലവൂർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കലവൂർ | |
|
|
|
| രാജ്യം | |
| സംസ്ഥാനം | കേരളം |
| ജില്ല(കൾ) | Alappuzha |
| ഏറ്റവും അടുത്ത നഗരം | Alappuzha |
| ലോകസഭാ മണ്ഡലം | Alappuzha |
| നിയമസഭാ മണ്ഡലം | Mararikulam |
| ജനസംഖ്യ | 29,564 (2001) |
| സമയമേഖല | IST (UTC+5:30) |
സ്ഥാനം: 9°33′0″N 76°19′0″E / 9.55000°N 76.31667°E ആലപ്പുഴ ജില്ലയിൽ ആലപ്പുഴ പട്ടണത്തിന് 9 കിലോമീറ്റർ വടക്ക് മാറി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമ പ്രദേശമാണ് കലവൂർ. പടിഞ്ഞാറ് മാരാരിക്കുളം സൗത്ത് പഞ്ചായത്തും കിഴക്ക് മണ്ണഞ്ചേരി പഞ്ചായത്തിലുമായി ഈ സ്ഥലം കിടക്കുന്നു. ഗവൺമെൻറ് ഹയർ സെക്കൻററി സ്കൂൾ, പോസ്റ്റോഫീസ്, സബ് രജിസ്റ്റ്രാർ ആഫീസ്,കേന്ദ്ര കയർ ഗവേഷണ കേന്ദ്രം,ആൾ ഇന്ത്യാ റേഡിയോയുടെ ആലപ്പുഴ പ്രക്ഷേപണ നിലയം തുടങ്ങിയവ ഇവിടെ പ്രവർത്തിക്കുന്നു. കയർ മേഖലയുമായി ബന്ധപ്പെട്ട് ധാരാളം ചെറുകിട തടുക്ക് നിർമ്മാതാക്കളും വൻകിട കയർ ഉൽപ്പന്ന കയറ്റുമതി സ്ഥാപനങ്ങളും പ്രവർത്തിക്കുന്നു.