ഉർമിള മാതോന്ദ്കർ
| ഉർമിള മാതോന്ദ്കർ | |
|---|---|
| ജനനം | 1974 ഫെബ്രുവരി 4 മുംബൈ, മഹാരാഷ്ട്ര, |
| ഉദ്യോഗം | അഭിനേത്രി, ടെലിവിഷൻ അവതാരക |
| സജീവം | 1980 - 1991 - ഇതുവരെ |
| ജീവിത പങ്കാളി | ഇല്ല |
ബോളിവുഡ് ചലച്ചിത്ര മേഖലയിലെ ഒരു നടിയാണ് ഉർമിള മാതോന്ദ്കർ(മറാഠി: उर्मिला मातोंडकर) (ജനനം: ഫെബ്രുവരി 4, 1974).
ഉള്ളടക്കം |
[തിരുത്തുക] അഭിനയജീവിതം
1980 ൽ ഒരു ബാലതാരമായിട്ടാണ് ഉർമിള ആദ്യമായി അഭിനയിച്ചത്. പിന്നീട് 1991 ൽ ഒരു നായിക വേഷത്തിൽ നരസിംഹ ന്ന ചിത്രത്തിൽ അഭിനയിച്ചു. ഉർമിളയെ മുൻ നിര ഹിന്ദിചിത്രങ്ങളിൽ ശ്രദ്ധേയയാക്കിയ ചിത്രം 1995 ൽ രാംഗോപാൽ വർമ്മ സംവിധാനം ചെയ്ത രംഗീല എന്ന ചിത്രമാണ്. [1][2][3][4] ഈ ചിത്രത്തിലെ അഭിനയത്തിന് ഫിലിംഫെയർ പുരസ്കാരം ലഭിക്കുകയുണ്ടായി. പിന്നീട് 1990 കളുടെ അവസാനത്തിലും 2000 ത്തിന്റെ ആദ്യത്തിലും ഉർമിള ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചു. പിന്നീട് 2003 ൽ ധാരാളം ശക്തമായ കഥാപാത്രങ്ങളെ അഭിനയിച്ചെങ്കിലും മുൻ നിര സ്ഥാനത്ത് നിന്ന് മാറുകയുണ്ടായി. 2004 ൽ ഏക് ഹസീന തി എന്ന ചിത്രത്തിലുടെ തിരിച്ചു വന്നു. ഇതിൽ സൈഫ് അലി ഖാൻ ആയിരുന്നു നായകൻ. പക്ഷേ, ഈ ചിത്രം ബോക്സ് ഓഫിസിൽ പരാജയമായിരുന്നു. പിന്നീട് 2005 ലും ചില ചിത്രങ്ങളിൽ അഭിനയിച്ചു. 2008ൽ നടൻ ഹിമേഷ് രേഷാമിയ നായകനായി അഭിനയിച്ച കർസ് എന്ന ചിത്രത്തിൽ അഭിനയിച്ചു.
ചാണക്യൻ എന്ന ചിത്രത്തിൽ കമലഹാസനോടൊപ്പവും തച്ചോളി വർഗ്ഗീസ് ചേകവർ എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പവും ഉർമ്മിള മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട്.
[തിരുത്തുക] സ്വകാര്യ ജീവിതം
ഉർമിള ഇതു വരെ വിവാഹം കഴിച്ചിട്ടില്ല. പക്ഷേ, തന്റെ ചലച്ചിത്ര അഭിനയത്തിനിടക്ക് സഞ്ജയ് ദത്ത്. രാംഗോപാൽ വർമ്മ എന്നിവരുമായി പ്രണയത്തിലാണെന്ൻ വാർത്തകൾ പരന്നിരുന്നു.
| പുരസ്കാരങ്ങൾ | ||
|---|---|---|
| Filmfare Award | ||
| മുൻഗാമി Manisha Koirala for Company and Rani Mukerji for Saathiya |
Best Actress (Critics) for Bhoot 2004 |
പിൻഗാമി Kareena Kapoor for Dev |
[തിരുത്തുക] അവലംബം
- ↑ Verma, Sukanya (2002). "Star of the Week". Rediff.com. http://www.rediff.com/entertai/2002/oct/24list.htm, ശേഖരിച്ചത്: 2008-11-10.
- ↑ Verma, Sukanya (May 29, 2003). "'My knuckles would turn white'". Rediff.com. http://www.rediff.com/movies/2003/may/29urmila.htm, ശേഖരിച്ചത്: 2008-11-10.
- ↑ Srinivasan, V S (January 16, 1998). "Rangeela Re!". Rediff.com. http://www.rediff.com/entertai/1998/jan/16mat.htm, ശേഖരിച്ചത്: 2008-11-11.
- ↑ Kulkarni, Ronjita (2008). "Bollywood's top 5, 2003: Urmila Matondkar". Rediff.com. http://in.rediff.com/movies/2003/dec/11sld1.htm, ശേഖരിച്ചത്: 2008-11-11.