Jump to content

എം.കെ. കനിമൊഴി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(M. K. Kanimozhi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എം.കെ. കനിമൊഴി
M. K. Kanimozhi
ലോക്‌സഭാഗം
വ്യക്തിഗത വിവരങ്ങൾ
ജനനം (1968-01-01) 1 ജനുവരി 1968  (56 വയസ്സ്)
ചെന്നൈ, ഇന്ത്യ
രാഷ്ട്രീയ കക്ഷിദ്രാവിഡ മുന്നേറ്റ കഴകം
പങ്കാളികൾഅധിപൻ ബോസ് (1989-1997)[1]
ജി. അരവിന്ദൻ (1997-)
കുട്ടികൾ1
വസതിsചെന്നൈ, ഇന്ത്യ

രാജ്യസഭാ എം.പിയും, ഡി.എം.കെ. നേതാവും, തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ മകളുമാണ് എം.കെ. കനിമൊഴി. കൂടാതെ അറിയപ്പെടുന്ന ഒരു പത്രപ്രവർത്തകയും ഒരു കവയിത്രിയുമാണ്[2].

വിവാദങ്ങൾ

[തിരുത്തുക]

2ജി സ്പെക്ട്രം കേസിൽ പ്രതി ചേർക്കപ്പെട്ട് 2011 മേയ് 6 - ന് കനിമൊഴി ഡൽഹിയിലെ പ്രത്യേക സി.ബി.ഐ. കോടതിയിൽ ഹാജരായി[3]. സി.ബി.ഐ സമർപ്പിച്ച രണ്ടാമത് കുറ്റപത്രത്തിലാണ് കനിമൊഴി പ്രതിചേർക്കപ്പെട്ടത്. 2ജി സ്‌പെക്ട്രം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഡി.ബി. റിയൽറ്റി എന്ന സ്ഥാപനത്തിൽ നിന്ന് കലൈഞ്ജർ ടി.വി. 200 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. കനിമൊഴി നൽകിയ ജാമ്യാപേക്ഷ കോടതി തള്ളിയതിനാൽ മേയ് 20 - ന് കനിമൊഴിയെ റിമാൻഡ് ചെയ്ത് തിഹാർ ജയിലിലാക്കി[4]. കേസിൽ കനിമൊഴിയുടെ പങ്ക് വ്യക്തമാണെന്ന് കോടതി അറിയിച്ചു.

അവലംബം

[തിരുത്തുക]
  1. "The Big and Mighty Karuna family". Daily News and Analysis. Retrieved 1-Feb-2011. {{cite web}}: Check date values in: |accessdate= (help)
  2. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 694. 2011 ജൂൺ 13. Retrieved 2013 മാർച്ച് 18. {{cite news}}: Check date values in: |accessdate= and |date= (help)
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-05-09. Retrieved 2011-05-06.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-05-25. Retrieved 2011-05-21.
"https://ml.wikipedia.org/w/index.php?title=എം.കെ._കനിമൊഴി&oldid=3739871" എന്ന താളിൽനിന്ന് ശേഖരിച്ചത്