സൂര്യകാന്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൂര്യകാന്തി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
ക്ലാസ്സ്‌: Magnoliopsida
നിര: Asterales
കുടുംബം: Asteraceae
ജനുസ്സ്: Helianthus
വർഗ്ഗം: H. annuus
ശാസ്ത്രീയ നാമം
Helianthus annuus
L.

ഒരു വാർഷിക സസ്യമാണ് സൂര്യകാന്തി. ഇവയുടെ പൂവിന്റെ തണ്ട് 3 മീറ്റർ ഉയരത്തിൽ വരെ വളരാറുണ്ട്. 30 സെന്റീമീറ്റർ വരെ വ്യാസത്തിൽ കാണപ്പെടുന്ന പൂവിൽ വലിയ വിത്തുകൾ കാണാം. ജന്മദേശം അമേരിക്കയായ ഈ സസ്യത്തിന്റെ കുടുംബം “ആസ്റ്ററാസീയേ“(Asteraceae) ആണ്‌.

എണ്ണയോടൊപ്പം അമേരിക്കയിൽ നിന്നും 16ആം നൂറ്റാണ്ടിൽ യൂറോപ്പിലേക്ക് സൂര്യകാന്തി വിത്തുകൾ കൊണ്ടുവന്നു. സൂര്യകാന്തി പാചക എണ്ണ വളരെ പ്രചാരം നേടി. നാരുകൾ കൂടുതലുള്ളതുകൊണ്ട് പേപ്പർ നിർമ്മാണത്തിനും കാലിത്തീറ്റാ മിശ്രിതമായും സൂര്യകാന്തി ഇല ഉപയോഗിക്കാം.

[തിരുത്തുക] ഉപയോഗം

ഭക്ഷ്യഎണ്ണയുടെ ഉത്പാദനത്തിനും വാണിജ്യാടിസ്ഥാനത്തിലും വളർത്തുന്ന പുഷ്പമാണ് സൂര്യകാന്തി. ഇവയുടെ വിത്തുകൾ ഉപ്പ് ചേർത്തോ ചേർക്കാതെയോ വറുത്ത് കടകളിൽ ലഭ്യമാണ്.

[തിരുത്തുക] ചിത്രശാല

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=സൂര്യകാന്തി&oldid=1313543" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ