കമ്യൂണിസ്റ്റ് പച്ച

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Siam Weed
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
Division: Magnoliophyta
ക്ലാസ്സ്‌: Magnoliopsida
നിര: Asterales
കുടുംബം: Asteraceae
Tribe: Eupatorieae
ജനുസ്സ്: Chromolaena
വർഗ്ഗം: C. odorata
ശാസ്ത്രീയ നാമം
Chromolaena odorata
(L.) King & H.E. Robins.
Synonyms

Eupatorium odoratum
Osmia odorata (L.) Sch.Bip.

കേരളത്തിൽ പരക്കെ കാണപ്പെടുന്ന ഒരു ചെടി. ഇംഗ്ലീഷ്:Common Floss Flower; ശാസ്ത്രീയ നാമം Chromolaena odorata. ഉഷ്ണമേഖലാരാജ്യങ്ങളിൽ വളരെ സമൃദ്ധമായി വളരുന്ന ഒരു ഏക വാർഷിക ചെടിയാണ്‌ ഇത്.

ഉള്ളടക്കം

[തിരുത്തുക] ചെടിയുടെ സ്വഭാവം

മറ്റു സസ്യങ്ങൾക്കു ഇടനൽകാതെ കൂട്ടത്തോടെ വളർന്നു വ്യാപിക്കുന്ന കമ്മ്യൂണിസ്റ്റ് പച്ച കേരളത്തിലെ ഒരു അധിനിവേശസസ്യമാണ്. തെക്കേ അമേരിക്കയും മധ്യ അമേരിക്കയും സ്വദേശമായ ഈ സസ്യം ഇന്നു ഏഷ്യയിലും ആഫ്രിക്കയിലും പെസഫിക് മേഖലയിലും എത്തിയിരിക്കുന്നു.പ്ളാന്റേഷനുകളിലും കൃഷിയിടങ്ങളിലും ഒരു ശല്യമായി വളരുന്ന ഈ കള പ്രാദേശിക സസ്യങ്ങൾക്കു ഭീഷണി സൃഷ്ടിക്കുന്നു. സംരക്ഷിത വനമേഖലകൾക്കും ജൈവ വൈവിധ്യത്തിനും ഈ സസ്യം ഒരു ഭീഷണിയാണ്. .

[തിരുത്തുക] അപരനാമങ്ങൾ

സ്ഥലഭേദമനുസരിച്ച് നീലപ്പീലി, വേനപ്പച്ച, നായ് തുളസി, മുറിപ്പച്ച, പൂച്ചെടി, അപ്പ എന്നീ പേരുകളിലും അറിയപ്പെടുന്നു. ഹിന്ദിയിൽ തീവ്ര ഗന്ധ (तीव्र गंधा).

[തിരുത്തുക] ഔഷധഗുണങ്ങൾ

ഇതിന്റെ ഇല ഇടിച്ചുപിഴിഞ്ഞ് നീരെടുത്ത് മുറിവിൽ പുരട്ടിയാൽ മുറിവ്‌ വേഗം ഉണങ്ങുന്നതാണ്‌. ഇതുമൂലം വ്രണായാമം (Tetanus)ഉണ്ടാവുകയില്ല. കൂടാതെ ഇതിന്റെ വേര്‌ ഇടിച്ചുപിഴിഞ്ഞ നീര്‌ ഒരൗൺസ് വീതം കാലത്ത് കറന്നയുടൻ പാലിൽ ചേർത്ത് കഴിച്ചാൽ മൂത്രത്തിലെ കല്ല് പൊടിഞ്ഞ് പുറത്ത് പോകുന്നതാണ്‌.[1] കമ്യൂണിസ്റ്റ് പച്ചയുടെ തളിരില മുറിവിനു മരുന്നായി ഉപയോഗിക്കാറുണ്ട്. ചിക്കുൻ ഗുനിയയ്ക്ക് ഒരു ഔഷധമായും ഇതു ഉപയോഗിക്കുവാൻ തുടങ്ങിയിരിക്കുന്നു. ഇലയിട്ടു തിളപ്പിച്ച വെള്ളം ഒഴിച്ചു കുളിച്ചാൽ വേദനയ്ക്ക് ആശ്വാസം കിട്ടുമത്രേ[അവലംബം ആവശ്യമാണ്].

[തിരുത്തുക] ബാഹ്യകണ്ണികൾ

ഭാരതത്തിലെ പുഷ്പങ്ങൾ: തീവ്രഗന്ധ

[തിരുത്തുക] ചിത്രങ്ങൾ

[തിരുത്തുക] അവലംബം

1.ഡോ.കെ.ആർ. രാമൻ നമ്പൂതിരിയുടെ അത്ഭുത ഔഷധച്ചെടികൾ എന്ന പുസ്തകം. താൾ 24. H&C Publishers, Thrissure. 2.മാത്രുഭൂമി തൊഴിൽ വാർത്ത‌‌..ഹരിശ്രീ...2009 ജൂൺ 13 (ലക്കം 33, പുസ്തകം 17)

[തിരുത്തുക] പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക] അവലംബം

  1. 1


"http://ml.wikipedia.org/w/index.php?title=കമ്യൂണിസ്റ്റ്_പച്ച&oldid=1281832" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ