എം.കെ. കനിമൊഴി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| എം.കെ. കനിമൊഴി M. K. Kanimozhi |
|
Addressing on a campaign meeting. |
|
|
|
|
|
|
|
| ജനനം | 1 ജനുവരി 1968 ചെന്നൈ, ഇന്ത്യ |
|---|---|
| രാഷ്ടീയകക്ഷി | ദ്രാവിഡ മുന്നേറ്റ കഴകം |
| ജീവിതപങ്കാളി(കൾ) | അധിപൻ ബോസ് (1989-1997)[1] ജി. അരവിന്ദൻ (1997-) |
| കുട്ടികൾ | 1 |
| ഭവനം | ചെന്നൈ, ഇന്ത്യ |
രാജ്യസഭാ എം.പിയും, ഡി.എം.കെ. നേതാവും, തമിഴ്‌നാട് മുഖ്യമന്ത്രി എം. കരുണാനിധിയുടെ മകളുമാണ് എം.കെ. കനിമൊഴി. കൂടാതെ അറിയപ്പെടുന്ന ഒരു പത്രപ്രവർത്തകയും ഒരു കവയത്രിയുമാണ്[2].
വിവാദങ്ങൾ [തിരുത്തുക]
2ജി സ്പെക്ട്രം കേസിൽ പ്രതി ചേർക്കപ്പെട്ട് 2011 മേയ് 6 - ന് കനിമൊഴി ഡൽഹിയിലെ പ്രത്യേക സി.ബി.ഐ. കോടതിയിൽ ഹാജരായി[3]. സി.ബി.ഐ സമർപ്പിച്ച രണ്ടാമത് കുറ്റപത്രത്തിലാണ് കനിമൊഴി പ്രതിചേർക്കപ്പെട്ടത്. 2ജി സ്‌പെക്ട്രം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഡി.ബി. റിയൽറ്റി എന്ന സ്ഥാപനത്തിൽ നിന്ന് കലൈഞ്ജർ ടി.വി. 200 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. കനിമൊഴി നൽകിയ ജാമ്യാപേക്ഷ കോടതി തള്ളിയതിനാൽ മേയ് 20 - ന് കനിമൊഴിയെ റിമാൻഡ് ചെയ്ത് തിഹാർ ജയിലിലാക്കി[4]. കേസിൽ കനിമൊഴിയുടെ പങ്ക് വ്യക്തമാണെന്ന് കോടതി അറിയിച്ചു.
അവലംബം [തിരുത്തുക]
- ↑ "The Big and Mighty Karuna family". Daily News and Analysis. ശേഖരിച്ചത് 1-Feb-2011.
- ↑ "കവർസ്റ്റോറി" (in മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 694. 2011 ജൂൺ 13. ശേഖരിച്ചത് 2013 മാർച്ച് 18.
- ↑ http://www.mathrubhumi.com/story.php?id=184776
- ↑ http://www.mathrubhumi.com/story.php?id=187973