എം.എം. ഹസൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാവും കേരളത്തിലെ മുൻമന്ത്രിയുമാണ് എം.എം. ഹസൻ. 1947 മേയ് 14-ന് തിരുവനന്തപുരത്ത് ജനിച്ചു. കേരള സ്റ്റുഡന്റ്സ് യൂണിയൻ വഴി രാഷ്ട്രീയത്തിലേക്കു പ്രവേശിച്ച ഹസൻ യൂണിയന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു. കേരള യൂണിവേഴ്സിറ്റി യൂണിയന്റെ സെനറ്റ് മെമ്പറും ചെയർമാനുമായി ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കഴക്കൂട്ടം നിയമസഭാമണ്ഡലത്തിൽ നിന്നും ആറാം കേരള നിയമസഭയിലേക്കും[1] (1980), ഏഴാം കേരള നിയമസഭയിലേക്കും[2] (1982) ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1987-ൽ തിരുവനന്തപുരം വെസ്റ്റ് മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിലും[3] 1991-ൽ ഇവിടെ നടന്ന ഒൻപതാം നിയമസഭയിലേക്കും[4] ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.