ഹിമേഷ് രേഷാമിയ
| ഹിമേഷ് രേഷാമിയ | |
|---|---|
| ജനനം | 1973 ജൂലൈ 23 ഭാവ് നഗർ (ഗുജറാത്ത്), ഇന്ത്യ |
| തൊഴിലുകൾ | സംഗീത സംവിധായകൻ, ഗായകൻ, അഭിനേതാവ് |
ഹിന്ദി ചലച്ചിത്ര വേദിയിലെ ഒരു നടനും ഗായകനും സംഗീത സംവിധായകനുമാണ് ഹിമേഷ് രേഷാമിയ(ഹിന്ദി: हिमेश रेशम्मिया) (ജനനം: ജൂലൈ 23, 1973[1][2])
ഉള്ളടക്കം |
[തിരുത്തുക] ആദ്യ ജീവിതം
ഹിമേഷ് ഗുജറാത്തി സംഗീത സംവിധായകനായ വിപിൻ രേഷാമിയയുടെ മകനാണ്. മാതാവ് മധു രേഷാമിയ. തന്റെ 11 മാത്തെ വയസ്സിൽ തന്റെ സഹോദരൻ നഷ്ടപ്പെട്ടു.[3] അദ്ദേഹത്തിന്റെ പിതാവിന്റെ ആഗ്രഹപ്രകാരം ഒരു സംഗീതകാരനാവണമെന്ന് ചെറുപ്പത്തിലേ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ വിദ്യാഭ്യാസം പൂർത്തീകരിച്ചത് മുംബൈയിലാണ്.
[തിരുത്തുക] അഭിനയ ജീവിതം
അദ്ദേഹം തന്നെ സംഗീത സംവിധാനം ചെയ്ത ചിത്രമായ ആപ്ക സുരൂർ എന്ന ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു. 2007 ൽ പുറത്തീറങ്ങിയ ഈ ചിത്രം ഒരു വിജയമായിരുന്നു. 2008 ൽ അദ്ദേഹം നായകനായി കർസ് എന്ന ചിത്രത്തിൽ അഭിനയിച്ചു.
[തിരുത്തുക] ടെലിവിഷനിൽ
വളരെ സജീവമായി ഹിമേഷ് സീ.ടിവിയിലെ ഒരു സംഗീത പരിപാടിയായ സ രി ഗ മ പാ ചലഞ്ച് 2009 ൽ പങ്കെടുക്കുന്നുണ്ട്.
[തിരുത്തുക] വിമർശനങ്ങൾ
അദ്ദേഹത്തിന്റെ ഗായക രീതിയെ പലരും വിമർശിച്ചിട്ടുണ്ട്. മൂക്ക് ഉപയോഗിച്ച് പാടുന്ന ഗായകൻ എന്ന രീതിയിൽ പല വിമർശനങ്ങളും നേരിട്ടിട്ടുണ്ട് ഹിമേഷ്.[4]
[തിരുത്തുക] പുരസ്കാരങ്ങൾ
2005 ൽ അദ്ദേഹത്തിന് മികച്ച പിന്നണി ഗായകനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു.
[തിരുത്തുക] അവലംബം
- ↑ Priyanka Dasgupta and Roktim Rajpal (July 23, 2007). "HR Rocks!!!". http://timesofindia.indiatimes.com/Pune_Times/Birthday_boy_Himesh/articleshow/2225157.cms, ശേഖരിച്ചത്: 2007-07-12. "...as the country's new-age singing star turns 34 today (July 23, 2007)."
- ↑ An interview with Himesh Reshammiya by BIG 92.7 FM.
- ↑ "'Show me one song which has been copied?'". 2006-11-22. http://timesofindia.indiatimes.com/NEWS/City_Supplements/Calcutta_Times/Show_me_one_song_which_has_been_copied_/articleshow/531429.cms, ശേഖരിച്ചത്: 2006-11-26.
- ↑ Arunima Srivastava (2007-06-27). ""I am a nasal singer" -Himesh Reshammiya". The Times of India. http://timesofindia.indiatimes.com/Cities/City_Supplements/Lucknow_Times/I_am_a_nasal_singer_Himesh/articleshow/2151846.cms, ശേഖരിച്ചത്: 2007-06-27.