എഥനോൾ
| എഥനോൾ | |
|---|---|
| IUPAC നാമം | Ethanol |
| മറ്റു പേരുകൾ | Ethyl alcohol; grain alcohol; pure alcohol; hydroxyethane; drinking alcohol; ethyl hydrate |
| Identifiers | |
| CAS number | 64-17-5 |
| RTECS number | KQ6300000 |
| SMILES |
|
| ChemSpider ID | |
| Properties | |
| തന്മാത്രാ വാക്യം | C2H6O |
| Molar mass | 46.07 g mol−1 |
| Appearance | colorless clear liquid |
| സാന്ദ്രത | 0.789 g/mL |
| ദ്രവണാങ്കം |
−114.3 °C, 159 K, -174 °F |
| ക്വഥനാങ്കം |
78.4 °C, 352 K, 173 °F |
| Solubility in water | Fully miscible |
| അമ്ലത്വം (pKa) | 15.9 |
| വിസ്കോസിറ്റി | 1.200 mPa·s (cP) at 20.0 °C |
| Dipole moment | 5.64 fC·fm (1.69 D) (gas) |
| Hazards | |
| EU classification | |
| R-phrases | R11 R20 R21 R22 R36 |
| S-phrases | (S2) S7 S16 |
| Flash point | 286.15 K (13 °C or 55.4 °F) |
| Related compounds | |
| Related compounds | methanol, propanol |
| Except where noted otherwise, data are given for materials in their standard state (at 25 °C, 100 kPa) Infobox references |
|
ബാഷ്പശീലമുള്ളതും എളുപ്പം തീ പിടിക്കുന്നതും നിറമില്ലാത്തതുമായ ഒരു ദ്രാവകമാണ് എഥനോൾ. ഈഥൈൽ ആൽക്കഹോൾ എന്നും ഇത് അറിയപ്പെടുന്നു. മദ്യങ്ങളിലും തെർമോമീറ്ററുകളിലും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന എഥനോൾ കേന്ദ്ര നാഡീവ്യൂഹത്തിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന ഒരു ആൽക്കഹോളാണ്. ആൽക്കഹോൾ എന്ന പദം സാധാരണ പ്രയോഗത്തിൽ എഥനോളിനെ വിവക്ഷിക്കാനാണ് ഉപയോഗിക്കാറ്.
എഥിൽ ഗ്രൂപ്പിന്റെ (C2H5) പ്രതീകം Et ചേർത്ത് EtOH എന്നും എഥനോളിനെ സൂചിപ്പിക്കാറുണ്ട്.
സ്ട്രെയിറ്റ് ചെയിൻ ആൽക്കഹോളായ എഥനോളിന്റെ രാസസമവാക്യം C2H5OH ആണ്. CH3-CH2-OH എന്ന രീതിയിലും ഇതിനെ പ്രതിനിധീകരിക്കാം. മെഥിൽ ഗ്രൂപ്പിലെ (CH3-) കാർബൺ മെഥിലീൻ ഗ്രൂപ്പിലെ (-CH2-) കാർബണുമായും, മെഥിലീൻ ഗ്രൂപ്പിലെ കാർബൺ ഹൈഡ്രോക്സിൽ ഗ്രൂപ്പിലെ (-OH) ഓക്സിജനുമായും ബന്ധനത്തിലേർപ്പെട്ടിരിക്കുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
എഥനോളിന്റെ എമ്പറിക്കൽ സമവാക്യം C2H6O ആണ്. അതിനാൽ ഇത് ഡൈമെഥിൽ ഈഥറിന്റെ ഐസോമെറുകളിലൊന്നാണ്.
ഉള്ളടക്കം |
[തിരുത്തുക] ഭൗതിക ഗുണങ്ങൾ
ബാഷ്പശീലമുള്ളതും എളുപ്പം തീ പിടിക്കുന്നതും നിറമില്ലാത്തതുമായ ഒരു ദ്രാവകമാണ് എഥനോൾ.
[തിരുത്തുക] രാസ ഗുണങ്ങൾ
[തിരുത്തുക] അമ്ല-ക്ഷാര രസതന്ത്രം
ഹൈഡ്രോക്സിൽ ഗ്രൂപ്പിന്റ സാന്നിധ്യം മൂലം എഥനോൾ തന്മാത്ര ഭാഗികമായി ക്ഷാരഗുണം കാണിക്കുന്നു. 100% എഥനോളിൻറെ പിഎച്ച് മൂല്യം 7.33 ആണ്.
[തിരുത്തുക] ഹാലോജിനേഷൻ
എഥനോൾ ഹൈഡ്രജൻ ഹാലൈഡുമായി പ്രവർത്തിച്ച് ഈഥൈൽ ഹാലൈഡുകൾ ഉണ്ടാവുന്നു:
HCL പ്രവർത്തനത്തനം നടക്കണമെങ്കിൽ അഭികാരകങ്ങൾ ആവശ്യമാണ്[1].
[തിരുത്തുക] എസ്റ്റർ രൂപവത്കരണം
എഥനോൾ കാർബോക്സിലിക് ആസിഡുമായി പ്രവർത്തിച്ച് ഈഥൈൽ എസ്റ്ററും വെള്ളവും ഉണ്ടാവുന്നു.
- RCOOH + HOCH2CH3 → RCOOCH2CH3 + H2O.
[തിരുത്തുക] ഡീഹൈഡ്രേഷൻ
സൾഫ്യൂരിക് ആസിഡ് പോലുള്ള ശക്തിയേറിയ ആസിഡുകളുമായി പ്രതിപ്രവർത്തിക്കുമ്പോൾ എഥനോൾ ഡീഹൈഡ്രേഷന് വിധേയമായി ഡൈഈഥൈൽ ഈഥറോ എഥിലീനോ ഉണ്ടാവുന്നു.
- 2 CH3CH2OH → CH3CH2OCH2CH3 + H2O
- CH3CH2OH → H2C=CH2 + H2O
[തിരുത്തുക] ഓക്സീകരണം
അസറ്റാൽഡിഹൈഡും അസെറ്റിക് ആസിഡും ഉപയോഗിച്ച് എഥനോളിനെ ഓക്സീകരിക്കാവുന്നതാണ്. മനുഷ്യ ശരീരത്തിൽ, ഓക്സീകരണ പ്രവർത്തനങ്ങളെല്ലാം കാറ്റലൈസ് ചെയ്യുന്നത് എൻസൈമുകളാണ്. ക്രോമിക് ആസിഡോ പൊട്ടാസ്യം പെർമാംഗനേറ്റോ പോലുള്ള ശക്തിയേറിയ ഓക്സീകാരികളുടെ അക്വസ് ലായനികൾ എഥനോളിനെ ഓക്സീകരിച്ച് അസെറ്റിക് ആസിഡാക്കി മാറ്റുന്നു. ഇതിനെ പിരിഡിനിയം ക്രോമിക് ക്ലോറൈഡുമായി പ്രവർത്തിപ്പിച്ചാൽ ഓക്സീകരിച്ച് അസറ്റാൽഡിഹൈഡായി മാറുന്നു[1]. ക്രോമിക് ആസിഡ് ഉപയോഗിച്ചുള്ള എഥനോളിന്റെ ഓക്സീകരണം താഴെപ്പറയുന്നു.
- C2H5OH + 2[O] → CH3COOH + H2O
[തിരുത്തുക] ക്ലോറിനേഷൻ
എഥനോൾ ക്ലോറിനുമായി പ്രവർത്തിക്കുമ്പോൾ എഥനോളിലെ ഇരു വശത്തുമുള്ള ആൽഫാ കാർബൺ ക്ലോറിനുമായി ചേർന്ന് ക്ലോറാൾ എന്ന സംയുക്തം രൂപം കൊള്ളുന്നു.
- 4Cl2 + C2H5OH → CCl3CHO + 5HCl
[തിരുത്തുക] ജ്വലനം
എഥനോൾ ജ്വലിച്ച് വെള്ളവും കാർബൺ ഡൈയോക്സൈഡും ഉണ്ടാവുന്നു.
- C2H5OH(g) + 3 O2(g) → 2 CO2(g) + 3 H2O(l); (ΔHr = −1409 kJ/mol[2])
[തിരുത്തുക] നിർമ്മാണം
എഥിലീന്റെ ഹൈഡ്രേഷൻ വഴിയും യീസ്റ്റ് മുഖേന പഞ്ചസാര പുളിപ്പിക്കുന്നതിലൂടെയും എഥനോൾ നിർമ്മിക്കാം[3].
[തിരുത്തുക] എഥിലീൻ ഹൈഡ്രേഷൻ
[തിരുത്തുക] പുളിപ്പിക്കൽ
ആൽക്കഹോളിക് ബീവറേജുകളിൽ എഥനോൾ ഉപയോഗിക്കുന്നു.യീസ്റ്റ് പഞ്ചസാരയെ മെറ്റബോളൈസ് ചെയ്ത് എഥനോളും കാർബൺ ഡൈയോക്സൈഡും ഉണ്ടാവുന്നു.
[തിരുത്തുക] അവലംബം
- ↑ 1.0 1.1 Streitweiser, Andrew Jr.; Heathcock, Clayton H. (1976). Introduction to ഓർഗാനിക് Chemistry. മാക്മില്ലൻ. ISBN 0-02-418010-6.
- ↑ ഫ്രഡറിക് D. റോസിനി (1937). "Heats of Formation of Simple Organic Molecules". Ind. Eng. Chem. 29 (12): 1424–1430. doi:10.1021/ie50336a024.
- ↑ Mills, G.A.; Ecklund, E.E. "Alcohols as Components of Transportation Fuels." Annual Review of Energy. November 1987. Vol. 12, 47–80. Retrieved on September 2, 2007.
